ആകർഷകമായ വരവേല്പോടെ ജീപ്പ് ഇന്ത്യയിൽ..

By Praseetha

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലിതാ അമേരിക്കൻ എസ്‌യുവി നിർമ്മാതാവായ ജീപ്പ് തങ്ങളുടെ പുത്തൻ മൂന്നു മോഡലുകളുമായി ഇന്ത്യയിൽ അവതരിച്ചിരിക്കുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി ജീപ്പ് പുതിയ എസ്‌യുവികളുമായി ഇന്ത്യയിലെത്തുമെന്നുള്ള സൂചനകൾ നൽകിയിട്ട്. അല്പം വൈകിയെങ്കിലും മികച്ച വരവേല്പോടെയാണ് ജയ്‌പൂരിലുള്ള ഉമദ് ഭവൻ പാലസിൽ ജീപ്പ് അരങ്ങേറ്റം കുറിച്ചത്.

ഓഫ് റോഡ് പ്രേമികൾക്കായി മഹീന്ദ്രയുടെ താർ ഡെബ്രേക്ക് എഡിഷൻ

റാംഗ്ളർ അൺലിമിറ്റ‍ഡ്, ഗ്രാന്റ് ഷെരോക്കി, ഗ്രാന്റ് ഷെരോക്കി എസ്ആർടി എന്നീ മൂന്ന് മോഡലുകളുമായാണ് ജീപ്പിന്റെ ഇന്ത്യയിലുള്ള അരങ്ങേറ്റം. ഫോർ ഡോർ റാംഗ്ളറിന് 71,59,104 ലക്ഷവും, ഗ്രാന്റ് ഷെരോക്കിക്ക് 93,64,527 ലക്ഷവും ഗ്രാന്റ് ഷെരോക്കി എസ്ആർടിക്ക് 1,12,07,825 ലക്ഷവുമാണ് ദില്ലി എക്സ്ഷോറൂം വില.

ജീപ്പ് റാംഗ്ളർ അൺലിമിറ്റ‍ഡ്: 71.95 ലക്ഷം(ദില്ലി എക്സ്ഷോറൂം)

ജീപ്പ് റാംഗ്ളർ അൺലിമിറ്റ‍ഡ്: 71.95 ലക്ഷം(ദില്ലി എക്സ്ഷോറൂം)

ജീപ്പിന്റെ പരമ്പരാഗത ശൈലിൽ ഓഫ് റോഡ് വാഹനമായിട്ടാണ് റാംഗ്ളറിനെ അവതരിപ്പിച്ചിരിക്കുന്നത്. 2.8ലിറ്റർ 4 സിലിണ്ടർ ഡീസൽ എൻജിനാണ് റാംഗ്ളർ അൺലിമിറ്റഡ് മോഡലിന് കരുത്തേകാനായി ഉപയോഗിച്ചിരിക്കുന്നത്, കൂട്ടത്തിൽ 5സ്പീഡ് ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്. കാലങ്ങളായി ജീപ്പ് പിൻതുടർന്നു വന്ന അതെ ഡിസൈൻ ഫീച്ചർ മാറ്റമില്ലാതെ തന്നെ റാംഗ്ളറിന്റെ മുൻഭാഗത്ത് കാണാൻ സാധിക്കും.

ആകർഷകമായ വരവേല്പോടെ ജീപ്പ് ഇന്ത്യയിൽ..

എന്നാൽ അകത്തളത്തിൽ കാര്യമായ മാറ്റങ്ങളോടെയാണ് റാംഗ്ളറിന്റെ അവതരണം. ലെതർ അപ്ഹോൾസ്ട്രെ, ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ്, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് എന്നീ സവിശേഷതകളാണ് അകവശത്തുള്ളത്.

ആകർഷകമായ വരവേല്പോടെ ജീപ്പ് ഇന്ത്യയിൽ..

ഫോർ വീൽ ഡ്രൈവ് ഓപ്ഷനും 5 സ്പീഡ് ഓട്ടാമറ്റിക് ട്രാൻസ്മിഷനുമാണ് റാംഗ്ളറിന്റെ മറ്റൊരു പ്രത്യേകത. 200പിഎസ് കരുത്തും 460എൻഎം ടോർക്കുമുള്ള ഈ ഓഫ് റോഡ് വാഹനത്തിന് 12.1km/l മൈലേജാണുള്ളത്.

