ക്രേറ്റയ്ക്കും പുതിയ പതിപ്പെത്തുന്നു!!!
ക്രേറ്റയുടെ പുത്തൻ ഫേസ്‌ലിഫ്റ്റുമായി ഹ്യുണ്ടായ് അടുത്ത വർഷത്തോടെ വിപണിയിലെത്തും
ഹ്യുണ്ടായ് ക്രേറ്റയുടെ പുത്തൻ ഫേസ്‌ലിഫ്റ്റുമായി വിപണിയിലെത്തുന്നു. അടുത്ത വർഷത്തോടുകൂടി ഇന്ത്യയിലെത്തുന്ന ക്രേറ്റ പുതിയ പതിപ്പ് ബ്രസീലിയൻ വിപണിയിലായിരിക്കും ആദ്യമെത്തിച്ചേരുക.

മുൻപ് ബ്രസീലിയൻ പതിപ്പ് ഐഎക്സ്25 മോഡൽ എന്നപ്പേരിലാണറിയപ്പെട്ടിരുന്നത്. പിന്നീടായിരുന്നു ക്രേറ്റ എന്നറിയപ്പെടാൻ തുടങ്ങിയത്.

കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമായിട്ടായിരിക്കും പുത്തൻ ക്രേറ്റ വിപണിയിലെത്തുക. എൻജിൻ സംബന്ധിച്ച മാറ്റങ്ങളൊന്നും വരുത്തുന്നതായിരിക്കില്ല.

പുതുതായി ഡിസൈൻ ചെയ്ത ഹെഡ്‌ലാമ്പും ബംബറുമായിരിക്കും പ്രകടമായേക്കാവുന്ന വലിയ മാറ്റം. ഇതിനു പുറമെ ക്രോം ഉൾപ്പെടുത്തിയ പുതിയ വലിയ ഹെക്സാഗണൽ ഗ്രില്ലും, പുത്തൻ ഫോഗ് ലാമ്പ്, അലോയ് വീൽ എന്നിവയായിരിക്കും മറ്റ് പുതുമകൾ.

പിന്നിലായി പുതിയ ടെയിൽ ലാമ്പും ബംബറും ഉൾപ്പെടുത്തുന്നതായിരിക്കും. അകത്തളത്തിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

പുത്തൻ ഇലാൻട്ര, പുതിയ ട്യൂസോൺ എസ്‌യുവി എന്നിവയുടെ അരങ്ങേറ്റവും അടുത്തവർഷത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇതോടൊപ്പം അടുത്ത വർഷം തന്നെയാണ് ഫേസ്‌ലിഫ്റ്റ് മോഡലുകളായ ഗ്രാന്റ് ഐ10, എക്സെന്റ്, ക്രേറ്റ എന്നീ മോഡലുകളുടേയും അവതരണം.

സ്പോർട്സ് കാർ പ്രേമികളെ ഹരംകൊള്ളിക്കാൻ നിസാൻ ജിടി-ആർ ഇന്ത്യയിൽ
വൻ സുരക്ഷാ കവചമൊരുക്കി വോൾവോ എസ്90 നവംബറിലെത്തും


Click it and Unblock the Notifications








