മുഖംമിനുക്കി ബ്രിയോ എത്തുന്നു!!!

Written By:

ബ്രിയോയുടെ പുതുക്കിയ പതിപ്പുമായി ഹോണ്ടയെത്തുന്നു. മെച്ചപ്പെട്ട വില്പന മുന്നിൽ കണ്ട് ഉത്സവക്കാലത്തോടനുബന്ധിച്ച് ഓക്ടോബർ ആദ്യവാരത്തോടുകൂടി വിപണിയിൽ എത്തിക്കുമെന്നാണ് സൂചന.

അടുത്തിടെ വിപണിയിലെത്തിച്ച അമേസ് ഫേസ്‌ലിഫ്റ്റിന് സമാനരീതിയിൽ അകത്തും പുറത്തും നിരവധി പുതുമകൾ ഉൾക്കൊണ്ടായിരിക്കും ബ്രിയോ ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തുക.

To Follow DriveSpark On Facebook, Click The Like Button
മുഖംമിനുക്കി ബ്രിയോ എത്തുന്നു!!!

മുൻഭാഗത്ത് നിരവധി മിനുക്കുപണികൾ നടത്തിയാകും പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കുക. പുതിയ ബംബർ, ഫോഗ് ലാമ്പ്, ഗ്രിൽ എന്നിവയാണ് മുൻഭാഗത്ത് ഉൾക്കൊള്ളിക്കുന്ന പുതുമകൾ.

മുഖംമിനുക്കി ബ്രിയോ എത്തുന്നു!!!

ഹോണ്ട ജാസിലേതുപോലെ പിയാനോ ബ്ലാക്ക് കളറിൽ താഴെ ക്രോം ലൈനോടുകൂടിയാണ് പുത്തൻ ഗ്രിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മുഖംമിനുക്കി ബ്രിയോ എത്തുന്നു!!!

സൈഡിലും പിന്നിലുമായി വലിയ മാറ്റങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ഏറെകുറെ പുതുമകളാണ് അകത്തളത്തിൽ നൽകിയിരിക്കുന്നത്.

മുഖംമിനുക്കി ബ്രിയോ എത്തുന്നു!!!

പുതിയ കറുപ്പ് നിറത്തിലുള്ള ഡാഷ് ബോർഡ്, പുതുക്കിയ സെന്റർ കൺസോൾ, സിൽവർ ഇൻസേർട്ടുളഅള ഏസി വെന്റുകൾ, പാസഞ്ചർ സൈഡ് ഡാഷ്ബോർഡ് എന്നിവയാണ് ഈ ഹാച്ച്ബാക്കിലെ പുതുമകൾ.

മുഖംമിനുക്കി ബ്രിയോ എത്തുന്നു!!!

പുതിയ 2-DIN ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടണ്ട് ഓഡിയോ കൺട്രോൾ, ഹോണ്ട കൺക്ട്, ഓട്ടോമാറ്റിക് കൺട്രോൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

മുഖംമിനുക്കി ബ്രിയോ എത്തുന്നു!!!

അമേസ് ഫേസ്‌ലിഫ്റ്റിലേതു പോലെ എൻജിനിൽ മാറ്റമൊന്നുമില്ലാതെ കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമാക്കിയാണ് പുതിയ ബ്രിയോ അവതരിപ്പിക്കുന്നത്.

മുഖംമിനുക്കി ബ്രിയോ എത്തുന്നു!!!

87ബിഎച്ച്പിയും 109എൻഎം ടോർക്കും നൽകുന്ന ഹോണ്ടയുടെ 1.2ലിറ്റർ ഫോർ സിലിണ്ടർ i-VTEC എൻജിനായിരിക്കും ബ്രിയോയ്ക്ക് കരുത്തേകുക.

മുഖംമിനുക്കി ബ്രിയോ എത്തുന്നു!!!

ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ 5 സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സ് എന്നിവയായിരിക്കും ഉൾപ്പെടുത്തുക.

  
കൂടുതല്‍... #ഹോണ്ട #honda
English summary
Brio Facelift To Be Launched Soon; Vehicles Reach Dealerships
Story first published: Tuesday, September 27, 2016, 16:28 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark