കുറഞ്ഞ നിരക്കിൽ ഒരുകൂട്ടം പുത്തൻകാറുകളുമായി ഹ്യുണ്ടായ്!!

മെച്ചപ്പെട്ട വില്പന മുൻനിർത്തി കൂടുതൽ പുതുമയാർന്ന അതേസമയം കുറഞ്ഞനിരക്കിലുള്ള കാറുകളുമായി എത്തുകയാണ് ഹ്യുണ്ടായ്.

By Praseetha

പ്രീമിയം സെഗ്മെന്റിൽ സജീവമായി പുത്തൻ വാഹനങ്ങളുമായി കടന്നുവരുന്നൊരു നിർമാതാവാണ് ഹ്യുണ്ടായ്. വില്പന വർധിപ്പിക്കുക എന്നൊരൊറ്റ ലക്ഷ്യവുമായി ഈ സെഗ്മെന്റിൽ കൂടുതൽ പുതിയ വാഹനങ്ങളെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

കുറഞ്ഞ നിരക്കിൽ ഒരുകൂട്ടം പുത്തൻകാറുകളുമായി ഹ്യുണ്ടായ്!!

ഇന്ത്യയിലും അതുപോലെ വിദേശത്തുമായി മൊത്തത്തിൽ 6,43,270 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. അങ്ങനെ യൂറോപ്പിനെ കടത്തിവെട്ടി ഹ്യുണ്ടായ് കാറുകൾ ഏറ്റവും കൂടുതലായി വിറ്റഴിക്കുന്ന ടോപ്പ് ത്രീ മാർക്കിൽ ഇന്ത്യ ഇടം തേടി.

കുറഞ്ഞ നിരക്കിൽ ഒരുകൂട്ടം പുത്തൻകാറുകളുമായി ഹ്യുണ്ടായ്!!

കഴിഞ്ഞ വർഷം നടന്ന വില്പന എടുത്തുനോക്കുകയാണെങ്കിൽ 49,64,837 യൂണിറ്റുകളാണ് ലോകത്തെമ്പാടുമായി മൊത്തത്തിൽ വിറ്റഴിക്കപ്പെട്ടത്. അതിൽ 13ശതമാനം വില്പന സാധിച്ചത് ഇന്ത്യയിൽ നിന്നുമാണ്.

കുറഞ്ഞ നിരക്കിൽ ഒരുകൂട്ടം പുത്തൻകാറുകളുമായി ഹ്യുണ്ടായ്!!

വില്പന ഒന്നുകൂടി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി അടുത്ത രണ്ടു, മൂന്നു വർഷത്തിനുള്ളിൽ നിരവധി പുതിയ വാഹനങ്ങളുമായി വിപണിയിലെത്താനുള്ള ഉദ്ദേശത്തിലാണ് ഹ്യുണ്ടായ്.

കുറഞ്ഞ നിരക്കിൽ ഒരുകൂട്ടം പുത്തൻകാറുകളുമായി ഹ്യുണ്ടായ്!!

ഈവർഷമാദ്യമായിരുന്നു ദില്ലി എക്സ്പോയിലായിരുന്നു കാർലിനോ എന്നപേരിലുള്ള പുതിയൊരു കോംപാക്ട് എസ്‌യുവിയെ പ്രദർശിപ്പിച്ചത്. ഒരു കൺസെപ്റ്റ് മോഡലായി തന്നെ തുടരുകയാണ്. 2018 ഓടുകൂടിയായിരിക്കും കാർലിനോ വിപണിയിലെത്തിച്ചേരുക.

കുറഞ്ഞ നിരക്കിൽ ഒരുകൂട്ടം പുത്തൻകാറുകളുമായി ഹ്യുണ്ടായ്!!

ഹൈദരാബാദിലുള്ള ഹ്യുണ്ടായ് റിസർച്ച് ആന്റ് ഡവലപ്മെന്റ് സെന്ററിൽ വച്ചായിരിക്കും പുതിയ കോംപാക്ട് എസ്‌യുവിയുടെ നിർമാണം. ഇന്ത്യ കഴിഞ്ഞാൽ ചൈനീസ് വിപണിയിലായിരിക്കും ഈ വാഹനത്തിന്റെ ലോഞ്ച് നടക്കുക.

കുറഞ്ഞ നിരക്കിൽ ഒരുകൂട്ടം പുത്തൻകാറുകളുമായി ഹ്യുണ്ടായ്!!

ഇന്ത്യയിൽ വിറ്റാര ബ്രെസയ്ക്കുള്ള ആധിപത്യത്തിന് ഒരു കടിഞ്ഞാടാനുള്ള ഉദ്ദേശത്തിൽ കൂടിയാണ് പുതിയ വാഹനങ്ങളുമായി ഹ്യുണ്ടായ് എത്തുന്നത്. ഇതുകൂടാതെ 2018ഓടുകൂടി ഹൈബ്രിഡ് വാഹനങ്ങൾ വ്യാപകമാക്കാനുള്ള തീരുാമനത്തിൽ കൂടിയാണ് കമ്പനി.

കുറഞ്ഞ നിരക്കിൽ ഒരുകൂട്ടം പുത്തൻകാറുകളുമായി ഹ്യുണ്ടായ്!!

2018ൽ നടക്കുന്ന ഓട്ടോഷോയിലായിരിക്കും പുതിയ ഹൈബ്രിഡ് വാഹനങ്ങൾ അവതരിക്കുക.

കുറഞ്ഞ നിരക്കിൽ ഒരുകൂട്ടം പുത്തൻകാറുകളുമായി ഹ്യുണ്ടായ്!!

ഇന്ത്യയിൽ 0.5 മില്ല്യൻ വില്പന കാഴ്ചവെച്ചും കയറ്റുമതിയിൽ 25 വർധനവ് വരുത്തിയുമായിരിക്കും ഹ്യുണ്ടായ് 2016ഓട് വിടപറയുക.

കുറഞ്ഞ നിരക്കിൽ ഒരുകൂട്ടം പുത്തൻകാറുകളുമായി ഹ്യുണ്ടായ്!!

മാരുതിയെ തറപ്പറ്റിക്കുമെന്ന ഭീഷണിമുഴക്കി ഹ്യുണ്ടായ്

വിറ്റാരയുടെ വിജയമാവർത്തിക്കാൻ എത്തുന്നു ഇഗ്നിസ് ജനവരി13ന്

Most Read Articles

Malayalam
കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai To Offer More Affordable Cars In India
Story first published: Thursday, December 15, 2016, 16:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X