സ്പോർട്സ് സെലൂൺ എക്സ് ഇയുമായി ജാഗ്വർ
ടാറ്റാ മോട്ടേഴ്സിന്റെ ഉടമസ്ഥതയിലുള്ള ജെഎൽആർ പുതിയ സ്പോർട്സ് സെലൂൺ എക്സ് ഇ പ്രദർശിപ്പിച്ചു. ബോളിവുഡ് താരം കത്രീന കൈഫിന്റെ സഹായത്തോടെയാണ് ഓട്ടോഎക്സ്പോയിൽ ഈ വാഹനം അനാവരണം ചെയ്തത്. ദില്ലി എക്സ്ഷോറൂം വിലയായ 39.90ലക്ഷത്തിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

2.0ലിറ്റർ ശേഷിയുള്ള 1999സിസി പെട്രോൾ എൻജിനുള്ള പ്യുവർ വേരിയന്റിന് 197ബിഎച്ചപി കരുത്തും 320എൻഎം ടോർക്കുമാണുള്ളത്. പോർട്ട്ഫോളിയോ വേരിയന്റിൽ 237ബിഎച്ചപി കരുത്തും 340എൻഎം ടോർക്കും സൃഷ്ടിക്കുന്ന 2.0ലിറ്റർ 1999സിസി പെട്രോൾ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്യുവർ വേരിയന്റ് 7.7 സെക്കന്റ് കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ പോർട്ട്ഫോളിയോ 6.8 സെക്കന്റ് കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കും. 8സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് രണ്ട് വേരിയന്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്. പ്യുവർ 13.06 km/l മൈലേജും പോർട്ട്ഫോളിയോ വേരിയന്റ് 13.05km/l മൈലേജുമാണ് നൽകുന്നത്.

മുൻ എക്സ്എഫ്, എക്സ്ജെ മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ രുപകല്പന നടത്തിയിട്ടുള്ളത്. ജാഗ്വറിന്റെ മുഖമുദ്രയായ ആഗുലാർ ഹെഡ്‌ലാമ്പുകളും വലുപ്പമേറിയ ഗ്രില്ലും എക്സ് ഇയിലും കാണാം.
ഫീച്ചറുകൾ
- ഫസ്റ്റ് ക്ലാസ്സ് അലൂമിനിയം-ഇന്റൻസീവ് മോണോകോക് ഡിസൈൻ
- സോഫ്റ്റ്-ഗ്രെയിൻ ലെതർ ഇന്റീരിയർ
- 8ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം
- ലോ സ്പീഡ് ക്രൂസ് കൺട്രോൾ
- ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ
- ഇലക്ട്രിക് പവർ അസിസ്റ്റഡ് സ്റ്റിയറിംഗ്
ഇന്ത്യയിലുടനീളമുള്ള എല്ലാ ജാഗ്വർ ഷോറൂമുകളിലും എക്സ്ഇ മോഡലുകൾ ലഭ്യമാണ്. പ്യുവർ വേരിയന്റിന് 39.90 ലക്ഷവും പോർട്ട്ഫോളിയോയ്ക്ക് 46.90 ലക്ഷം രൂപയുമാണ് വില. മേഴ്സിഡസ് ബെൻസ് സി-ക്ലാസ്സ്, ഓഡിഎ4, ബിഎംഡബ്ല്യൂ 3 സീരീസ് എന്നിവയാണ് മുഖ്യ എതിരാളികൾ.


Click it and Unblock the Notifications










































