കാത്തിരിപ്പിനൊടുവിൽ ഹോണ്ട ബിആർവി എത്തുന്നു

By Praseetha

കഴിഞ്ഞ 2016 ദില്ലി ഓട്ടോഎക്സ്പോയിലാണ് ഹോണ്ടയുടെ പുതിയ ബിആർവി അരങ്ങേറ്റം കുറിച്ചത്. 'ആക്ടീവ് സ്പോർട്ട് ക്രോസ്ഓവർ' എന്ന നാമത്തിലാണ് ജാപ്പനീസ് നിർമാതാവ് ഈ സെവൻ സീറ്റർ എസ്‌യുവിയെ അവതരിപ്പിച്ചിരിക്കുന്നത്. ബ്രിയോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ബിആർവി നിർമ്മാണം നടത്തിയിട്ടുള്ളത്.

ഷവർലെയുടെ പുതിയ കൺസപ്റ്റ് പുറത്തിറങ്ങി

മോട്ടോർഷോയിൽ വച്ച് തന്നെ ലോഞ്ചും നടക്കുമെന്നാണ് ഹോണ്ട ആരാധകർ കരുതിയിരുന്നത്. എന്നാൽ ആ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സമയമെത്തിയിരിക്കുന്നു. ബിആർവിയുടെ മെയ് മാസത്തോടുകൂടി വിപണിയിൽ എത്തിച്ചേരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കാത്തിരിപ്പിനൊടുവിൽ ഹോണ്ട ബിആർവി എത്തുന്നു

1.5ലിറ്റർ iVTEC പെട്രോൾ, 1.5ലിറ്റർ iDTEC ഡീസൽ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളാണ് ബിആർവിയിൽ നൽകിയിരിക്കുന്നത്.

കാത്തിരിപ്പിനൊടുവിൽ ഹോണ്ട ബിആർവി എത്തുന്നു

117കുതിരശക്തിയും 145എൻഎം ടോർക്കും ഉല്പാദിപ്പിക്കാൻ കഴിവുള്ളതാണ് ഇതിന്റെ പെട്രോൾ എൻജിൻ. 98കുതിരശക്തിയും 200എൻഎം ടോർക്കുമാണ് ഡീസൽ എൻജിനുള്ളത്.

കാത്തിരിപ്പിനൊടുവിൽ ഹോണ്ട ബിആർവി എത്തുന്നു

ബിആർവിയുടെ ഈ രണ്ട് വേരിയന്റുകളിലും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കാത്തിരിപ്പിനൊടുവിൽ ഹോണ്ട ബിആർവി എത്തുന്നു

ലിറ്ററിന് 17-18 കിലോമീറ്റർ മൈലേജാണ് പെട്രോൾ എൻജിനുള്ളത്. 24-25 കിലോമീറ്റർ മൈലേജാണ് ഡീസൽ എൻജിൻ വാഗ്ദാനം ചെയ്യുന്നത്.

കാത്തിരിപ്പിനൊടുവിൽ ഹോണ്ട ബിആർവി എത്തുന്നു

മോബിലിയോ എംപിവിക്ക് സമാനമായ ഡിസൈനാണ് ബിആർവിക്കും ഉള്ളത്. മുൻവശത്തായി ക്രോം ഗ്രില്ലും, ചതുരാകൃതിയിലുള്ള ഹെഡ‌്‌ലാമ്പുകളും, ഫ്രണ്ട് ബംബറിന്റെ മധ്യത്തിലായി എയർ ഡാമും നൽകിയിട്ടുണ്ട്.

കാത്തിരിപ്പിനൊടുവിൽ ഹോണ്ട ബിആർവി എത്തുന്നു

പിൻഭാഗത്താകട്ടെ ആഗുലാർ എൽഇഡി ടെയിൽ ലാമ്പുകളാണ് കൊടുത്തിരിക്കുന്നത്. ബംബറുകളിൽ ഫോക്സ് സ്കിഡ് പ്ലേറ്റുകൾ, റൂഫ് റെയിൽ, ക്ലാഡിംഗ് എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു.

കാത്തിരിപ്പിനൊടുവിൽ ഹോണ്ട ബിആർവി എത്തുന്നു

അകത്തളത്തിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോൾ, റിയർ പാർക്കിംഗ് ക്യാമറ, റിയർ ഏസി വെന്റുകൾ, ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫോൾഡബിൾ റിയർ സീറ്റ്, ഇലക്ട്രിക്കൽ ഒവിആർഎം, ക്രൂസ് കണ്‍ട്രോൾ എന്നീ പ്രത്യേകതകളാണ് ഉള്ളത്.

കാത്തിരിപ്പിനൊടുവിൽ ഹോണ്ട ബിആർവി എത്തുന്നു

മാരുതി ബ്രെസ, ഹ്യുണ്ടായ് ക്രേറ്റ, ഫോർഡ് എകോസ്പോർട്ട് എന്നിവയാണ് പുതിയ ഹോണ്ടാവാഹനത്തിന്റെ മുഖ്യ എതിരാളികൾ.

കാത്തിരിപ്പിനൊടുവിൽ ഹോണ്ട ബിആർവി എത്തുന്നു

എക്സ്‌യുവി എയ്റോ മഹീന്ദ്രയുടെ ആഡംബര കൂപെ

ഓഫ് റോഡർ പ്രേമികൾക്കായി ജീപ്പ് റാംഗ്ലർ

Article Published On: Monday, March 21, 2016, 18:43 [IST]
English summary
Honda BR-V Compact SUV India Launch Most Likely By May
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X