ഇലക്ട്രിക് ബാറ്ററി വികസിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സഹായം

By Praseetha

കേരളത്തിന് ലിതിയം അയേൺ ബാറ്ററിയുള്ള വാഹനങ്ങൾ വികസിപ്പാക്കാൻ വേണ്ട രീതിയിലുള്ള കേന്ദ്രസഹായങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗാദ്കാരി അറിയിച്ചു. തിരുവന്തപുരം ഇസ്രോയിൽ ബാറ്ററി വികസനം സംബന്ധിച്ചുള്ള ഗവേഷണവും നടന്നു കൊണ്ടിരിക്കുന്നു.

കേരളത്തിലെ ഡീസൽ വാഹന നിരോധനത്തിന് ഹൈകോടതി സ്റ്റേ

ദേശീയ ഹരിത ട്രൈബ്യുണൽ കേരളത്തിലെ പ്രധാനപ്പെട്ട ആറ് നഗരങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം സംബന്ധിച്ച ചർക്കകൾക്കായി കേരള ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീധരൻ ദില്ലിയിലെത്തി ഗാദ്കാരിയെ സന്ദർശിച്ചപ്പോഴാണ് പുതിയ നടപടികൾ കൈക്കൊള്ളാനുള്ള കേന്ദ്ര സഹായം വാഗ്ദാനം ചെയ്തത്.

ഇലക്ട്രിക് ബാറ്ററി വികസിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സഹായം

കേരളത്തിന് എല്ലാ വിധ കേന്ദ്ര സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും സംസ്ഥാനത്തെ മലിനീകരണ നിരക്കിനെ കുറിച്ച് പഠനം നടത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും ഗാദ്കാരി വാക്ക് നൽകി.

ഇലക്ട്രിക് ബാറ്ററി വികസിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സഹായം

ട്രൈബ്യൂണലിന്റെ ഈ ഉത്തരവ് സംസ്ഥാനത്തെ ദോഷമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

ഇലക്ട്രിക് ബാറ്ററി വികസിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സഹായം

ഇതിനെ തുടർന്ന് പത്തു വര്‍ഷത്തിനു മേല്‍ പഴക്കമുള്ള 2000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള എല്ലാ ഡീസല്‍ വാഹനങ്ങളും പിൻവലിക്കണമെന്നുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞാഴ്ച സ്റ്റേ ചെയ്തിരുന്നു.

ഇലക്ട്രിക് ബാറ്ററി വികസിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സഹായം

കേരളം ബയോഫ്യുവൽ, ബാറ്ററി എന്നിവ ഉൾപ്പെടുത്തിയ വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങണമെന്നും ഡീസൽ വാഹനങ്ങളെ സിഎൻജികളാക്കി മാറ്റമെന്നും ഗാദ്കാരി നിർദ്ദേശിച്ചു.

ഇലക്ട്രിക് ബാറ്ററി വികസിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സഹായം

ഹരിത ട്രൈബ്യുണലിന്റെ ഉത്തരവിന് മേൽ കേന്ദ്ര ഗവൺമെന്റും സുപ്രീം കോടതിക്ക് മുൻപായി സത്യവാങ്‌മൂലവും സമർപ്പിച്ചിട്ടുണ്ട്.

ഇലക്ട്രിക് ബാറ്ററി വികസിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സഹായം

കേരളത്തിലെ മലിനീകരണം കുറയ്ക്കുന്നതിനുള്ള കൂടുതൽ നടപടികളും കൈക്കൊള്ളുമെന്ന് ഗാദ്കാരി അറിയിച്ചു.

ഇലക്ട്രിക് ബാറ്ററി വികസിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സഹായം

കേരളത്തിൽ എറണാകുളത്ത് മാത്രമാണ് സിഎൻജി പൈപ്പ് ലൈനുകൾ ലഭ്യമായിട്ടുള്ളത്. ഇത് മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രായോഗികമായ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ഗാദ്കാരി വ്യക്തമാക്കി.

ഇലക്ട്രിക് ബാറ്ററി വികസിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സഹായം

2007 മുതൽ പുതിയ വാഹനയുടമകളിൽ നിന്ന് 15 വർഷത്തേക്കുള്ള ടാക്സാണ് പിടിച്ച് കൊണ്ടിരിക്കുന്നത്. പത്ത് വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ പാടില്ലെങ്കിൽ അഞ്ച് വർഷത്തെ ടാക്സ് വാഹനയുടമകൾക്ക് തിരിച്ച് നൽകേണ്ടതായി വരും. ഏതാണ്ട് 300 കോടിയോളംവരുമിത്.

ഇലക്ട്രിക് ബാറ്ററി വികസിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സഹായം

മാത്രമല്ല ഏതാണ്ട് 4000ത്തോളം കെ.എസ്.ആർ.ടി.സിയും നിരത്തിൽ നിന്ന് പിൻവലിക്കേണ്ടതായി വരും. ഒരുലക്ഷത്തിലധികം സ്വകാര്യ വാഹനങ്ങളേയും ട്രൈബ്യൂണലിന്റെ ഈ നടപടി ബാധിക്കും.

ഇലക്ട്രിക് ബാറ്ററി വികസിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സഹായം

ഈ പ്രശ്നങ്ങളെല്ലാം തന്നെ കേരള ഗവൺമെന്റ് കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

വാഹനങ്ങൾ സുരക്ഷിതമല്ലെങ്കിൽ നിർമാതാക്കൾക്ക് 100 കോടി പിഴ

കൂടുതൽ വായിക്കൂ

ഇ-വെരിറ്റോ; ഇലക്ട്രിക് കാറുമായി മഹീന്ദ്ര ഒരുപടി മുന്നിൽ

More from DriveSpark

Article Published On: Friday, June 17, 2016, 16:00 [IST]
English summary
Govt to assist Kerala in developing Lithium ion battery based vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X