ഉടൻ വരുന്നു പുതുക്കിയ ഹോണ്ട അമേസ്
ഹോണ്ട കാർസ് ഇന്ത്യ അമേസിന്റെ പുതുക്കിയ മോഡലിനെ മാർച്ചോടുകൂടി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. മൂന്ന് വർഷമായി പുറത്തിറങ്ങിട്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ അമേസിൽ നടത്തിയിട്ടില്ല. എന്നാൽ ഇത്തവണ അടിമുടി മാറ്റങ്ങളുമായാണ് അമേസ് നിരത്തിലിറങ്ങാൻ പോകുന്നത്. കൂടുതലറിയാൻ സ്ലൈഡുകളിലേക്ക് നീങ്ങൂ.

ഒരു സ്പോർടി ലുക്ക് നൽകത്തക്ക വിധം മുൻ ബംബറിലും ഗ്രില്ലിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ബിആർവിക്ക് സമാനമായ ഡാഷ് ബോർഡാണ് ഇന്റീരിയറിലെ മറ്റൊരു പ്രത്യേകത.

എയർബാഗുകൾ, എബിഎസ്, ക്ലൈമറ്റ് കൺട്രോൾ എന്നിവ ബേസ് വേരിയന്റു മുതൽ ലഭ്യമാക്കിയിട്ടുണ്ട്.

മാറ്റങ്ങൾക്കൊന്നും വിധേയമാക്കാതെ അതെ 1.2ലിറ്റർ പെട്രോൾ എൻജിനും, 1.5ലിറ്റർ ഡീസൽ എൻജിനുമാണ് അമേസിൽ ഉപയോഗിച്ചിരിക്കുന്നത്.

88കുതിരശക്തിയും 109എൻഎം ടോർക്കുമാണ് പെട്രോള്‍ എൻജിനുളളത്.

ഡീസൽ എൻജിൻ 100കുതിരശക്തിയും 200 എൻഎം ടോർക്കും സൃഷ്ടിക്കുന്നു.

5 സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

5.59 ലക്ഷം മുതൽ 8.61ലക്ഷം വരെയാണ് കൊച്ചി എക്സ്ഷോറൂം വില.


Click it and Unblock the Notifications