വിലവർധിപ്പിക്കുന്നു എന്ന മുന്നറിയിപ്പുമായി ഹോണ്ട
പുതുവർഷത്തിൽ വിലവർധിപ്പിക്കുന്നു എന്നറിയിപ്പുമായി എത്തിയ ഏഴാമത്തെ കാർ കമ്പനി-ഹോണ്ട
പുതുവർഷത്തിൽ വിലവർധിപ്പിക്കുമെന്നുള്ള പ്രഖ്യാപനവുമായി ഹോണ്ടയും മുന്നിട്ടിറങ്ങിയിരിക്കുന്നു. എല്ലാ ഹോണ്ട കാറുകൾക്കും മൂന്ന് ശതമാനത്തോളം വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നിർമാണചിലവും കയറ്റുമതി നിരക്കും വർധിച്ചതിനെ തുടർന്ന് വില വർധിപ്പിക്കുന്നു എന്ന വാർത്തയുമായാണ് എല്ലാ നിർമാതാക്കളും രംഗത്തെത്തിയിരിക്കുന്നത്. ഡിസംബർ മാസം മികച്ച ഓഫറുകളൊക്കെ നൽകി പുതുവർഷത്തിലാകട്ടെ വിലയും വർധിപ്പിക്കുകയാണ്.

വില വർധിപ്പിച്ചു എന്ന വാർത്തയുമായി എത്തുന്ന ഏഴാമത്തെ നിർമാതാവാണിപ്പോൾ ഹോണ്ട. പുതുവർഷത്തിൽ കാറുകളുടെ വില്പനയെ ഈ വിലക്കയറ്റം പ്രതികൂലമായി ബാധിച്ചേക്കാം.

വില വർധനവ് വാർത്തയുമായി ഒട്ടുമിക്ക നിർമാതാക്കളും രംഗത്തെത്തിയതിനാൽ പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഡിസംബർ മാസം തന്നെയായിരിക്കും ഏറ്റവും ഉത്തമം.

കൂടാതെ ഹോണ്ടയും ഡിസംബർ മാസം ഓഫറുകളും ഡിസ്‌കൗണ്ടുകളും നൽകിയിട്ടുണ്ട്. അതിനുപിന്നാലെ വിലയും വർധിപ്പിക്കുന്നു.

ഇന്ത്യയിൽ 500,1000രൂപ നോട്ടുകൾ വിലക്കിയപ്പോൾ തന്നെ വാഹന വില്പനയും പ്രതിസന്ധിയിലായിരുന്നു. വില്പനയിൽ വന്ന ഇടിവുമൂലം മികച്ച ഓഫറുകളും വാഗ്ദാനം ചെയ്തിരുന്നു.

ഇക്കാരണത്താൽ 2016 നവംബറിൽ 8,029യൂണിറ്റുകൾ മാത്രമാണ് ഹോണ്ടയ്ക്ക് വിറ്റഴിക്കാൻ കഴിഞ്ഞത്. കഴിഞ്ഞവർഷത്തേതുമായി തട്ടിച്ചുനോക്കുമ്പോൾ 45 ശതമാനം കുറവാണ് വില്പനയിൽ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം നവംബറിൽ 14,712യൂണിറ്റുകൾ വിറ്റഴിക്കാൻ ഹോണ്ടയ്ക്ക് സാധിച്ചിരുന്നു.

ഇഗ്നിസ് എത്തുന്നു ഡീസൽ-പെട്രോൾ എഎംടി വേരിയന്റുകളിൽ
കുറഞ്ഞ നിരക്കിൽ ഒരുകൂട്ടം പുത്തൻകാറുകളുമായി ഹ്യുണ്ടായ്


Click it and Unblock the Notifications








