നാനോ ഓടിക്കാം ഡ്രൈവർ ഇല്ലാതെ

By Praseetha

ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ലോകോത്തര കമ്പനികൾ ഓട്ടോണമസ് കാറുകളുമായി രംഗത്തുള്ളപ്പോഴാണ് സെൽഫ് ഡ്രൈവിംഗ് ടാറ്റാ നാനോയുമായി ഒരു ഇന്ത്യക്കാരൻ പ്രത്യക്ഷപ്പെടുന്നത്. നാനോയിൽ സെൽഫ് ഡ്രൈവ് സിസ്റ്റം ഉൾപ്പെടുത്തിയതിലൂടെ ഓട്ടോണമസ് കാറുകൾ വളരെ ചിലവേറിയതല്ലെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ടാറ്റാ കൺസെൽടൻസി സർവീസിൽ പ്രാക്ടീസ് ഹെഡായ റോഷി ജോൺ.

അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ഒരു ടാക്സി യാത്രയ്ക്ക് ശേഷമാണ് ഇത്തരത്തിലുള്ള സെൽഫ് ഡ്രൈവ് കാർ നിർമിക്കാനുള്ള പ്രേരണ ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതലറിയാൻ താളുകളിലേക്ക് നീങ്ങൂ.

 ഇന്ത്യയുടെ അഭിമാനം : ടാറ്റാ നാനോ സെൽഫ് ഡ്രൈവിംഗ് കാർ

എയർപോട്ടിൽ നിന്നും വീട്ടിലേക്ക് പോകാനായി ഒരു ടാക്സി വിളിക്കുകയും യാത്രാമദ്ധ്യേ ഡ്രൈവർ ഉറങ്ങുന്നതായി തന്റെ ശ്രദ്ധയിൽപെട്ടു. ഉടനെ ഡ്രൈവർ സീറ്റിലേക്ക് മാറി സ്വയം ടാക്സി ഓടിച്ച് വീട്ടിലെത്തിച്ചേരുകയാണുണ്ടായതെന്ന് വ്യക്തമാക്കി.

 ഇന്ത്യയുടെ അഭിമാനം : ടാറ്റാ നാനോ സെൽഫ് ഡ്രൈവിംഗ് കാർ

അതിനുശേഷമാണ് എൻജിനീയർമാരുടെ കൂട്ടായ്മയിൽ ഒരു ഓട്ടോണമസ് കാറിന് രൂപംനൽകാനുള്ള തീരുമാനത്തിലെത്തിയത്.

 ഇന്ത്യയുടെ അഭിമാനം : ടാറ്റാ നാനോ സെൽഫ് ഡ്രൈവിംഗ് കാർ

ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ കാർ എന്ന രീതിയിലല്ല പിന്നിൽ ഘടിപ്പിച്ച എൻജിനുള്ള വാഹനം എന്ന ഓരേയൊരു പ്രത്യേകത ഉള്ളതിനാലാണ് മുഖ്യമായും നാനോ തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

 ഇന്ത്യയുടെ അഭിമാനം : ടാറ്റാ നാനോ സെൽഫ് ഡ്രൈവിംഗ് കാർ

നാനോയിലെ ഇത്തരത്തിലുള്ള എൻജിൻ ക്രമീകരണം ആവശ്യമായിട്ടുള്ള എല്ലാ സെൻസറുകളും മുൻവശത്ത് ഉൾപ്പെടുത്താനായി സഹായിച്ചു.

 ഇന്ത്യയുടെ അഭിമാനം : ടാറ്റാ നാനോ സെൽഫ് ഡ്രൈവിംഗ് കാർ

സാധാരണ കാറുകളില്‍ നിന്നും വ്യത്യസ്തമായി കാറിനു മുകളില്‍ ഉറപ്പിച്ച സിലിണ്ടര്‍ ആകൃതിയിലുള്ള സെന്‍സറാണ് വാഹനത്തിന്റെ കണ്ണായി പ്രവര്‍ത്തിയ്ക്കുന്നത്.

 ഇന്ത്യയുടെ അഭിമാനം : ടാറ്റാ നാനോ സെൽഫ് ഡ്രൈവിംഗ് കാർ

കാറിലുറപ്പിച്ച ക്യാമറകള്‍, റഡാറുകള്‍, സെന്‍സര്‍ പിന്നെ ഗൂഗിള്‍ മാപ്പ് ഡാറ്റാബേസുമാണ് കാറിനെ നിയന്ത്രിയ്ക്കുന്ന പ്രധാനഘടകങ്ങള്‍.

 ഇന്ത്യയുടെ അഭിമാനം : ടാറ്റാ നാനോ സെൽഫ് ഡ്രൈവിംഗ് കാർ

ഗൂഗിൾ തങ്ങളുടെ ഡ്രൈവർലെസ് കാറുകൾ പരീക്ഷച്ചത് പോലുള്ള റോഡും, ട്രാഫിക് കൺഡീഷനുമല്ല ഇന്ത്യയിൽ എന്നതിനാൽ കുറച്ചധികം പണിപ്പെടേണ്ടി വന്നു ഇന്ത്യൻ റോഡുകൾക്കുതകുന്ന രീതിയിൽ രൂപകല്പന ചെയ്യാൻ എന്നവർ വ്യക്തമാക്കി.

 ഇന്ത്യയുടെ അഭിമാനം : ടാറ്റാ നാനോ സെൽഫ് ഡ്രൈവിംഗ് കാർ

ഓട്ടോണമസ് കാറുകൾക്ക് ഇന്ത്യൻ റോഡുകളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ കണക്കിലെടുത്തുക്കൊണ്ടുള്ള സെൻസറുകളാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്.

 ഇന്ത്യയുടെ അഭിമാനം : ടാറ്റാ നാനോ സെൽഫ് ഡ്രൈവിംഗ് കാർ

ഒടുവിൽ ടെസ്റ്റിംഗിനായി ഇന്ത്യൻ നിരത്തിലെത്തിച്ചപ്പോൾ ക്യാമറ വഴിയാണ് സെൽഫ് ഡ്രൈവിംഗ് കാറിന്റെ ഇന്ത്യൻ റോഡിലുള്ള പ്രതികരണങ്ങൾ വീക്ഷിച്ചത്.

 ഇന്ത്യയുടെ അഭിമാനം : ടാറ്റാ നാനോ സെൽഫ് ഡ്രൈവിംഗ് കാർ

സെൽഫ് ഡ്രൈവിംഗ് നാനോ ഒരു പ്രൊഡക്ഷൻ വെഹിക്കിൾ എന്ന തലത്തിലേക്ക് എന്ന് എത്തുമെന്ന് അറിയില്ലെങ്കിലും ഈ ഇന്ത്യക്കാരന്റെ കഴിവിനെ വിലമതിക്കേണ്ടതുണ്ട്.

 ഇന്ത്യയുടെ അഭിമാനം : ടാറ്റാ നാനോ സെൽഫ് ഡ്രൈവിംഗ് കാർ

ഇന്ത്യയ്ക്കും ഒരു ഓട്ടോണമസ് കാർ ലഭിച്ചുവെന്നതിൽ അഭിമാനിക്കാം.

കൂടുതൽ വായിക്കൂ

  • ഹോണ്ടയും ജനറൽ മോട്ടോഴ്സും ഓട്ടോണമസ് കാറുണ്ടാക്കുന്നു
  • ഗൂഗിള്‍ കാറിനെക്കുറിച്ച് നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

More from DriveSpark

Article Published On: Tuesday, March 1, 2016, 13:39 [IST]
English summary
Indian man builds himself a self-driving Tata Nano
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X