ഗ്രാന്റ് ഷെരോക്കി ലിമിറ്റ‍‍ഡ്: 93.64 ലക്ഷം(ദില്ലി എക്സ്ഷോറൂം)

ഗ്രാന്റ് ഷെരോക്കി ലിമിറ്റ‍‍ഡ്: 93.64 ലക്ഷം(ദില്ലി എക്സ്ഷോറൂം)

ഒരു എസ്‌യുവിക്ക് ഇണങ്ങുന്ന ഡിസൈനിൽ ബോക്സി ഷേപ്പിലാണ് ഗ്രാന്റ് ഷെരോക്കിയുടെ അവതരണം. ഓഫ് റോഡിംഗിന് സഹായകമാകുന്ന വലുപ്പമേറിയ ടയറുകളാണ് ഈ എസ്‌യുവിയുടെ മറ്റൊരു പ്രത്യേകത. ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ ക്രോം ഗ്രില്ല്, പ്രോജക്ടർ ഹെ‍ഡ് ലാമ്പ്, വലിയ ടയറുകൾ എന്നിവയാണ് ഗ്രാന്റ് ഷെരോക്കിയുടെ പ്രത്യേകതകൾ.

ആകർഷകമായ വരവേല്പോടെ ജീപ്പ് ഇന്ത്യയിൽ..

8.4 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, എന്നിവയാണ് ഈ എസ്‌യുവിയുടെ എടുത്തുപറയേണ്ടതായിട്ടുള്ള സവിശേഷതകൾ. 3.0ലിറ്റർ വി6 ഡീസൽ എൻജിനാണ് ഗ്രാന്റ് ഷെരോക്കിക്ക് കരുത്തേകുന്നത്. കൂടാതെ 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആകർഷകമായ വരവേല്പോടെ ജീപ്പ് ഇന്ത്യയിൽ..

243പിഎസ് കരുത്തും 570എൻഎം ടോർക്കുമുള്ള എൻജിനിൽ 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നൽകിയിട്ടുള്ളത്. ലിറ്ററിന് 12.8 കിലോമീറ്റർ മൈലേജും ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

ഗ്രാന്റ് ഷെരോക്കി എസ്‌ആർടി: 1.12കോടി(ദില്ലി എക്സ്ഷോറൂം)

ഗ്രാന്റ് ഷെരോക്കി എസ്‌ആർടി: 1.12കോടി(ദില്ലി എക്സ്ഷോറൂം)

ഗ്രാന്റ് ഷെരോക്കിയുടെ എസ്ആർടി വേരിയന്റാണ് ജീപ്പ് വാഗ്ദാനം ചെയ്തതിൽ ഏറ്റവും കരുത്തേറിയ മോഡൽ. ഗ്രാന്റ് ഷെരോക്കിയിലുള്ള എല്ലാ ഫീച്ചറുകളിൽ നിന്നും വിഭിന്നമായി 475പിഎസ് കരുത്തും 630എൻഎം ടോർക്കുമുള്ള 6.4ലിറ്റർ വി8 പെട്രോൾ എൻജിനാണ് ഇതിന് കരുത്തേകുന്നത്. 5.5km/l മൈലേജ് നൽകുന്ന എസ്ആർടിയിൽ 8സ്പീഡ് ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ആകർഷകമായ വരവേല്പോടെ ജീപ്പ് ഇന്ത്യയിൽ..

ഗ്രാന്റ് ഷെരോക്കിയുടെ സമിത്ത് വേർഷനെ കൂടി ജീപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ദില്ലി എക്സ്ഷോറൂം 1.03കോടിയാണിതിന്റെ വില. 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടു കൂടിയ ഗ്രാന്റ് ഷെരോക്കിയുടെ അതെ 3.0ലിറ്റർ വി6 എൻജിനാണ് ഈ പതിപ്പിനും കരുത്തേകുന്നത്.

കൂടുതൽ വായിക്കൂ

മാരുതിക്ക് ഭീഷണിയായി മറ്റൊരു സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Grand Cherokee And Wrangler Launched In India; Prices Start At ₹ 71.59 Lakh
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X