ക്രേറ്റയുടെ പെട്രോൾ ഓട്ടോമാറ്റിക്കുമായി ഹ്യുണ്ടായ്
ഇന്ത്യൻ കാർ ഓഫ് ദി ഇയർ എന്ന അവാർഡ് നേടിയതും കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ വാഹനമാണ് ഹ്യുണ്ടായ് ക്രേറ്റ. 2015 ജൂലൈയിലായിരുന്നു ക്രേറ്റ വിപണിയിൽ ആദ്യപത്യമുറപ്പിച്ചത്. മികവുറ്റ പ്രതികരണം ലഭിച്ച ക്രേറ്റ ഒരു ലക്ഷത്തിലധികം ബുക്കിംഗുകളും 62,195 യൂണിറ്റുകളുടെ വില്പനയുമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇതു കൂടാതെ തൊണ്ണൂറ്റിരണ്ട് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
ഹോണ്ട ബിആർവിയും ഹ്യുണ്ടായ് ക്രേറ്റയും ഒരു താരതമ്യം
കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഡീസൽ എൻജിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയ ആദ്യത്തെ നിർമാതാവാണ് ഹ്യുണ്ടായ്. വില്പന മെച്ചപ്പെടുത്താനുള്ള തന്ത്രമെന്നോണം പെട്രോൾ എൻജിനിൽ കൂടി എഎംടി ഉൾപ്പെടുത്തിയിരിക്കാണ്. ഈ എഎംടി പെട്രോൾ വേരിയന്റിനെ ഉടൻതന്നെ വിപണിയിൽ എത്തിക്കുന്നതായിരിക്കും.

മൂന്ന് പെട്രോൾ വേരിയന്റും ഏഴ് ഡീസൽ വേരിയന്റുകളുമാണ് ക്രേറ്റയ്ക്കുള്ളത്. ഇതിൽ ടോപ്-എന്റ് പെട്രോൾ വേരിയന്റായ എസ്എക്സ്പ്ലസിലാണ് 6സ്പീഡ് ഓട്ടോമാറ്റിക് ഉൾപ്പെടുത്തിയിട്ടുള്ളത്.

മറ്റ് വേരിയന്റുകളിൽ കൂടി ഓട്ടോമാറ്റിക് ഉൾപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

കമ്പനിയിപ്പോൾ ഡീസൽ ഓട്ടോമാറ്റിക്കിനേക്കാൾ 1.5ലക്ഷം കുറവാണ് ഈ വേരിയന്റിന് നിശ്ചയിച്ചിരിക്കുന്നത്.

ഓട്ടോമാറ്റിക് പെട്രോൾ വേരിയന്റിനെ അവതരിപ്പിക്കുന്നത് വഴി ക്രേറ്റയുടെ മൊത്ത വില്പനയിൽ മുപ്പത് ശതമാനം വർധനവ് വരുത്താമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ക്രേറ്റ കൂടാതെ ഹ്യുണ്ടായുടെ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് ഐ20യിൽ കൂടി ഓട്ടോമാറ്റിക് ട്രോൻസ്മിഷൻ ഉൾപ്പെടുത്താനുള്ള പദ്ധതിയിട്ടുണ്ട്.

2014ൽ വിപണിയിൽ എത്തിയ ഈ ഹാച്ച്ബാക്കിന്റെ 1.8ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

എൻട്രി ലെവൽ ഇയോൺ ഒഴിച്ച് ഓട്ടോമാറ്റിക് ഉൾപ്പെടുത്താത്ത ഒരേയോരു ഹാച്ച്ബാക്കാണ് എലൈറ്റ് ഐ20.

മഹീന്ദ്ര നൂവോസ്പോർട് എത്തി വില 7.35ലക്ഷം

പറക്കും കാർ എന്ന ടെസ്‌ലയുടെ സ്വപ്നം യാഥാർത്ഥ്യമാവുന്നു


Click it and Unblock the Notifications








