യുവാക്കളെ ഹരം കൊള്ളിക്കാൻ ഫോഡ് മസ്‌താങ് ഇന്ത്യയിൽ
അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ മസില്‍ കാര്‍ മസ്താങ് ഇന്ത്യൻ വിപണിയിലെത്തിച്ചേർന്നു. 1965ല്‍ പുറത്തിറങ്ങിയ കാറിന്റെ ആറാം തലമുറ മസ്താങിനെയാണ് ഇന്ത്യയിലെത്തിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഫോഡ് റൈറ്റ് ഹാൻഡ് ഡ്രൈവ് ഉള്ള മസ്താങിനെ പുറത്തിറക്കുന്നത്. ഇക്കഴിഞ്ഞ ദില്ലി എക്സ്പോയിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച മസ്താങ് 65ലക്ഷമെന്ന ആകർഷ വിലയിലാണ് വിപണി പിടിക്കാൻ എത്തിയിരിക്കുന്നത്.
കുറഞ്ഞ വിലയ്ക്കുള്ള മികച്ച 5 ഡീസൽ കാറുകൾ
ഫോഡിന്റെ ഈ മസിലൻ കാറിന് ഇന്ത്യയിൽ നിരവധി ആരാധകരാണുള്ളത് എന്നുമാത്രമല്ല പലരുടേയും ഡ്രീം കാർ കൂടിയാണിത്. അതിനാൽ മസ്താങിന് വിപണിയിൽ മികച്ച പ്രതികരണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

പൂർണ്ണമായും വിദേശത്തു നിർമിച്ച് സിബിയു വഴിയാണ് ഈ അമേരിക്കൻ മസിൽ കാറിനെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്.

വിദേശ വിപണികളിൽ ഉള്ള മസ്താങിൽ നിന്നും വ്യത്യസ്തമായി പരിമിത എൻജിൻ സാധ്യതകളോടെയാണ് ഇന്ത്യൻ വിപണിയിലെത്തിച്ചിട്ടുള്ളത്.

6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനുള്ള 5 ലിറ്റര്‍ വി 8 എഞ്ചിന്‍ അടങ്ങിയ മസ്താങിനെയാണ് ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുന്നത്.

395.5 ബിഎച്ച്പി കരുത്തും 515 എന്‍എം ടോര്‍ക്കുമാണ് ഈ 5ലിറ്റർ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

4.8സെക്കന്റ് കൊണ്ടാണ് ഈ കാർ പൂജ്യത്തിൽ നിന്നും 100കി.മി വേഗത കൈവരിക്കുന്നത്. മണിക്കൂറിൽ 250കിലോമീറ്ററാണ് ഉയർന്ന വേഗത.

നീളം കൂടിയ ബോണറ്റ്, ആൻഗുലാർ ഹെഡ്‌ലാമ്പ്, ട്രെയിപ്സോഡിയൽ ഗ്രിൽ, എന്നി സവിശേഷതകളാണ് മസ്ടാങിന്റെ പുറംമോടി വർധിപ്പിക്കുന്ന ഘടകങ്ങൾ.

കാറിന്റെ റൂഫ് പിൻവശത്തേക്ക് ഒഴുകിയിറങ്ങിയിരിക്കുന്ന തരത്തിലാണ് രൂപകല്പന നടത്തിയിരിക്കുന്നത്. മസ്താങിന്റെ ട്രൈ-ബാർ ടെയിൽലാമ്പും ഡ്യുവൽ എക്സോസ്റ്റുമാണ് മറ്റൊരു പ്രത്യേകത.

എച്ച്ഐഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലാമ്പ്, സീക്വൻഷ്യൽ ടേൺ സിഗ്നൽ, ലെതർ അപ്ഹോൾസ്ട്രെ, സ്റ്റിയറിംഗ് വീൽ മൗണ്ടണ്ട് കൺട്രോൾ, ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിറർ, 19 ഇഞ്ച് അലോയ് വീൽ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്, 9സ്പീക്കർ ഓഡിയോ സിസ്റ്റം എന്നീ സവിശേഷ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് മസ്താങ് എത്തിയിരിക്കുന്നത്.

'ഇലക്ട്രോണിക് ലൈൻ-ലോക്ക് ' എന്ന ഫീച്ചറും മസ്താങിന്റെ മാത്രം പ്രത്യേകതയാണ്. ബേൺഔട്ട് പ്രകടനങ്ങളിൽ റിയർ ബ്രേക്ക് റിലീസ് ചെയ്ത് മുൻ ബ്രേക്കിനെ മാത്രം പ്രവർത്തനക്ഷമമാക്കാൻ ഇത് സഹായകമാകും.

ഈ പ്രത്യേകതയുള്ളത് കൊണ്ട് തന്നെ ഡ്രൈവറിന് പിൻ ചക്രങ്ങളെ 15സെക്കന്റ് നേരത്തേക്ക് സ്പിൻ ചെയ്യിക്കാൻ കഴിയും.

നോർമൽ, വെറ്റ്/സ്നോ, സ്പോർട്, ട്രാക്ക് എന്നീ നാല് ഡ്രൈവിംഗ് മോഡുകളാണ് മസ്താങിൽ നൽകിയിട്ടുള്ളത്.

ഈ വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാനായി മുൻ നിരയിലെ ഡ്യുവൽ എയർബാഗ്, ക്നീ, കർടൺ എയർബാഗുകൾ അടക്കം എട്ട് എയർബാഗുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും വൈപ്പറും, ടയർ പ്രെഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അബ്സല്യൂട്ട് ബ്ലാക്ക്, ഇൻഗോട്ട് സിൽവർ, ഓക്സ്ഫോർഡ് വൈറ്റ്, ട്രിപ്പിൾ യെല്ലോ ട്രൈകോട്ട്, മാഗ്നെറ്റിക്, സിഗ്നേച്ചർ റേസ് റെഡ് എന്നീ ആറ് വ്യത്യസ്ത നിറത്തിലാണ് മസ്താങിനെ അവതരിപ്പിച്ചിട്ടുള്ളത്.

125പിഎസ് കരുത്തുള്ള ഫിയറ്റ് ലീനിയ വിപണിയിൽ

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ


Click it and Unblock the Notifications








