മുമ്പത്തേക്കാളും കൂടുതൽ സുരക്ഷ ഉറപ്പാക്കി ഹോണ്ട സിറ്റി

By Praseetha

2017ഓടുകൂടി രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ സുരക്ഷാ നിയമങ്ങളെ അനുകൂലിച്ച് കൊണ്ട് ഹോണ്ട തങ്ങളുടെ പ്രശസ്ത മോഡൽ സിറ്റിയിൽ കൂടുതൽ മെച്ചപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. അടുത്തിടെ ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾ സുരക്ഷയുടെ കാര്യത്തിൽ പിന്നിലാണെന്ന് തെളിയിക്കപ്പെട്ടതാണ്.

ഹോണ്ട സിവിക് തിരിച്ചുവരവിന് ഒരുങ്ങുന്നു

അതിനുള്ള മറുപടിയെന്നോണമാണ് ഹോണ്ട സുരക്ഷ ഉറപ്പാക്കാനുള്ള ചില അധിക ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. എബിഎസ്, ഇബിഡി എന്നീ സ്റ്റാന്റേഡ് സേഫ്റ്റി ഫീച്ചറുകൾ സിറ്റിയുടെ എല്ലാ വേരിയന്റിലും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സുരക്ഷയ്ക്ക് ഊന്നൽ നൽകാൻ മെച്ചപ്പെട്ട ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

 മുമ്പത്തേക്കാളും കൂടുതൽ സുരക്ഷ ഉറപ്പാക്കി ഹോണ്ട സിറ്റി

സ്റ്റാന്റേഡ് ഫീച്ചറുകൾക്ക് പുറമെ 2016 ഹോണ്ട സിറ്റിയിൽ ഡ്യുവൽ എയർബാഗും ഐഎസ്ഒഎഫ്ഐഎക്സ് ഹുക്കുമാണ് പുതുതായി ഉൾപ്പെടുത്തിയിട്ടുള്ളത്.

 മുമ്പത്തേക്കാളും കൂടുതൽ സുരക്ഷ ഉറപ്പാക്കി ഹോണ്ട സിറ്റി

ക്യാബിനിൽ ഒരു ചൈൽഡ് സീറ്റ് ഘടിപ്പിക്കണമെങ്കിൽ സഹായകമാകുന്ന ഒരു ഹുക്കാണിത്. കുട്ടികളുടെ സുരക്ഷ മുന്നിൽ കണ്ടുകൊണ്ടാണ് ഹോണ്ടയുടെ ഈ നീക്കം.

 മുമ്പത്തേക്കാളും കൂടുതൽ സുരക്ഷ ഉറപ്പാക്കി ഹോണ്ട സിറ്റി

1.5 ലിറ്റർ ഡീസൽ, പെട്രോൾ വകഭേദങ്ങളിലാണ് ഹോണ്ട സിറ്റി ലഭ്യമായിട്ടുള്ളത്. പെട്രോൾ എൻജിനിൽ 5സ്പീഡ് മാനുവലും ഓപ്ഷണൽ സിവിടിയും നൽകിയിട്ടുണ്ട്. ഡീസലിൽ 6സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് നൽകിയിട്ടുള്ളത്.

 മുമ്പത്തേക്കാളും കൂടുതൽ സുരക്ഷ ഉറപ്പാക്കി ഹോണ്ട സിറ്റി

ഈ വർഷം ഹോണ്ട അവതരിപ്പിച്ച സിറ്റിയുടെ വിക്സ്(ഒ)ബിഎൽ വേരിയന്റിലും ഈ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

 മുമ്പത്തേക്കാളും കൂടുതൽ സുരക്ഷ ഉറപ്പാക്കി ഹോണ്ട സിറ്റി

ലെതർ അപ്ഹോൾസ്ട്രി, സൺറൂഫ്, ടച്ച്സ്ക്രീൻ എവിഎൻ സിസ്റ്റം, എന്നീ പ്രത്യേകതകളാണ് പുത്തൻ വേരിയന്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

 മുമ്പത്തേക്കാളും കൂടുതൽ സുരക്ഷ ഉറപ്പാക്കി ഹോണ്ട സിറ്റി

പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ഇറക്കിയ സിറ്റിയുടെ പുത്തൻ വേരിയന്റിനും അതെ 1.5ലിറ്റർ എൻജിനാണ് കരുത്തേകുന്നത്.

 മുമ്പത്തേക്കാളും കൂടുതൽ സുരക്ഷ ഉറപ്പാക്കി ഹോണ്ട സിറ്റി

എൻട്രിലെവൽ ഹോണ്ട സിറ്റിയുടെ പെട്രോൾ വേരിയന്റിന് 9.12ലക്ഷവും, ഡീസൽ വേരിയന്റിന് 10.50ലക്ഷം രൂപയുമാണ് കൊച്ചി ഓൺ റോഡ് വില.

കൂടുതൽ വായിക്കൂ

ഡിസ്‌കവറി സ്പോർടിന്റെ പെട്രോൾ പതിപ്പ് ഇന്ത്യയിൽ

കൂടുതൽ വായിക്കൂ

ഇലക്ട്രിക് ബാറ്ററി വികസിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സഹായം

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda City Now Equipped With More Safety Features Than Before
Story first published: Thursday, June 23, 2016, 17:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X