പുതിയ എസ്‌യുവി തരംഗവുമായി ഇസുസു
ജാപ്പനീസ് ഓട്ടോമൊബൈൽ ബ്രാന്റായ ഇസുസു ഡി-മാക്സ്, എംയു-7 മോഡലുകളുമായാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. 2012ൽ ലൈഫ് സ്റ്റൈൽ സെഗ്മെന്റിനെയും ടൊയോട്ട ഫോർച്ച്യൂണർ, ഫോർഡ് ഇന്റവർ, പജേരോ സ്പോർട് എന്നീ വാഹനങ്ങളേയും ലക്ഷ്യമിട്ടായിരുന്നു ഈ വാഹനങ്ങൾ നിരത്തിലിറങ്ങിയത്.
മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ
ഈ വർഷമവസാനത്തോടെ എസ്‌യുവി സെഗ്മെന്റിൽ എംയു-എക്സ് എന്ന പുത്തൻ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഈ ജാപ്പനീസ് കമ്പനി.

174.58ബിഎച്ച്പിയും 380എൻഎം ടോർക്കും നൽകുന്ന 3.0ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ് വിദേശത്ത് ലഭ്യമായിട്ടുള്ള ഇസുസു എംയു-എക്സിന് കരുത്തേകുന്നത്.

ഇതേ എൻജിൻ തന്നെയായിരിക്കും ഇന്ത്യൻ മോഡലിലും ഉപയോഗിക്കുക. എൻജിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്സ് കൂടി ഉൾപ്പെടുത്തുന്നതായിരിക്കും.

എസ്‌യുവി സെഗ്മെന്റിൽ മറ്റ് വാഹനങ്ങളെ വെല്ലാൻ തരത്തിൽ അത്യാഡംബര സവിശേഷതകളായിരിക്കും ഉൾപ്പെടുത്തുക.

5 സീറ്റർ, 7സീറ്റർ ഓപ്ഷനിലാണ് എംയു-എക്സ് മോഡലിനെ വിപണിയിലെത്തിക്കുക.

ഇന്ത്യയിൽ എംയു-എക്സിന്റെ ബേസ് വേരിയന്റിന് എക്സ്ഷോറൂം വില 25 ലക്ഷത്തോളമാകാമാനാണ് സാധ്യത.

ആന്ധ്രപ്രദേശിലുള്ള ഇസുസുവിന്റെ ശ്രീ സിറ്റി പ്ലാന്റിൽ വച്ച് തദ്ദേശീയമായി അസെംബിൾ ചെയ്യാനുള്ള പദ്ധതിയാണ് കമ്പനിക്കുള്ളത്.

മുൻപ് സിബിയു വഴിയായിരുന്നു ഇസുസു എല്ലാ മോഡലുകളേയും ഇന്ത്യയിൽ എത്തിച്ചിരുന്നത്.

തദ്ദേശീയമായി വികസിപ്പിക്കുന്നതിനാൽ ഈ എസ്‌യുവി ഇസുസുവിന് മികച്ച വില്പന നേടിക്കൊടുക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് കമ്പനി.

കോംപാക്ട് സെഗ്മെന്റിൽ വെന്നികൊടി പാറിക്കാൻ മിനി ബൊലേറോ

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്


Click it and Unblock the Notifications








