കോംപാക്ട് എസ്‌യുവികളോട് ഏറ്റുമുട്ടാൻ ഒരുങ്ങി ബിആർവി
കോംപാക്ട് എസ്‌യുവി സെഗ്മെന്റുകൾക്ക് ഒരു വെല്ലുവിളി ഉയർത്തിക്കൊണ്ട് ഹോണ്ടയുടെ പുതിയ ബിആർവി അവതരിച്ചു. 'ആക്ടീവ് സ്പോർട്ട് ക്രോസ്ഓവർ' എന്ന നാമത്തിലായിരുന്നു ജാപ്പനീസ് നിർമാതാവ് ഈ സെവൻ സീറ്റർ എസ്‌യുവിയെ എക്സപോയിൽ എത്തിച്ചത്. ബ്രിയോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഹോണ്ട ബിആർവി നിർമ്മിച്ചിട്ടുള്ളത്.

എൻജിൻ
1.5ലിറ്റർ iVTEC പെട്രോൾ, 1.5ലിറ്റർ iDTEC ഡീസൽ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളാണ് ഹോണ്ട ബിആർവിയിൽ നൽകിയിരിക്കുന്നത്. 117കുതിരശക്തിയും 145എൻഎം ടോർക്കും ഉല്പാദിപ്പിക്കാൻ കഴിവുള്ളതാണ് ഇതിന്റെ പെട്രോൾ എൻജിൻ. 98കുതിരശക്തിയും 200എൻഎം ടോർക്കുമാണ് ഡീസൽ എൻജിനുള്ളത്. ബിആർവിയുടെ ഈ രണ്ട് വേരിയന്റുകളിലും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൈലേജ്
ലിറ്ററിന് 17-18 കിലോമീറ്റർ മൈലേജാണ് പെട്രോൾ എൻജിനുള്ളത്. ലിറ്ററിന് 24-25 കിലോമീറ്റർ മൈലേജാണ് ഡീസലിന്റേത്.

ഡിസൈൻ
മോബിലിയോ എംപിവിക്ക് സമാനമായ ഡിസൈനാണ് ബിആർവിക്കും ഉള്ളത്. ഹോണ്ടയുടെ പുതിയ ആക്ടീവ് സോളിഡ് മോഷൻ ഡിസൈനിനെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്പന നടത്തിയിരിക്കുന്നത്. മുൻവശത്തായി ക്രോം ഗ്രില്ലും, ചതുരാകൃതിയിലുള്ള ഹെഡ‌്‌ലാമ്പുകളും, ഫ്രണ്ട് ബംബറിന്റെ മധ്യത്തിലായി എയർ ഡാമും നൽകിയിട്ടുണ്ട്. പിൻഭാഗത്താകട്ടെ ആഗുലാർ എൽഇഡി ടെയിൽ ലാമ്പുകളാണ് കൊടുത്തിരിക്കുന്നത്. ബംബറുകളിൽ ഫോക്സ് സ്കിഡ് പ്ലേറ്റുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.കൂടാതെ റൂഫ് റെയിലും ക്ലാഡിംഗും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉൾവശത്തായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോൾ, റിയർ പാർക്കിംഗ് ക്യാമറ, റിയർ ഏസി വെന്റുകൾ, ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫോൾഡബിൾ റിയർ സീറ്റ്, ഇലക്ട്രിക്കൽ ഒവിആർഎം, ക്രൂസ് കണ്‍ട്രോൾ എന്നീ ഫീച്ചറുകളാണ് നൽകിയിരിക്കുന്നത്.
ഈ വർഷം രണ്ടാം പകുതിയോടുകൂടി ബിആർവി ഇന്ത്യൻ വിപണിയിലെത്തിച്ചേരുമെന്ന് കരുതുന്നു. പുതുതായി റിവീല്‍ ചെയ്ത മാരുതിയുടെ ബ്രെസ, ഹ്യുണ്ടായ് ക്രേറ്റ, ഫോർഡ് എകോസ്പോർട്ട് എന്നിവയോടായിരിക്കും ഏറ്റുമുട്ടേണ്ടിവരിക. ഇതിന്റെ വില 8.3 നും 12.5 ലക്ഷത്തിനുമിടയിലാകാനാണ് സാധ്യത.


Click it and Unblock the Notifications












































