പുതിയ ഹോണ്ട അമേസ് എത്തി : വില 5.29 ലക്ഷം

By Praseetha

ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പുത്തൻ ഹോണ്ട അമേസ് വിപണിയിലെത്തിച്ചേർന്നു. ദില്ലിൽ വെച്ച് നടന്ന ഒരു ഇവന്റിലാണ് കമ്പനി അമേസ് കോംപാക്ട് സെഡാൻ ഫേസ്‌ലിഫ്റ്റിന്റെ ലോഞ്ച് നടത്തിയത്. മികച്ച വില്പനയുള്ള ഈ കോംപാക്ട് സെഡാനെ ചില കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമാക്കിയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.

ഹോണ്ട ബിആർവിയും ഹ്യുണ്ടായ് ക്രേറ്റയും: ഒരു താരതമ്യം

സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഈ സെഗ്മെന്റിൽ ആദ്യമാണെന്നുള്ള പ്രത്യേകത കൂടിയുണ്ട് പുത്തൻ അമേസിന്. ദില്ലി എക്സ്ഷോറൂം 5.29 ലക്ഷത്തിലാണ് വില ആരംഭിക്കുന്നത്. അമേസിന്റെ ലോഞ്ച് സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ക്ക് താളുകളിലേക്ക് നീങ്ങൂ.

വില- പെട്രോൾ വേരിയന്റ്

വില- പെട്രോൾ വേരിയന്റ്

  • ഇ(എംടി) - 5,29,900 രൂപ
  • എസ് (എംടി) - 5,95,400 രൂപ
  • എസ്എക്സ് (എംടി) - 6,80,500രൂപ
  • വിഎക്സ് (എംടി) - 7,19,900രൂപ
  • എസ് (എടി) - 7,19,900രൂപ
  • വിഎക്സ് (എടി) - 8,19,900രൂപ
  • വില- ഡീസൽ വേരിയന്റ്

    വില- ഡീസൽ വേരിയന്റ്

    • ഇ(എംടി) - 6,41,900രൂപ
    • എസ് (എംടി) - 7,29,900രൂപ
    • എസ്എക്സ് (എംടി) - 7,82,000രൂപ
    • വിഎക്സ് (എംടി) - 8,19,900
    • പുതിയ ഹോണ്ട അമേസ് എത്തി : വില 5.29 ലക്ഷം

      മൊബീലിയോ-ക്ക് സമാനമായ വീതിക്കൂടിയ സിങ്കിൾ ക്രോം ഗ്രില്ലാണ് നൽകിയിരിക്കുന്നത്. വലുപ്പമേറിയ ബംബറും സ്മോക്കി ഇഫക്ട് നൽകിയ ഹെഡ്‌ലാമ്പും ഈ കോംപാക്ട് സെഡാന് പുത്തൻ പരിവേഷമാണ് നൽകുന്നത്.

      പുതിയ ഹോണ്ട അമേസ് എത്തി : വില 5.29 ലക്ഷം

      പുതിയ ഡ്യവൽ ടോൺ സ്കീം, പുതിയ ഇൻസ്ട്രുമെന്റ് പാനെൽ, ടച്ച് സ്ക്രീൻ അടക്കമുള്ള ഓഡിയോ-വീഡിയോ നാവിഗേഷൻ എന്നിവയാണ് അകത്തളങ്ങളിലെ പ്രത്യേകതകൾ.

      പുതിയ ഹോണ്ട അമേസ് എത്തി : വില 5.29 ലക്ഷം

      മുൻമോഡലുകളിലെ അതെ പെട്രോൾ, ഡീസൽ എൻജിനാണ് അമേസ് ഫേസ്‌ലിഫ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്.

      പുതിയ ഹോണ്ട അമേസ് എത്തി : വില 5.29 ലക്ഷം

      86ബിഎച്ച്പി കരുത്തും 109എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 1.2ലിറ്റർ എൻജിനാണ് പെട്രോൾ വേരിയന്റിന് കരുത്തേകുന്നത്.

      പുതിയ ഹോണ്ട അമേസ് എത്തി : വില 5.29 ലക്ഷം

      ‍ഡീസൽ വേരിയന്റിൽ 98 ബിഎച്ച്പി കരുത്തും 200 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 1.5ലിറ്റർ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

      പുതിയ ഹോണ്ട അമേസ് എത്തി : വില 5.29 ലക്ഷം

      മാനുവൽ ട്രാൻസ്മിഷൻ ഉള്ള പെട്രോൾ വേരിയന്റ് 17.8km/l മൈലേജും സിവിടി ഗിയർബോക്സുള്ള പെട്രോൾ വേരിയന്റ് 18.1km/l മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്. 25.8km/l മൈലേജാണ് ഡീസൽ വേരിയന്റിനുള്ളത്.

      പുതിയ ഹോണ്ട അമേസ് എത്തി : വില 5.29 ലക്ഷം

      അമേസിന്റെ ഡീസൽ, പെട്രോൾ വേരിയന്റിൽ 5സ്പീഡ് മാനുവൽ ലഭ്യമാണ്. പെട്രോൾ വേരിയന്റിൽ മാത്രമാണ് പുതിയ 5സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് നൽകിയിരിക്കുന്നത്.

      പുതിയ ഹോണ്ട അമേസ് എത്തി : വില 5.29 ലക്ഷം

      അമേസ് പുതിയ ബ്ലൂ ടൈറ്റാനിയം മെറ്റാലിക് കളർ ഉൾപ്പെടെ 7 വ്യത്യസ്ത കളറുകളിൽ ലഭ്യമാണ്.

      പുതിയ ഹോണ്ട അമേസ് എത്തി : വില 5.29 ലക്ഷം

      ഇന്ത്യയിലെ എല്ലാ ഹോണ്ട ഷോറൂമുകളിലും പുതിയ അമേസ് ലഭ്യമാണ്.

      പുതിയ ഹോണ്ട അമേസ് എത്തി : വില 5.29 ലക്ഷം

      മാരുതി സ്വിഫ്റ്റ് ഡിസയർ, ഹ്യുണ്ടായ് എക്സെന്റ്, ഫോർഡ് ഫിഗോ ആസ്പെയർ, ഫോക്സ്‌വാഗൺ അമിയോ എന്നിവരാണ് മുൻനിര എതിരാളികൾ.

Article Published On: Thursday, March 3, 2016, 14:58 [IST]
English summary
Honda Amaze Facelift Launched, Prices Start At Rs. 5.29 Lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X