ഏവരും ഉറ്റുനേക്കിയിരുന്ന ഹോണ്ട ബിആർവി എത്തിച്ചേർന്നു

By Praseetha

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹോണ്ട ബിആർവി എത്തിച്ചേർന്നിരിക്കുന്നു. ഇന്ത്യയിൽ കടുത്ത മത്സരങ്ങൾ നടന്നുക്കൊണ്ടിരിക്കുന്ന കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്കാണ് ബിആർവിയുടെ കാൽ‌വെപ്പ്. ദില്ലി എക്സ്ഷോറൂം 8.75ലക്ഷത്തിലാണ് ഈ ചെറു എസ്‌യുവിയുടെ വിലയാരംഭിക്കുന്നത്.

ക്രിസ്റ്റ എത്തിച്ചേർന്നു വില വിവരങ്ങളും കൂടുതൽ ഇമേജുകളും കാണാം

രണ്ട് എൻജിൻ ഓപ്ഷനുകളടക്കം നാല് വേരിയന്റുകളിലാണ് ബിആർവി ലഭ്യമാവുക. കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലാണ് ബിആർവിയുടെ അരങ്ങേറ്റം. 'ആക്ടീവ് സ്പോർട്ട് ക്രോസ്ഓവർ' എന്നു വിശേഷണത്തിലായിരുന്നു ജാപ്പനീസ് നിർമാതാവ് ഈ സെവൻ സീറ്റർ എസ്‌യുവിയെ എക്സ്പോയിൽ അവതരിപ്പിച്ചത്.

എൻജിൻ

എൻജിൻ

മൊബിലിയോ എംപിവിയിൽ നിന്നുമുള്ള 1.5ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് ബിആർവിക്ക് കരുത്തേകാനായി ഉപയോഗിച്ചിട്ടുള്ളത്. രണ്ട് എൻജിനിലും 6സ്പീഡ് മാനുവൽ ഗിയർബോക്സ് നൽകിയിട്ടുണ്ട്. പെട്രോൾ എൻജിനിൽ 6സ്പീഡ് സിവിടിയും ഓപ്ഷനലായിട്ടുണ്ട്.

ഏവരും ഉറ്റുനേക്കിയിരുന്ന ഹോണ്ട ബിആർവി എത്തിച്ചേർന്നു

117ബിഎച്ച്പിയും 104എൻഎം ടോർക്കുമാണ് പെട്രോൾ എൻജിനുള്ളത്. ഡീസൽ എൻജിനാകട്ടെ 98ബിഎച്ച്പിയും 200എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

ഏവരും ഉറ്റുനേക്കിയിരുന്ന ഹോണ്ട ബിആർവി എത്തിച്ചേർന്നു

15.4km/l മൈലേജാണ് മാനുവൽ ഗിയർബോക്സുള്ള പെട്രോൾ എൻജിനെങ്കിൽ 16km/l മൈലേജാണ് സിവിടി ഗിയർബോക്സുള്ള എൻജിനുള്ളത്. 21.9km/lമൈലേജാണ് ബിആർവിയുടെ ഡീസൽ എൻജിൻ വാഗ്ദാനം ചെയ്യുന്നത്.

ഡിസൈൻ

ഡിസൈൻ

വിപണിയിൽ നിന്നും പിൻവലിച്ച മോബിലിയോ എംപിവിക്ക് സമാനമായ ഡിസൈനാണ് ബിആർവിക്ക് നൽകിയിരിക്കുന്നത്.

ഏവരും ഉറ്റുനേക്കിയിരുന്ന ഹോണ്ട ബിആർവി എത്തിച്ചേർന്നു

4,455എംഎം നീളവും, 1,735എംഎം വീതിയും, 1,650എംഎം ഉയരവും, 2,660എംഎം വീൽബേസുമാണ് ഈ സെവൻ സീറ്ററിനുള്ളത്.

