ഹ്യുണ്ടായുടെ 7 പോപ്പുലർ മോഡലുകൾക്ക് ഫ്രീഡം സെലബ്രേഷൻ ഓഫർ
ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വമ്പിച്ച ഡിസ്കൗണ്ടുകളും ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഹ്യുണ്ടായ് മോട്ടോഴ്സ്. 'ഫ്രീഡം സെലബ്രേഷൻസ് ഓഫർ' എന്ന പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങൾ ഓഗസ്റ്റ് 25 വരേക്കുമാത്രമായിരിക്കും ലഭ്യമാവുക.
ക്രിസ്റ്റയെ ഇങ്ങനെയും കിടിലനാക്കാം
ഇന്ത്യയിലുടനീളമുള്ള എല്ലാ ഹ്യുണ്ടായ് ഷോറൂമുകളിലും ഓഫർ ലഭ്യമാവുന്നതാണ്. ഡിസ്‌കൗണ്ടുകൾക്ക് പുറമെ മറ്റനവധി ഓഫറുകളും ഹ്യുണ്ടായ് ഒരുക്കിയിട്ടുണ്ട്.

50,000രൂപയുടെ ഡിസ്കൗണ്ട് ഏർപ്പെടുത്തി ഇയോൺ ഹാച്ച്ബാക്ക് 2.99ലക്ഷമെന്ന ആകർഷക വിലയിലായിരിക്കും ലഭ്യമാവുക.

ഓഫറിന്റെ ഭാഗമായി ഹ്യുണ്ടായ് ഐ10 ന് ആകട്ടെ 55,000രൂപയുടെ മികച്ച ആനുകൂല്യവുമാണ് ലഭ്യമാക്കിയിട്ടുള്ളത്.

ഹ്യുണ്ടായുടെ ഗ്രാന്റ് ഐ10 ഹാച്ച്ബാക്കുകളും ഫ്രീഡം സെലബ്രേഷൻ ഓഫറിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗ്രാന്റ് ഐ10ന്റെ പെട്രോൾ വേരിയന്റിന് 85,000രൂപയുടേയും ഡീസൽ വേരിയന്റിന് 93,500രൂപയുടേയും ഓഫറാണ് ലഭ്യമാക്കിയിട്ടുള്ളത്.

എലൈറ്റ് ഐ20യുടെ ഡീസൽ വേരിയന്റുകൾക്ക് മാത്രമാണ് ഓഫർ ലഭ്യമാക്കിയിട്ടുള്ളത്. 10,000രൂപയുടെ ആനുകൂല്യമാണ് എലൈറ്റ് ഐ20ക്കുള്ളത്.

ഹ്യുണ്ടായുടെ കോംപാക്ട് സെഡാൻ എക്സെന്റിനും മികച്ച ഓഫറുകളാണ് നൽകിയിട്ടുള്ളത്. എക്സെന്റിന്റെ പെട്രോൾ പതിപ്പിന് 47,000രൂപയും ഡീസലിന് 57,000രൂപയുമാണ് ഓഫർ ഏർപ്പെടുത്തിയിട്ടുള്ളത്.

വെർണയുടെ ഡീസൽ, പെട്രോൾ മോഡലുകൾക്ക് ഒരുപോലെ 80,000രൂപയുടെ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്.

ഹ്യുണ്ടായുടെ പ്രീമിയം എസ്‌യുവി സാന്റാഫെ കൂറിച്ച് പറയുകയാണെങ്കിൽ ഒന്നര ലക്ഷം രൂപയുടെ മികച്ച ഓഫറാണ് ഈ മോഡലിന് ലഭിക്കുന്നത്.

ഈ ഡിസ്കൗണ്ടുകൾക്ക് പുറമെ ആകർഷകമായ എക്സേഞ്ച് ഓഫറുകളും മറ്റാനുകൂല്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ ഉദ്യേഗസ്ഥർക്കായി പ്രത്യേകം സ്കീമുകളാണ് ഹ്യുണ്ടായ് ഒരുക്കിയിരിക്കുന്നത്.

സൗജന്യ ഇൻഷൂറൻസ് നൽകുന്നതിന് പുറമെ വാറന്റിയുടെ കാലാവധിയും ഹ്യുണ്ടായ് ദീർഘിപ്പിച്ചിട്ടുണ്ട്.

ടെസ്‌ലയെ വെല്ലാൻ മെഴ്സിഡസ് ഇലക്ട്രിക് കാറുകൾ

പുത്തൻ ബെൻസ് എഎംജി പെർഫോമൻസ് കാർ ഇന്ത്യയിൽ


Click it and Unblock the Notifications








