ഹ്യുണ്ടായ് ഇന്ത്യക്കാരോട് കാണിച്ച വലിയൊരു ചതിയായിപ്പോയിത്!!!

Written By:

ഇന്ത്യൻ കാർ പ്രേമികളെ നിരാശയിലാഴ്ത്തി കൊണ്ട് പുതിയ ഐ30 മോഡൽ ഇന്ത്യയിലേക്കില്ലെന്ന് ഹ്യുണ്ടായ് പ്രഖ്യാപിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു സി സെഗ്മെന്റിൽ അവതരിപ്പിച്ച പുത്തൻ ഐ30 മോഡലിന്റെ പ്രദർശനം നടത്തിയത്. ഇന്ത്യയിലേക്ക് ഉടനെ തന്നെ എത്തിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു എന്നാൽ ഏവരേയും നിരാശയിലാഴ്ത്തിയാണ് കമ്പനി ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

ഹ്യുണ്ടായ് ഇന്ത്യക്കാരോട് കാണിച്ച വലിയൊരു ചതിയായിപ്പോയിത്!!!

ഇന്ത്യൻ വിപണിയിൽ ഐ30 പ്രീമിയം ഹാച്ച്ബാക്കിന്റെ വില ഒരു നിർണായക ഘടകമാണെന്നതിനാലാണ് ഇന്ത്യയിലുള്ള ലോഞ്ച് വേണ്ടെന്ന് വച്ചത്. ഇത് സി സെഗ്മെന്റ് ഹാച്ച്ബാക്ക് ആരാധകരെ തിർത്തും നിരാശയിലാഴ്ത്തിയിരിക്കുന്നു.

ഹ്യുണ്ടായ് ഇന്ത്യക്കാരോട് കാണിച്ച വലിയൊരു ചതിയായിപ്പോയിത്!!!

വില ഒരു പ്രധാന ഘടകമാണെന്നതിനാൽ കൂടിയ ബജറ്റിലാണ് ഐ30 ഇറക്കുന്നതെങ്കിൽ ആളുകൾ വാങ്ങാനുള്ള സാധ്യതയും വളരെ കുറവാണ്.

ഹ്യുണ്ടായ് ഇന്ത്യക്കാരോട് കാണിച്ച വലിയൊരു ചതിയായിപ്പോയിത്!!!

മാത്രമല്ല ഈ പ്രീമിയം ഹാച്ച്ബാക്കിന് പകരം ഒരുപക്ഷെ ആളുകൾ കൂടുതൽ ഫീച്ചറും കംഫേർട്ടുമുള്ള വെർണ അല്ലെങ്കിൽ ക്രേറ്റ തിരഞ്ഞെടുത്തേക്കാം എന്നൊക്കെ കണക്കിലെടുത്തു കൊണ്ടായിരിക്കും ഇത്തരത്തിലുള്ള തീരുമാനമെടുത്തത്.

ഹ്യുണ്ടായ് ഇന്ത്യക്കാരോട് കാണിച്ച വലിയൊരു ചതിയായിപ്പോയിത്!!!

ഐ30-യിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹൈഎന്റ് ഫീച്ചറുകളും സുരക്ഷാ സന്നാഹങ്ങളും കൂടി ഇന്ത്യയിൽ വലിയതുകയ്ക്കുള്ള വാഹനമായിട്ടായിരിക്കും ഹ്യുണ്ടായ് ഇറക്കാൻ ഉദേശിച്ചതെങ്കിലും വില സംബന്ധിച്ചുള്ള പ്രായോഗിക തടസങ്ങൾ ലോഞ്ച് ഉപേക്ഷിക്കുന്നതിലേക്ക് വഴിവെച്ചു.

ഹ്യുണ്ടായ് ഇന്ത്യക്കാരോട് കാണിച്ച വലിയൊരു ചതിയായിപ്പോയിത്!!!

2016 ട്യൂസോൺ, 2017 വെർണ, ഗ്രാന്റ് ഐ10 ഫേസ്‌ലിഫ്റ്റ്, എക്സെന്റ്, വിറ്റരായ്ക്ക് എതിരാളിയായിട്ടുള്ള പുതിയ സബ്-ഫോര്‍ മീറ്റർ എസ്‌യുവി എന്നിവയാണ് ഹ്യുണ്ടായ് ഇന്ത്യയിലേക്ക് വാഗ്ദാനം ചെയ്തിട്ടുള്ള മറ്റ് വാഹനങ്ങൾ.

ഹ്യുണ്ടായ് ഇന്ത്യക്കാരോട് കാണിച്ച വലിയൊരു ചതിയായിപ്പോയിത്!!!

ഹ്യുണ്ടായ്‌യുടെ ലക്ഷ്വറി വിഭാഗം ജെനിസിസ് ബ്രാന്റിനെ കൂടി ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതി കൂടിയുണ്ട്.

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai i30 – The Premium Hatchback Will Not Make It To India
Story first published: Saturday, October 15, 2016, 16:48 [IST]
Please Wait while comments are loading...

Latest Photos