ഏവരും ഉറ്റുനേക്കിയിരുന്ന ഹോണ്ട ബിആർവി എത്തിച്ചേർന്നു

മുൻവശത്തായി ക്രോം ഗ്രില്ലും, ചതുരാകൃതിയിലുള്ള ഹെഡ‌്‌ലാമ്പുകളും, ഫ്രണ്ട് ബംബറിന്റെ മധ്യത്തിലായി എയർ ഡാമും നൽകിയിരിക്കുന്നു.

ഏവരും ഉറ്റുനേക്കിയിരുന്ന ഹോണ്ട ബിആർവി എത്തിച്ചേർന്നു

പിൻഭാഗത്താകട്ടെ ആഗുലാർ എൽഇഡി ടെയിൽ ലാമ്പുകളാണ് നൽകിയിരിക്കുന്നത്. ബംബറുകളിൽ ഫോക്സ് സ്കിഡ് പ്ലേറ്റുകൾ, റൂഫ് റെയിൽ, ക്ലാഡിംഗ് എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഏവരും ഉറ്റുനേക്കിയിരുന്ന ഹോണ്ട ബിആർവി എത്തിച്ചേർന്നു

അകത്തളത്തിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോൾ, റിയർ പാർക്കിംഗ് ക്യാമറ, റിയർ ഏസി വെന്റുകൾ, ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫോൾഡബിൾ റിയർ സീറ്റ്, ഇലക്ട്രിക്കൽ ഒവിആർഎം, ക്രൂസ് കണ്‍ട്രോൾ എന്നീ സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഏവരും ഉറ്റുനേക്കിയിരുന്ന ഹോണ്ട ബിആർവി എത്തിച്ചേർന്നു

എബിഎസ്, ഇബിഡി, ഡ്യുവൽ എയർബാഗുകൾ, ഹിൽ സ്റ്റാർട്, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ എന്നിവയാണ് സുരക്ഷ ഉറപ്പാക്കാനായി നൽകിയിട്ടുള്ളത്.

 ബിആർവി പെട്രോൾ വേരിയന്റുകളുടെ വില

ബിആർവി പെട്രോൾ വേരിയന്റുകളുടെ വില

ഇ- 8,75,000 രൂപ

എസ്- 9,90,000രൂപ

വി- 10,90,000രൂപ

വിഎക്സ്- 11,84,000രൂപ

വി(സിവിടി)- 11,99,000രൂപ

ബിആർവി ഡീസൽ വേരിയന്റുകളുടെ വില

ബിആർവി ഡീസൽ വേരിയന്റുകളുടെ വില

ഇ- 9,90,000രൂപ

എസ്- 10,99,000രൂപ

വി- 11,85,000രൂപ

വിഎക്സ്- 12,90,000രൂപ

ഏവരും ഉറ്റുനേക്കിയിരുന്ന ഹോണ്ട ബിആർവി എത്തിച്ചേർന്നു

ഹോണ്ട ബിആർവിയുടെ ബുക്കിംഗും ഇതിനകം ആരംഭിച്ചുക്കഴിഞ്ഞു. ഇന്ത്യയിലുടനീളമുള്ള എല്ലാ ഹോണ്ട ഷോറൂമിലും ബിആർവി ലഭ്യമാണ്.

ഏവരും ഉറ്റുനേക്കിയിരുന്ന ഹോണ്ട ബിആർവി എത്തിച്ചേർന്നു

റിനോ ഡസ്റ്റർ, ഹ്യുണ്ടായ് ക്രേറ്റ, നിസാൻ ടെറാനോ എന്നിവയാണ് ഈ സെവൻ സീറ്റർ കോംപാക്ട് എസ്‌യുവിക്ക് എതിരാളികളാവുക.

കൂടുതൽ വായിക്കൂ

മഹീന്ദ്ര ബിഗ് ബോലെറോ പിക് അപ് ട്രക്ക് അവതരിച്ചു

കൂടുതൽ വായിക്കൂ

ക്രേറ്റയുടെ പെട്രോൾ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

കൂടുതൽ വായിക്കൂ

ഹ്യുണ്ടായ് ന്യൂജെൻ വെർണയെ അവതരിപ്പിച്ചു

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda BR-V Compact SUV Launched in India; Price Starts at 8.75 Lakh
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X