ഡ്രൈവർലെസ് കാറുകളെ 'കീ കീ..' അടിക്കാൻ പഠിപ്പിച്ച് ഗൂഗിൾ
ഡ്രൈവറില്ലാ കാറുകളെ ഹോൺ മുഴക്കാൻ പഠിപ്പിച്ചു തുടങ്ങിയെന്ന് പ്രസ്താവിച്ച് കൊണ്ട് ഈ മേഖലയിൽ പ്രാവീണ്യം നേടിയ ഗൂഗിൾ രംഗത്തെത്തി. സെൽഫ് ഡ്രൈവിംഗ് കാർ പദ്ധതിയെ പറ്റിയുള്ള പ്രതിമാസ റിപ്പോർട്ടിലായിരുന്നു ഹോൺ അൽഗോരിതത്തിന്റെ പരീക്ഷണം ആരംഭിച്ചെന്ന് ഇന്റർനെറ്റ് മേഖലയിലെ ഭീമൻമാരായ ഗൂഗിൾ വെളിപ്പെടുത്തിയത്.
സ്മാർട് റൈഡ് ആസ്വദിക്കാൻ എ-വൺ സ്കൂട്ടർ
പുറമെയുള്ള മറ്റ് ഡ്രൈവർമാരെ ഹോൺ ഒരുതരത്തിലും കുഴപ്പിക്കില്ല എന്നുറപ്പാക്കുന്ന വിധം കാറിനകത്ത് തന്നെ ഹോൺ മുഴങ്ങുന്ന തരത്തിലുള്ള പരീക്ഷണങ്ങളാണ് ഒന്നാം ഘട്ടത്തിൽ ഗൂഗിൾ നടത്തുന്നത്.

സെൽഫ് ഡ്രൈവിംഗ് കാറുകളുടെ ശേഷി വർധിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവയ്പായിട്ടാണു ഹോൺ അൽഗോരിത പരീക്ഷണത്തെ കണക്കാക്കുന്നത്.

മനുഷ്യർക്കിടയിലൂടെ കാർ ഓടിക്കാൻ റോബോട്ടുകളെ പഠിപ്പിക്കുക എന്ന പദ്ധതി യാഥാർഥ്യമാക്കാൻ അവയെ ഒരു കൂട്ടം നിയമങ്ങൾ മാത്രം പഠിപ്പിക്കുന്നതു കൊണ്ടു കാര്യമില്ല എന്നാണ് ഗൂഗിൾ ഉന്നയിക്കുന്നത്.

റോബോട്ടുകളെ നിലവിലുള്ള നിയമങ്ങൾ അവഗണിക്കുകയോ മറികടക്കുകയോ ചെയ്യാവുന്ന സാഹചര്യങ്ങൾ കൂടി പഠിപ്പിക്കാനാണു ഗൂഗിൾ ശ്രമം നടത്തുന്നത്.

മര്യാദ, ബഹുമാനം, മറ്റുള്ളവർക്ക് അർഹമായ പരിഗണന എന്നിവ മുൻനിർത്തിയാണ് സ്വയം ഓടുന്ന കാറുകൾ വികസിപ്പിക്കുന്നതെന്ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നു.

മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കും വിധമായിരിക്കും ഈ കാറുകൾ ഹോൺ മുഴക്കുകയെന്നും ഗൂഗിൾ വിശദീകരിച്ചു.

മയത്തിൽ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ രണ്ട് കാഠിന്യം കുറഞ്ഞ ഹൃസ്വമായ ഹോൺ, അടിയന്തര ഘട്ടത്തിൽ ശ്രദ്ധതിരിക്കാനായി കാഠിന്യമേറിയ നീണ്ട ഹോൺ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഹോണാണ് ഗൂഗിൾ സെൽഫ് ഡ്രൈവിംഗ് കാറുകളിൽ ക്രമീകരിക്കുന്നത്.

സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ

ഈ ഫ്ലയിംഗ് കാറുകൾ ഭാവിയുടെ വാഗ്ദാനമോ?


Click it and Unblock the Notifications








