ക്രേറ്റയുടെ എസ് പ്ലസ് ഓട്ടോമാറ്റിക് വിപണിയിൽ
ഓട്ടോമാറ്റിക് വേരിയന്റുകളുടെ വർധിച്ച് വരുന്ന ഡിമാന്റ് മാനിച്ച് ഹ്യുണ്ടായ് ക്രേറ്റ എസ് പ്സസിന്റെ ഓട്ടോമറ്റിക് വേരിയന്റിനെ വിപണിയിലെത്തിച്ചു. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുള്ള ഈ ഡീസൽ വേരിയന്റിന് ദില്ലി എക്സ്ഷോറൂം 13.56ലക്ഷമാണ് വില.
ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്
മുൻപ് ക്രേറ്റയുടെ ടോപ്പ്-എന്റ് വേരിയന്റായ എസ്എക്സ് പ്ലസിലായിരുന്നു ഓട്ടോമാറ്റിക് ഉൾപ്പെടുത്തിയിരുന്നത്. ഇപ്പോൾ ഹ്യുണ്ടായ് മിഡ് വേരിയന്റിൽ കൂടി ഓട്ടോമാറ്റിക് ലഭ്യമാക്കിയിരിക്കുന്നു.

ഈ ഓട്ടോമാറ്റിക് വേരിയന്റിന്റെ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു എന്നാൽ ബുക്കിംഗിനു ശേഷം രണ്ട് മാസത്തെ കാത്തിരിപ്പ് ആവശ്യമായി വരും.

126ബിഎച്ച്പിയും 256എൻഎം ടോര്‍ക്കും നൽകുന്ന 1.6ലിറ്റർ സിആർഡിഐ ഫോർ സിലിണ്ടർ എൻജിനാണ് ക്രേറ്റയുടെ ഈ വേരിയന്റിന് കരുത്തേകുന്നത്.

ഈ എൻജിനിലേക്ക് 6സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണിപ്പോൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

സുരക്ഷ ഉറപ്പാക്കാൻ ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, ക്യാമറ അടക്കമുള്ള റിയർ പാർക്കിംഗ് സെൻസർ എന്നീ സവിശേഷതകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ക്രൂസ് കൺട്രോൾ, ലെതർ സീറ്റുകൾ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വോയിസ് കൺട്രോൾഡ് നാവിഗേഷൻ എന്നീ ഫീച്ചറുകളാണ് ഇപ്പോഴും ഈ വേരിയന്റിൽ ഇല്ലാത്തതായിട്ടുള്ള സവിശേഷതകൾ.

റിനോ ഡസ്റ്ററിന്റെ ഓട്ടോമാറ്റിക് വേരിയന്റാണ് വിപണിയിലിപ്പോൾ മുഖ്യ എതിരാളിയായിട്ടുള്ളത്.

മുഖംമിനുക്കി ഹോണ്ട സിആർവി എത്തുന്നു

പുത്തൻ ഹൈബ്രിഡ് സിസ്റ്റവുമായി സ്‌കോർപിയോ വിപണിയിൽ


Click it and Unblock the Notifications








