ഫോർഡ് എൻഡവർ ജനവരി 20ന് എത്തും
ഫോർഡ് പുതിയ പ്രീമീയം എസ്‌യുവി എൻഡവർ ജനവരിയിൽ വിപണിയിലെത്തിക്കുന്നു എന്ന വാർത്ത ഇതിനകം വന്നുകഴിഞ്ഞതാണ്. ഇപ്പോഴിതാ ജനവരി 20നാണ് ലോഞ്ചെന്ന് കൂടി വ്യക്തമാക്കിയിരിക്കുന്നു. ഇന്ത്യയിലെത്തുന്ന തേർഡ് ജനറേഷൻ മോഡലാണ് എൻഡവർ.
ഫോർഡിന്റെ പല ഡീലർമാരും ഇതിനകം തന്നെ ബുക്കിംഗുകൾ ആരംഭിച്ചു കഴിഞ്ഞു. ടോക്കൺ തുകയായി ഒരു ലക്ഷം രൂപ കൊടുത്താണ് ബുക്കിംഗുകൾ നടത്തുന്നത്. എൻഡവറിന്റെ കൂടുതൽ വിശേഷങ്ങൾ വരും സ്ളൈഡുകളിൽ

3.2 ലിറ്റർ, 2.2 ലിറ്റർ ടിഡിസിഎൈ ടർബോ ഡീസൽ എൻജിനുകളായിരിക്കും ഈ വാഹനത്തിലുണ്ടാവുക.

3.2 ലിറ്റർ എൻജിൻ 197കുതിരശക്തിയും 470എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. അതുപോലെ 2.2 ലിറ്റർ 158കുതിരശക്തിയും 385എൻഎം ടോർക്കും നൽകുന്നു.

ഫോർഡിന്റെ 2.2 ലിറ്റർ എൻജിനുള്ള വാഹനത്തിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം 4X4, 4X2 എന്നീ ഡ്രൈവ് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. 3.2 ലിറ്റർ എൻജിനുള്ളതിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം 4X4 ഡ്രൈവ് ഓപ്ഷന്‍ മാത്രമെ ഉള്ളൂ.

ദില്ലിയിൽ ഡീസൽ വാഹനങ്ങൾ നിരോധിച്ചതിനാൽ ഫോർഡ് എൻഡവറിനെ ദില്ലി നിരത്തിൽ കാണാൻ കഴിയില്ല. 20 നും 25 ലക്ഷത്തിനും ഇടയിലായിരിക്കും ഇതിന്റെ എക്സ് ഷോറും വില.

ഷവര്‍ലെ ട്രൈബ്ളേയ്സർ, മിറ്റ്സുബിഷി പജേരോ സ്പോർട്ട്, സാങ്‌യോങ് റെക്സ്ടൺ, ടോയോട്ട ഫോർച്യൂനർ എന്നിവരാണ് പുതിയ എൻഡവറിന്റെ മുഖ്യ എതിരാളികൾ.


Click it and Unblock the Notifications








