എസ്‌യുവി പ്രേമികൾക്കായുള്ള ഒരു ഹ്യൂണ്ടായ് ഉപഹാരം
എച്ച്എൻഡി 14 കൺസ്പെറ്റ് എസ്‌യുവി ഓട്ടോഎക്സ്പോയിൽ അവതരിച്ചു. ഹ്യൂണ്ടായ് ഇന്ത്യയ്ക്കായി നിർമിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഒരു കൺസ്പെറ്റ് മോഡലാണിത്. 2017ലാണ് ഈ വാഹനത്തിന്റെ നിർമാണം ആരംഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കി.

i20 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കൺസ്പെറ്റ് എസ്‌യുവിയുടെ നിർമാണം നടത്തിയിരിക്കുന്നത്. കൂടാതെ എൻജിനും ട്രാൻസ്മിഷനും i20ക്ക് സമാനമാണ്. 82ബിഎച്ച്പി കരുത്തും 115എൻഎം ടോർക്കും ഉള്ള 1.2ലിറ്റർ പെട്രോൾ എൻജിനും 89 ബിഎച്ച്പി കരുത്തും 220എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.4ലിറ്റർ എൻജിനുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 5സ്പീഡ് മാനുവൽ അല്ലെങ്കിൽ 4സ്പീഡ് എഎംടി ഗിയർബോക്സാണ് ഉപയോഗിക്കുക.

ഹ്യുണ്ടായുടെ ഫ്ല്യൂയിഡിക് 2.0 ഡിസൈൻ ടെക്നോളജി പ്രകാരമാണ് രൂപകല്പന നടത്തിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകളും ഹ്യുണ്ടായ് സിഗ്നേച്ചർ ഗ്രില്ലും, സ്വകയർ ടെയിൽ ലാമ്പുകളുമാണ് നൽകിയിരിക്കുന്നത്.
അടുത്ത വർഷം പുറത്തിറങ്ങുന്ന ഈ വാഹനത്തിന് മഹീന്ദ്ര ടിയുവി300, ഫോർഡ് എകോസ്പോർട് എന്നിവയായിരിക്കും എതിരാളികൾ.


Click it and Unblock the Notifications
































