ഇതാ ഫോർഡ് എൻഡവർ എത്തിച്ചേർന്നിരിക്കുന്നു!
ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം ഒടുവിൽ ഫോർഡ് എൻഡവറും ഇന്ത്യൻ വിപണിയിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഫോർഡിന്റെ പുതിയ പ്രീമിയം എസ്‌യുവിയാണിത്. 24.75 ലക്ഷം രൂപയാണ് വിപണിയിലെ ഇതിന്റെ വില.
കൂടുതൽ പുതുമകളോടെയാണ് ഇപ്പോളിതിന്റെ വിപണിയിലേക്കുള്ള വരവ്. എൻഡവറിന്റെ വില, ഫീച്ചർ, എൻജിൻ, മൈലേജ് എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാൻ സ്ളൈഡുകളിലേക്ക് നീങ്ങൂ.

എൻജിൻ
രണ്ട് ഡീസൽ എൻജിനുകളാണ് പുതിയ ഫോർഡ് എൻഡവറിന് നൽകിയിരിക്കുന്നത്.

എൻജിൻ
ഒരു എൻജിൻ 158ബിഎച്ച്പി കരുത്തും 385എൻഎം ടോർക്കും നൽകുന്ന 2.2ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ്.

എൻജിൻ
മറ്റേ 3.2ലിറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എൻജിൻ 197ബിഎച്ച്പി കരുത്തും 470എൻഎം ടോർക്കും നൽകുന്നു.

ഗിയർ ബോക്സ്
ഇതിൽ 6സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ഡ്രൈവ് ഓപ്ഷൻ
ഒന്നുകിൽ ടു-വീൽ ഡ്രൈവ് അല്ലെങ്കിൽ ഫോർ-വീൽ ഡ്രൈവ് ഓപ്ഷനുകളോട് കൂടിയായിരിക്കും വിപണിയിലിത് ലഭ്യമാവുക.

മൈലേജ്
എൻഡവറിന്റെ 2.2ലിറ്റർ എൻജിൻ ലിറ്ററിന് 14.12 കിലോമീറ്റർ മൈലേജും, 3.2 ലിറ്റർ നൽകുന്ന മൈലേജ് ലിറ്ററിന് 10.91കിലോമീറ്ററുമാണ്.

ഫ്യുവൽ ടാങ്ക്
80ലിറ്റർ ഫ്യുവൽ ടാങ്ക് കൂടി ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഫീച്ചറുകൾ
പ്രീമിയം എസ്‌യുവി ആയതിനാൽ സൺ റൂഫ്, പവേർഡ് സീറ്റുകൾ, ക്ളൈമേറ്റ് കൺട്രോൾ, 10-സ്പീക്കർ ഓഡിയോ സിസ്റ്റം, പാർക്ക് അസിസ്റ്റ്, പവർ ഓപ്പറേറ്റഡ് ടെയിൽഗേറ്റ്, ടെറൈൻ മാനേജ്മെന്റ് സിസ്റ്റം, പവർ ഫോൾഡിംഗ് സീറ്റ്, എൽഇഡി ലൈറ്റുകൾ എന്നീ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സേഫ്റ്റി
7 എയർബാഗുകള്‍, ഹിൽ ക്ളൈംബ് ആന്റ് ഡിസെന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ,എബിഎസ് എന്നീ സുരക്ഷാ സംവിധാനങ്ങൾ ഫോർഡ് എൻഡവറിന്റെ ഈ ടോപ്പ്-എൻഡ് വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫോർഡ് എൻഡവർ വില-2.2ലിറ്റർ
4X2 എംടി ട്രെന്റ് - 24,75,094രൂപ
4X2 എടി ട്രെന്റ് - 25, 53,468രൂപ
4X2 എടി ടൈറ്റാനിയം- 27,36,344രൂപ
4X4എംടി ട്രെന്റ് - 26,68,418രൂപ

3.2ലിറ്റർ
4X4എടി ട്രെന്റ് -27,78,142രൂപ
4X2 എടി ടൈറ്റാനിയം-29,46,388രൂപ

കളർ
സൺസെറ്റ് റെഡ്, ഡൈമണ്ട് വൈറ്റ്, ഗോൾഡൻ ബ്രോൺസ്, മൂൺഡസ്റ്റ് സിൽവർ, പാൻതെർ ബ്ളാക്ക്, സ്മോകി ഗ്രേ എന്നീ വ്യത്യസ്ത ആറുകളറുകളിൽ ലഭ്യമാണ്.

എതിരാളി
അടുത്തിടെ ലോഞ്ച് ചെയ്ത ഷവർലെ ട്രെയിൽബ്ളെയിസറാണ് എൻഡവറിന്റെ ഏറ്റവുമടുത്ത എതിരാളി.


Click it and Unblock the Notifications








