മോബീലിയോ നിർമാണം ഹോണ്ട താല്കാതികമായി നിർത്തിവെച്ചു
ഏകദേശം രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഹോണ്ട മോബീലിയോയുമായി എംപിവി സെഗ്മോന്റിലേക്കൊരു ചുവട്‌വെപ്പ് നടത്തിയത്. ഇന്ത്യൻ വിപണിയിൽ എത്തിയ ഉടനെ ഈ സെഗ്മെന്റിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ മോബീലിയോയ്ക്ക് കഴിഞ്ഞു. പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ 3500 യൂണിറ്റുകളാണ് വിറ്റുപോയിട്ടുള്ളത്. 2014ൽ മോബീലിയോയുടെ വരവോടെ കമ്പനി മിഡ് സെഡാനായ സിറ്റിയുടെ വില്പന താല്കാലികമായി നിർത്തിവെക്കുകയായിരുന്നു.
കാത്തിരിപ്പിനൊടുവിൽ ഹോണ്ട ബിആർവി എത്തുന്നു
മികച്ച രീതിയിൽ വില്പന കാഴ്ചവെച്ച ഈ എംപിവിക്ക് നിർഭാഗ്യവശാൽ അതെ നിലയിൽ തുടരാൻ കഴിഞ്ഞില്ല. വില്പനയിൽ ചെറിയ തോതിലുള്ള ഇടിവുകൾ സംഭവിച്ചു തുടങ്ങി. ഇക്കൊല്ലം ജനുവരിയിൽ വെറും 441യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി ആയപ്പോഴേക്കും 226 യൂണിറ്റുകളായി കുറഞ്ഞു. മാരുതി എർടിഗ, റിനോ ലോഡ്ജി, ഇന്നോവ എന്നിവരുമായി കടുത്ത മത്സരമായിരുന്നു ഈ വാഹനത്തിന് നേരിടേണ്ടി വന്നത്. ഇതാണ് വില്പനയിലെ ഇടിവിനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്.

ഹോണ്ട സിറ്റിക്ക് വഴിമാറി കൊടുത്തത് പോലെ ഇത്തവണ ബിആർവിക്ക് വേണ്ടിയാണ് മൊബീലിയോയുടെ നിർമാണം താല്കാലികമായി നിർത്തിവെക്കുന്നത്. വില്പനയിലെ കുറവും മറ്റൊരു കാരണമാണ്.

നിർമാണം താല്കാലികമായി നിർത്തിവെച്ചെങ്കിലും വില്പനയെ ഇത് ബാധിക്കില്ലെന്നും എല്ലാ ഹോണ്ട ഡീലർഷിപ്പുകളിലും ഇത് ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

2016 ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ച ബിആർവിയെ
മെയ് മാസത്തോടുകൂടി വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഹോണ്ട ബ്രിയോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ബിആർവിയുടെ നിർമ്മിച്ചതെങ്കിലും മോബിലിയോക്ക് സമാനമായ ഡിസൈനാണ് നൽകിയിരിക്കുന്നത്.

മാരുതി ബ്രെസ, ഹ്യുണ്ടായ് ക്രേറ്റ, ഫോർഡ് എകോസ്പോർട്ട് എന്നിവരായിരിക്കും ബിആർവിയുടെ മുഖ്യ എതിരാളികൾ.

കാത്തിരിപ്പിന് വിരാമമ്മിട്ട് വിറ്റാര ബ്രെസ വിപണിയിൽ
റിനോ ലോഡ്ജി എഎംടി വരുന്നു


Click it and Unblock the Notifications








