ഒരു ലക്ഷത്തോളം വില വർധിപ്പിച്ച് ഹ്യുണ്ടായും!!
പുതുവർഷത്തിൽ വാഹന വില വർധിപ്പിച്ച് ഹ്യുണ്ടായും രംഗത്തെത്തിയിരിക്കുന്നു. ഒരു ലക്ഷത്തോളം വില വർധനവാണ് ഏർപ്പെടുത്തുന്നത്.
കുത്തനെ ഉയരുന്ന വാഹനവിലകളെ വരവേറ്റായിരിക്കും പുതുവർഷം പിറക്കുക. നിർമാണ ചിലവിലുണ്ടായിരിക്കുന്ന വർധനവാണിപ്പോൾ വാഹനവില കയറ്റത്തിന് കാരണമായിരിക്കുന്നത്.

ഇതിനകം തന്നെ നിരവധി നിർമാതാക്കളും വിലവർധിപ്പിക്കുന്നു എന്ന വാർത്തയുമായി എത്തിക്കഴിഞ്ഞു. അതെ വാർത്തയുമായി ഇപ്പോൾ ഹ്യുണ്ടായും എത്തിക്കഴിഞ്ഞു.

അടുത്ത വർഷമാദ്യത്തോടെയായിരിക്കും ഹ്യുണ്ടായ് കാറുകളുടെ പുതുക്കിയ വിലയും നിലവിൽ വരുന്നത്. വില വർധനവ് ഒരു ലക്ഷത്തോളമായിരിക്കുമെന്നതും കമ്പനി അറിയിപ്പ് നൽകിയിട്ടുണ്ട്.

എൻട്രി ലെവൽ ഇയോൺ മുതൽ പുതിയ ഫ്ലാഗ്‌ഷിപ്പ് കാർ സാന്റാഫെ വരെയുള്ള വാഹനങ്ങൾക്കും വില വർധനവ് ബാധകമായിരിക്കും. അടുത്തിടെ പുറത്തിറക്കിയ ട്യൂസോണിനും വർധനവ് ബാധകമാണെന്നാണ് കമ്പനി സൂചിപ്പിച്ചിരിക്കുന്നത്.

അസംസ്കൃത വസ്തുക്കളുടെ വില വർധനവും കയറ്റുമതി നിരക്ക് വർധിച്ചു എന്ന കാരണത്താലുമാണ് ഹ്യുണ്ടായും വില വർധനവിനൊരുങ്ങുന്നത്.

കാറുകളുടെ വില ഒരു ലക്ഷത്തോളം വർധിപ്പിക്കാനുള്ള തീരുമാനവുമായിട്ട് മുന്നിട്ടിറങ്ങിരിക്കുകയാണ് ഹ്യുണ്ടായ്. 2017 ജനവരിയോടെ പുതുക്കിയ വില പ്രാബല്യത്തിൽ വരുന്നതായിരിക്കും.

ടാറ്റ കാറുകൾക്ക് 25,000രൂപ വരെ വർധനവ്
റിനോ കാറുകൾക്ക് തീ വില


Click it and Unblock the Notifications








