കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

By Praseetha

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ കരുത്ത് തെളിയിക്കാനായി ഹോണ്ട ഇറക്കുന്ന ബിആർവിയുടെ ടീസർ കമ്പനി പുറത്തിറക്കി. ഏവരും അക്ഷമരായി കാത്തുനിൽക്കുന്ന ഈ വാഹനം വിപണിയിൽ എത്തുന്നതിന് മുന്നോടിയായിട്ടാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. 2016 ഓട്ടോ എക്സ്പോയിലായിരുന്നു പുതിയ എസ്‌യുവിയെ അവതരിപ്പിച്ചത്.

കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ ചില മികച്ച കാറുകളെ പരിചയപ്പെടാം

വിവിധ സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണവും ആരംഭിച്ചു കഴിഞ്ഞു. പ്രചരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ പലഭാഗത്തും പര്യടനം നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ കോംപാക്ട് എസ്‌യുവിയുടെ കരുത്ത് തെളിയിക്കുക എന്ന ഉദ്ദേശത്തോട് കൂടി വിവിധ ഭൂപ്രദേശത്ത് കൂടിയുള്ള പരീക്ഷണയോട്ടവും നടത്തുന്നതായിരിക്കും.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

'ആക്ടീവ് സ്പോർട്ട് ക്രോസ്ഓവർ' എന്ന നാമത്തിലാണ് ജാപ്പനീസ് നിർമാതാവ് ഈ സെവൻ സീറ്റർ എസ്‌യുവിയെ എക്സ്പോയിൽ അവതരിപ്പിച്ചത്.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

ബ്രിയോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഹോണ്ട ബിആർവി നിർമ്മാണം. 4,455എംഎം നീളവും, 1,735എംഎം വീതിയും, 1,650എംഎം ഉയരവും, 2,660എംഎം വീൽബേസുമാണ് ഈ സെവൻ സീറ്ററിനുള്ളത്.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

ഡീസൽ, പെട്രോൾ വകഭേദങ്ങളിലാണ് വിപണിയിൽ എത്തുക. 1.5ലിറ്റർ iVTEC പെട്രോൾ, 1.5ലിറ്റർ iDTEC ഡീസൽ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളാണ് നൽകിയിട്ടുള്ളത്.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

117കുതിരശക്തിയും 145എൻഎം ടോർക്കും ഉല്പാദിപ്പിക്കാൻ കഴിവുള്ളതാണ് പെട്രോൾ എൻജിൻ. 98കുതിരശക്തിയും 200എൻഎം ടോർക്കുമാണ് ഡീസൽ എൻജിനുള്ളത്.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

ബിആർവിയുടെ രണ്ട് വേരിയന്റുകളിലും 6സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്. ഓപ്ഷണലായി സിവിടിയും നൽകിയിട്ടുണ്ട്.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

ലിറ്ററിന് 17-18 കിലോമീറ്റർ മൈലേജാണ് പെട്രോൾ എൻജിൻ നൽകുന്നതെങ്കിൽ 24-25 കിലോമീറ്റർ മൈലേജാണ് ഡീസൽ എൻജിനുള്ളത്.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

അടുത്തിടെ വിപണിയിൽ നിന്നും പിൻവലിച്ച മോബിലിയോ എംപിവിക്ക് സമാനമായ ഡിസൈനാണ് ബിആർവിക്കും നൽകിയിരിക്കുന്നത്.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

മുൻവശത്തായി ക്രോം ഗ്രില്ലും, ചതുരാകൃതിയിലുള്ള ഹെഡ‌്‌ലാമ്പുകളും, ഫ്രണ്ട് ബംബറിന്റെ മധ്യത്തിലായി എയർ ഡാമും നൽകിയിട്ടുണ്ട്.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

പിൻഭാഗത്താകട്ടെ ആഗുലാർ എൽഇഡി ടെയിൽ ലാമ്പുകളാണ് നൽകിയിരിക്കുന്നത്. ബംബറുകളിൽ ഫോക്സ് സ്കിഡ് പ്ലേറ്റുകൾ, റൂഫ് റെയിൽ, ക്ലാഡിംഗ് എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

അകത്തളത്തിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോൾ, റിയർ പാർക്കിംഗ് ക്യാമറ, റിയർ ഏസി വെന്റുകൾ, ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫോൾഡബിൾ റിയർ സീറ്റ്, ഇലക്ട്രിക്കൽ ഒവിആർഎം, ക്രൂസ് കണ്‍ട്രോൾ എന്നീ സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

എബിഎസ്, ഇബിഡി, ഡ്യുവൽ എയർബാഗുകൾ, ഹിൽ സ്റ്റാർട്, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ എന്നിവയാണ് സുരക്ഷ ഉറപ്പാക്കാനായി നൽകിയിട്ടുള്ളത്.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

കോംപാക്ട് എസ്‌യുവി സെഗ്മെന്റിലെ മത്സരം മുറുകുന്ന വേളയിലാണ് ബിആർവി വിപണിയിലേക്കുള്ള കാൽവെപ്പ് നടത്തുന്നത്.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

ഫോർഡ് ഇക്കോസ്പോർട്, മഹീന്ദ്ര ടിയുവി300, വിറ്റാര ബ്രെസ എന്നിവരാണ് ബിആർവിയുമായി കൊമ്പ്കോർക്കാൻ ഒരുങ്ങി വിപണിയിൽ ഉള്ളത്.

കൂടുതൽ വായിക്കൂ

മഹീന്ദ്രയുടെ മിനി ബൊലേറോയ്ക്കായി കാത്തിരിക്കൂ

പുതിയ മെഴ്സിഡസ് സി ക്ലാസ് ഇന്ത്യയിൽ വില 44.36ലക്ഷം

More from DriveSpark

Article Published On: Thursday, April 7, 2016, 16:29 [IST]
English summary
Honda BR-V Teased Ahead Of India Launch With #WhereNextWithBRV Campaign
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X