ഇന്ത്യയിലിനി ഫോഡ് എൻഡവർ ബേസ് വേരിയന്റ് ഉണ്ടാകില്ല...

Written By:

ഫോഡ് പ്രീമിയം എസ്‌യുവി എൻഡവറിന്റെ വില അടുത്തിടെയാണ് കുറച്ചത്. ഇപ്പോൾ എൻഡവറിന്റെ ബേസ് വേരിയന്റിനെ പിൻവലിക്കുന്നു എന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ഈ അമേരിക്കൻ നിർമാതാവ്. 2.2ലിറ്റർ 4x2 എംടി ട്രെന്റ് എന്ന ബേസ് വേരിയന്റാണ് കമ്പനി വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ഇന്ത്യയിലിനി ഫോഡ് എൻഡവർ ബേസ് വേരിയന്റ് ഉണ്ടാകില്ല...

2.2ലിറ്റർ 4x2 എംടി ട്രെന്റ് വേരിയന്റിനെ പിൻവലിക്കുന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്ത്‌ വിട്ടിട്ടില്ല.

ഇന്ത്യയിലിനി ഫോഡ് എൻഡവർ ബേസ് വേരിയന്റ് ഉണ്ടാകില്ല...

എങ്കിലും ബേസ് വേരിയന്റിന്റെ ഡിമാന്റിൽ വന്നിരിക്കുന്ന കുറവാകാം പിൻവലിക്കാനുള്ള കാരണമായി കണക്കാക്കുന്നത്.

ഇന്ത്യയിലിനി ഫോഡ് എൻഡവർ ബേസ് വേരിയന്റ് ഉണ്ടാകില്ല...

ഒരു പ്രീമിയം എസ്‌യുവി വാങ്ങിക്കുമ്പോൾ എല്ലാ ഫീച്ചറുകളുമുള്ളത് തിരഞ്ഞെടുക്കുന്നതിനോടാണ് ഉപഭോക്താക്കൾ പൊതുവെ താല്പര്യം കാണിക്കാറ്. അതുകൊണ്ടുതന്നെയാണ് ബേസ് വേരിയന്റുകൾ പിൻതള്ളപ്പെടുന്നതും.

ഇന്ത്യയിലിനി ഫോഡ് എൻഡവർ ബേസ് വേരിയന്റ് ഉണ്ടാകില്ല...

ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ഫോഡ് എൻഡവറിന് വിപണിയിൽ നല്ല പ്രാചാരമായിരുന്നു ലഭിച്ചതെന്ന് മാത്രമല്ല വില്പനയിൽ വന്നിട്ടുള്ള ക്രമാധീതമായിട്ടുള്ള വർധനവും വളരെ പ്രകടമായിരുന്നു എന്നാണ് ഡീലർഷിപ്പുകളും വ്യക്തമാക്കുന്നത്.

ഇന്ത്യയിലിനി ഫോഡ് എൻഡവർ ബേസ് വേരിയന്റ് ഉണ്ടാകില്ല...

മാനുവൽ ട്രാൻസ്മിഷനെക്കാൾ വിപണിയിലിപ്പോൾ ഓട്ടാമാറ്റികിനാണ് വിപണിയിൽ പ്രചാരമേറെ. അതുകൊണ്ട് തന്നെ നല്ല ഡ്രൈവിംഗ് അനുഭൂതി നൽകുന്ന ഫോഡ് എൻഡവർ വിപണിയിലെ താരം തന്നെയായിരുന്നു പ്രത്യേകിച്ച് ഓട്ടോമറ്റിക് വേരിയന്റ്.

ഫോഡ് എൻഡവർ വേരിയന്റുകളും വിലയും

ഫോഡ് എൻഡവർ വേരിയന്റുകളും വിലയും

  • 2.2ലിറ്റർ 4x2 എടി ട്രെന്റ്: 23.78ലക്ഷം
  • 2.2ലിറ്റർ 4x2 എംടി ട്രെന്റ്: 23.78ലക്ഷം
  • 3.2ലിറ്റർ 4x4 എടി ട്രെന്റ്: 25.93 ലക്ഷം
  • 2.2ലിറ്റർ 4x2 എടി ടൈറ്റാനിയം: 27.51ലക്ഷം
  • 3.2ലിറ്റർ 4x4 എടി ടൈറ്റാനിയം: 29.77ലക്ഷം
കൂടുതൽ വായിക്കൂ

ഇന്ത്യൻ നിരത്തിൽ താരമാകാൻ പാരീസിൽ നിന്നും പുത്തൻ എസ്‌ക്രോസ്

കാത്തിരിപ്പിനൊടുവിൽ ഫോക്സ്‌വാഗൺ അമിയോ ഡീസൽ ഇന്ത്യയിൽ

കൂടുതല്‍... #ഫോഡ് #ford
English summary
Ford Discontinues Endeavour Variant From India Line Up
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark