മുഖംമിനുക്കി ഹ്യുണ്ടായ് ഐ10 എത്തുന്നു...
സൗത്ത് കൊറിയൻ നിർമാതാവായ ഹ്യുണ്ടായ് ഐ10ഹാച്ച്ബാക്കിന്റെ പുതുക്കിയ മോഡലുമായി രംഗത്തെത്തിയിരിക്കുന്നു. ഈ വർഷം പാരീസിൽ മോട്ടോർ ഷോയിലുള്ള അരങ്ങേറ്റം നടക്കാനിരിക്കെയാണ് കാറിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടിരിക്കുന്നത്.
യൂറോപ്പ്യൻ വിപണിയിൽ ആദ്യമെത്തിച്ചേരുന്ന ഈ ഫേസ്‌ലിഫ്റ്റിനെ അടുത്ത വർഷമാദ്യത്തോടെ ഇറക്കുമെന്നുള്ള അറിയിപ്പാണ് കമ്പനി നൽകിയിട്ടുള്ളത്.

ചില കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഐ10ന്റെ പുത്തൻ മോഡൽ വിപണിയിലെത്തുക.

പുതുക്കിയ ഗ്രിൽ, വൃത്താകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, പുത്തൻ ഫോഗ് ലാമ്പ് എന്നീ മാറ്റങ്ങളാണ് മുൻവശത്ത് നൽകിയിരിക്കുന്നത്.

കാറിന്റെ സൈഡ് പ്രൊഫൈലിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 14 ഇഞ്ച് അലോയ് വീൽ, പിൻവശത്ത് റൗണ്ട് റിഫ്ലക്ടർ അടക്കമുള്ള പുതുക്കിയ ബംബർ എന്നിവയാണ് മറ്റ് സവിശേഷതകൾ.

ഡ്യുവൽടോൺ ഡാഷ്ബോർഡ്, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ, നാവിഗേഷൻ എന്നിവയാണ് അകത്തളത്തിലെ പ്രത്യേകതകൾ.

ഫ്രണ്ട് കോളീഷൻ വാർണിംഗ് സിസ്റ്റം, ലെയിൻ ഡിപാർച്ചർ വാർണിംഗ് സിസ്റ്റം, ഫ്രണ്ട് ക്യാമറ എന്നിവയാണ് ഈ കാറിലുൾപ്പെട്ടിട്ടുള്ള സുരക്ഷാസന്നാഹങ്ങൾ.

1.0ലിറ്റർ, 1.25ലിറ്റർ പെട്രോൾ എൻജിനുകളിലായിരിക്കും ഈ ഫേസ്‌ലിഫ്റ്റ് മോഡൽ യുറോപ്പിലെത്തിച്ചേരുക.

എൻജിനുകളിൽ 5സ്പീഡ് മാനുവൽ, 4സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷനുകളായിരിക്കും ഉൾപ്പെടുത്തുക.

2017 ആദ്യത്തോടുകൂടി യുറോപ്പ്യൻ വിപണിയിലെത്തിയതിനുശേഷമായിരിക്കും ഹ്യുണ്ടായ് ഐ10 ഫേസ്‌ലിഫ്റ്റിന്റെ ഇന്ത്യയിലേക്കുള്ള വരവ്.

പ്രതീക്ഷയ്ക്ക് വകയായി മഹീന്ദ്രയുടെ കുറഞ്ഞനിരക്കിലുള്ള ഇലക്ട്രിക് എസ്‌യുവി


Click it and Unblock the Notifications








