ഹ്യുണ്ടായ് ടക്സൺ 2016 ഓട്ടോ എക്സ്പോയിൽ
ഹ്യുണ്ടായ് പ്രീമിയം എസ്‍യുവി ടക്സൺ ഇന്ത്യൻ വിപണിയിലേക്ക് രംഗപ്രവേശനം ചെയ്യുകയാണ്. ദില്ലിയിൽ നടക്കുന്ന 2016 ഓട്ടോ എക്സ്പോയിൽ പുതിയ ടക്സൺ അരങ്ങേറ്റം കുറിക്കും.
കൂടുതൽ വിവരങ്ങൾക്കായ് താഴെയുള്ള സ്ളൈഡുകൾ കാണുക

നിലവിൽ 1.6ലിറ്റർ, 1.7ലിറ്റർ പെട്രോൾ എൻജിനാണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. 2.0ലിറ്റർ സിങ്കിൾ ഡീസൽ എൻജിനും നൽകിയിട്ടുണ്ട്.

6സ്പീഡ് മാനുവലും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളും കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്രേറ്റ കോംപാക്ട്, സാന്റ ഫെ എന്നീ എസ്‌യുവികൾ ഇതിന്‌മുൻപെ തന്നെ വിപണിയിൽ എത്തിച്ചേർന്നവയാണ്. ഈ രണ്ട് മോഡലുകൾക്കുമിടയിലായിരിക്കും ടക്സണിന്റെ സ്ഥാനം.

ഈ പ്രീമിയം എസ്‍യുവിയിൽ കൂടുതൽ അഡ്‌വാൻസ്ഡ് ആയിട്ടുള്ള സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് പാർക്കിംഗ് അസ്സിസ്റ്റ് സിസ്റ്റം, ലെയ്ൻ കീപ്പിംഗ് അസ്സിസ്റ്റ് സിസ്റ്റം, ഓട്ടോണമസ് ബ്രേക്കിംഗ്, ബ്ളൈന്റ് സ്പോട്ട് അസ്സിസ്റ്റ്ന്റ് ഇങ്ങനെ പോകുന്നു ആ നിര.

ഹ്യുണ്ടായ് ടക്സണിന് ഇന്ത്യൻ മാർക്കറ്റിൽ പിടിച്ച് നിൽക്കാൻ പലരുമായി പോരാടേണ്ടതുണ്ട്. ഹോണ്ട സിആർവി, ഷവർലെ ട്രൈബ്ളേസർ, ലോഞ്ച് ചെയ്യാനിരിക്കുന്ന ഫോക്സ്‌വാഗണ്‍ ടിഗ്വാൻ, റിനോ കോലിയോസ് എന്നിവയായിരിക്കും മുഖ്യ എതിരാളികൾ.

ഇതിന്റെ എക്സ് ഷോറൂം വില 25 ലക്ഷം രൂപയാകാനാണ് സാധ്യത.


Click it and Unblock the Notifications








