പുതിയ റിനോ കാപ്ചർ ഇന്ത്യയ്ക്ക് മുൻപെ റഷ്യയിലെത്തി
ഫ്രഞ്ച് വാഹന നിർമാതാവായ റിനോ പുതിയ കാപ്ച്ചർ ക്രോസോവറിനെ റഷ്യയിൽ അവതരിപ്പിച്ചു. ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങൾക്ക് വേണ്ടി വികസിപ്പിച്ചിട്ടുള്ളതാണ് ഈ പുതിയ ക്രോസേവർ. യൂറോപ്പിൽ വിറ്റഴിക്കുന്ന ചെറിയ ക്യാപ്ച്ചറിന്റെ അതെ രൂപം തന്നെയാണ് റിനോ ഇതിനും നൽകിയിരിക്കുന്നത്.
മഹീന്ദ്രയുടെ മിനി ബൊലേറോയ്ക്കായി കാത്തിരിക്കൂ
ഡസ്റ്റിന്റെ അതെ പ്ലാറ്റ്ഫോമിലാണ് കാപ്ച്ചറിന്റെ നിർമാണം നടത്തിയിട്ടുള്ളത്. ഡസ്റ്ററിന്റെ മുകളിലായിട്ടാണ് ഈ ക്രോസേവർ ഇടം തേടിയിരിക്കുന്നതും. മുൻപ് സൂചിപ്പിച്ചത് പോലെ ഇന്ത്യയിൽ എത്തിക്കുന്നതിന് മുൻപ് കമ്പനിയിപ്പോൾ റഷ്യയിലാണ് ലോഞ്ച് നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ അടുത്ത വർഷമിറക്കാനാണ് കമ്പനിയുടെ തീരുമാനം.

4,333എംഎം നീളവും, 1,813എംഎം വീതിയും, 1,613എംഎം ഉയരവും, 2,674എംഎം വീൽബേസുമാണ് പുതിയ കാപ്ച്ചറിനുള്ളത്. ഏകദേശം ഡസ്റ്ററിന്റെ ഡൈമൻഷനുമായി സാമ്യതയുണ്ട്.

വലിയ ലോഗോ, ആഗുലാർ ഹെഡ് ലാമ്പുകൾ, ഡെ ടൈം റണ്ണിംഗ് ലാമ്പുകൾ എന്നിവയാണ് മുൻവശത്തെ പ്രത്യേകതകൾ.

പിന്നിലായി വലുപ്പമേറിയ ടെയിൽ ഗേറ്റ്, ത്രിഡി ഇഫക്റ്റോടുകൂടിയ എൽ ഇ ഡി ടെയിൽലാമ്പ്, ബംബറിലെ സ്കിഡ് പ്ലെയിറ്റ് എന്നിവ ഉൾപ്പെടുത്തിരിക്കുന്നു.

ഡസ്റ്ററിന്റെ കരുത്തുറ്റ 1.5ലിറ്റർ ഡീസൽ എൻജിനാണ് കാപ്ച്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

6സ്പീഡ് മാനുവലും പുതിയ ഈസി-ആർ എഎംടിയും ഈ എൻജിനോപ്പം നൽകിയിട്ടുണ്ട്.

കൂടാതെ ഓൾ വീൽ ഡ്രൈവ് ഓപ്ഷൻ കൂടി ലഭ്യമാക്കിയിട്ടുണ്ടിതിൽ.

പുതിയ ഇക്കോസ്പോർട് അടുത്തവർഷം വിപണിയിൽ
കോറോള ആൾട്ടിസ് കൂടുതൽ പുതുമയോടെ ഇന്ത്യയിലേക്ക്


Click it and Unblock the Notifications








