ഹോണ്ട ഉല്പാദിപ്പിച്ചത് 10കോടി കാറുകൾ; ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം!!
10കോടി കാറുകൾ ഉല്പാദിപ്പിച്ച് ഹോണ്ട ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.
വില്പനയിൽ പുതിയൊരു നാഴികകല്ലായി തീർന്നിരിക്കുകയാണ് ഹോണ്ട. ലോകത്തെമ്പാടുമായി ഹോണ്ട പത്ത് കോടി വില്പന തികച്ചിരിക്കുകയാണ്. 53 വർഷത്തോളമായി ഒരു ദിവസം 18,000കാറുകൾ എന്ന നിരക്കിലാണ് ഹോണ്ടയുടെ ഉല്പാദനം നടക്കുന്നത്.

ടി360 മിനി-ട്രക്ക്, എസ്500 സ്പോർട്സ് കാറുകളുടെ ഉല്പാദനത്തോടെ1963-ലായിരുന്നു ഹോണ്ട പ്രവർത്തനമാരംഭിച്ചത്. ഹോണ്ടയുടെ സൈറ്റാമയിലുള്ള പ്ലാന്റിൽ വച്ചായിരുന്നു ഈ കാറുകളുടെ ഉല്പാദനം ആരംഭിച്ചത്.

അവിടുന്ന് തൊട്ട് ഹോണ്ട തങ്ങളുടെ ഉല്പാദന നിരക്ക് വർധിപ്പിക്കുകയും മറുരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയാരംഭിക്കുകയും ചെയ്തു. കാറുല്പാദനത്തിൽ മാത്രമല്ല ബൈക്ക് നിർമാണരംഗത്തും ഹോണ്ട സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ചു തുടങ്ങി.

ഹോണ്ട സിറ്റി, സിവിക്, അക്കോർഡ്, സിആർവി, ബിആർവി, എച്ച്ആർവി, ബ്രിയോ, മോബീലിയോ, അമേസ്, ജാസ് തുടങ്ങിയ ഒരുകൂട്ടം വാഹനങ്ങളെ ഹോണ്ട വാഹനലോകത്തിന് പരിചയപ്പെടുത്തി.

ഇതുകൂടാതെ ഹോണ്ട തങ്ങളുടെ നിർമാണശാലകളും പുറം രാജ്യത്തേക്ക് കൂടി വിപുലപ്പെടുത്തി. 2016 ലെ കണക്ക് പ്രകാരം ഇന്ത്യയടക്കം നാല് ഉപഭൂഖണ്ഢങ്ങളിൽ ഹോണ്ടയ്ക്ക് മുപ്പത്തിനാലോളം വരുന്ന നിർമാണശാലകളുണ്ട്.

ഇന്ത്യയിൽ ഉത്തർപ്രദേശിലും രാജസ്ഥാനിലുമായി ഹോണ്ടയ്ക്ക് രണ്ട് നിർമാണശാലകൾ വീതമാണുള്ളത്.

ഇന്ത്യയിലെ ഈ രണ്ട് പ്ലാന്റുകളിലുമായി ഏതാണ്ട് 2.5ലക്ഷത്തോളം വരുന്ന യൂണിറ്റുകളുടെ നിർമാണം നടത്തിയിട്ടുണ്ട്. ബ്രിയോ, മോബീലിയോ, അമേസ്, സിറ്റി, ബിആർവി, സിആർവി എന്നീ വാഹനങ്ങളുടെ നിർമാണം നടത്തപ്പെട്ടത് ഈ രണ്ട് പ്ലാന്റിൽ വച്ചായിരുന്നു.

ലോകത്താകമാനമായി പത്ത് കോടി കാറുകൾ വിറ്റഴിക്കാൻ സാധിച്ചതിന് ഉപഭോക്താക്കളോട് വളരെയധികം കടപ്പെട്ടിരിക്കുന്നു എന്നും അടുത്ത പത്ത് കോടി കാറുകൾ സന്തുഷ്ടരായ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിൽ എന്നു ഹോണ്ട ബാധ്യസ്ഥനായിരിക്കുമെന്നും ഈ അവസരത്തിൽ നന്ദി പ്രകാശിപ്പിച്ച് ഹോണ്ട മോട്ടേഴ്സ് സിഇഒ ടാക്‌ഹിരോ ഹാഷിഗോ സംസാരിക്കുകയുണ്ടായി.

റിനോയോട് പകരം വീട്ടി മാരുതി; ന്യൂജെൻ ഓൾട്ടോ അണിയറയിൽ
വിപണിയും കാത്ത് പുത്തൻ ഷവർലെ എസ്‌യുവി ട്രെയിൽബ്ലെയ്സർ


Click it and Unblock the Notifications








