ഹ്യുണ്ടായ് ക്രെറ്റ ബുക്കിംഗ് 1 ലക്ഷം കവിഞ്ഞു
കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ വാഹനമാണ് ഹ്യുണ്ടായ് ക്രെറ്റ. മറ്റ് രാജ്യങ്ങളിൽ അവതരിപ്പിക്കുന്നതിന് മുൻപായിട്ടാണ് കമ്പനി ക്രെറ്റയെ ഇന്ത്യൻ വിപണിയിലെത്തിച്ചത്. വിപണയിൽ എത്തിയതു മുതൽ ഈ വാഹനത്തിന് വൻ പിന്തുണയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. ആ ട്രെന്റ് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു.
ഇലാൻട്ര എത്തുന്നു പുത്തൻ ഡിസൈനിൽ
ക്രെറ്റ വിപണിയിലെത്തിയിട്ട് എട്ട് മാസം തികയുന്ന ഈ വേളയിൽ കമ്പനി ഒരു ലക്ഷം ബുക്കിംഗ് തികച്ചിരിക്കുന്നു. ലോഞ്ചിനു മുമ്പുതന്നെ പതിനായിരത്തിലധികം ബുക്കിങ് നേടിയാണ് ഹ്യൂണ്ടായ് ക്രെറ്റ വിപണി പിടിച്ചത്. ഇന്ത്യയിലെ ഏറ്റവുമധികം വിൽക്കപ്പെടുന്ന പത്ത് കാറുകളുടെ ലിസ്റ്റിൽ ഈ വാഹനം തുടക്കത്തിൽതന്നെ ഇടം പിടിച്ചു.

ഇന്ത്യൻ വിപണിയിൽ ക്രേറ്റയുടെ മൂന്ന് എൻജിൻ വകഭേദങ്ങളാണ് ലഭ്യമായിട്ടുള്ളത്. രണ്ട് പെട്രോൾ എൻജിനും ഒരു ഡീസൽ എൻജിനുമാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്.

1.6 ലിറ്റർ പെട്രോൾ ഗാമ ഡ്യുവൽ വിടിവിടി, 1.4ലിറ്റർ യു2സിആർഡിഐ എന്നീ പെട്രോൾ എൻജിനുകളും 1.6ലിറ്റർ യു2സിആർഡിഐ ഡീസൽ എൻജിനുമാണ് ക്രെറ്റയില്‍ ഉപയോഗിച്ചിരിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലഭ്യമായതിൽ ഏറ്റവും മികച്ച വാറന്റി തന്നെയാണ് കമ്പനി ക്രെറ്റയ്ക്കായി നൽകിയിട്ടുള്ളത്. മൂന്ന് വർഷത്തേക്കുള്ള അൺലിമിറ്റഡ് കിലോമീറ്റർ വാരണ്ടിയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

ഇന്ത്യയിൽ മാത്രമല്ല വിദേശ വിപണിയിലും മികച്ച പ്രതികരണം ലഭിച്ച വാഹനമാണ് ക്രെറ്റ.

മാസംതോറും ക്രെറ്റയുടെ 13,000യൂണിറ്റുകളാണ് കമ്പനിയുല്പാദിപ്പിക്കുന്നത്. അതിൽ 3,000യൂണിറ്റുകള്‍ വിദേശ വിപണിയിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്.

മാരുതി എസ് ക്രോസ്സും ഹ്യൂണ്ടായ് ക്രെറ്റയും: ഒരു താരതമ്യം
ഹ്യൂണ്ടായ് ക്രെറ്റ കാർ ഓഫ് ദി ഇയർ അവാർഡ് നേടി


Click it and Unblock the Notifications