ഹോണ്ട അക്കോർഡ് ഹൈബ്രിഡ് വിപണിയിൽ..

Written By:

കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഹോണ്ടയുടെ പ്രീമിയം സെഡാൻ അക്കോർഡ് വിപണിയിൽ നിന്നും പിൻവലിഞ്ഞത്. പുതിയ ഹൈബ്രിഡ് രൂപത്തിൽ വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അക്കോർഡ്. ഇന്ത്യയിൽ സിബിയു വഴി ഇറക്കുമതി ചെയ്ത ഈ ഹൈബ്രിഡ് പതിപ്പിന് ദില്ലി എക്സ്ഷോറൂം 37 ലക്ഷമാണ് വില.

To Follow DriveSpark On Facebook, Click The Like Button
ഹോണ്ട അക്കോർഡ് ഹൈബ്രിഡ് വിപണിയിൽ..

അക്കോർഡിന്റെ ഓമ്പതാം തലമുറക്കാരനാണ് ഇന്ത്യയിലിപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. 2001ലായിരുന്നു ഒന്നാം തലമുറ അക്കോർഡിന്റെ ഇന്ത്യയിലുള്ള അരങ്ങേറ്റം.

ഹോണ്ട അക്കോർഡ് ഹൈബ്രിഡ് വിപണിയിൽ..

2.0ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റ‍ഡ് പെട്രോൾ എൻജിനും 1.3 കിലോവാട്ട്/എച്ച് ലിതിയം അയേൺ ബാറ്ററിയുമാണ് കരുത്തേകാനായി ഉപയോഗിച്ചിട്ടുള്ളത്.

ഹോണ്ട അക്കോർഡ് ഹൈബ്രിഡ് വിപണിയിൽ..

145ബിഎച്ച്പിയും 175എൻഎം ടോർക്കുമാണ് ഈ പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നതെങ്കിൽ 184ബിഎച്ച്പിയും 315എൻഎം ടോർക്കുമാണ് ഇലക്ട്രിക് മോട്ടോർ ഉല്പാദിപ്പിക്കുന്നത്.

ഹോണ്ട അക്കോർഡ് ഹൈബ്രിഡ് വിപണിയിൽ..

സ്പോർടി ഫ്രണ്ട് ബംബർ, ബ്ലാക്ക് ക്രോം ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പ്, ഡെ ടൈം റണ്ണിംഗ് ലാമ്പ്, എൽഇഡി ഫോഗ് ലാമ്പ്, 18 ഇഞ്ച് ടു ടോൺ ഡയമണ്ട് കട്ട് വീൽ, എൽഇഡി ടെയിൽ ലാമ്പ്, ബൂട്ട് സ്പോയിലർ എന്നീ ഫീച്ചറുകളാണ് കാറിന്റെ പുറംമോടി വർധിപ്പിക്കുന്ന സവിശേഷതകൾ.

ഹോണ്ട അക്കോർഡ് ഹൈബ്രിഡ് വിപണിയിൽ..

ഇൻഫോടെയിൻമെന്റ് സിസ്റ്റവും എൻജിൻ സംബന്ധിച്ച വിവരങ്ങൾക്കുമായി രണ്ട് സ്ക്രീനുകൾ മധ്യത്തിലായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹോണ്ട അക്കോർഡ് ഹൈബ്രിഡ് വിപണിയിൽ..

പാസഞ്ചർ സൈഡ് ക്യാമറ, ടു-സ്റ്റേജ് ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, സൺ റൂഫ്, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയാണ് മറ്റ് സവിശേഷതകൾ.

ഹോണ്ട അക്കോർഡ് ഹൈബ്രിഡ് വിപണിയിൽ..

വൈറ്റ് ഓർക്കിഡ് പേൾ, ലൂണാർ സിൽവർ മെറ്റാലിക്, മോഡേൺ സ്റ്റീൽ മെറ്റാലിക്, ക്രിസ്റ്റൽ ബ്ലാക്ക് പേൾ എന്നീ നിറങ്ങളിലാണ് അക്കോർഡ് ഹൈബ്രിഡ് പതിപ്പ് ലഭ്യമായിട്ടുള്ളത്.

ഹോണ്ട അക്കോർഡ് ഹൈബ്രിഡ് വിപണിയിൽ..

നിലവിൽ സ്‌കോഡ സൂപ്പർബ്, ടൊയോട്ട ക്യാമറി എന്നീ വാഹനങ്ങളാണ് അക്കോർഡ് മുൻനിര എതിരാളികളായി വിപണിയിൽ നിലക്കൊള്ളുന്നത്.

  
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Accord Hybrid Launched In India: Prices Start At ₹ 37 Lakh
Story first published: Tuesday, October 25, 2016, 16:29 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark