ഉടൻ എത്തുന്നു ജീപ്പ് ലക്ഷ്വറി എസ്‌യുവികൾ
ജീപ്പ് ബ്രാന്റ് ലക്ഷ്വറി എസ്‌യുവികൾ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമോബൈൽസ് അറിയിച്ചിരിക്കുന്നു. വ്രാങ്‌ലർ, ഗ്രാന്റ് ഷെരോക്കി മോഡലുകളാണ് പ്രദർശനത്തിന് ഒരുങ്ങിയിട്ടുള്ളത്. ഫെബ്രുവരി 3നായിരിക്കും ഇവയുടെ ഓട്ടോ എക്സ്പോയിലുള്ള അരങ്ങേറ്റം.
തുടക്കത്തിൽ ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമോബൈൽസ് സിബിയു (Completely Built Units) വഴിയായിരിക്കും ജീപ്പ് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കുക. പീന്നീട് കമ്പനി ഇന്ത്യയിൽ തന്നെയായിരിക്കും അസംബ്ളിംഗ് നടത്തുക.

ഈ രണ്ട് ലക്ഷ്വറി എസ്‌യുവികളും ഓട്ടോ എക്സപോയിൽ വച്ച് തന്നെ ലോഞ്ച് ചെയ്യാനുള്ള സാധ്യതയുണ്ട്. ജീപ്പിന്റെ ഈ രണ്ട് മോഡലുകളും വിദേശ രാജ്യങ്ങളിലുള്ള മോഡലുകൾക്ക് സമാനമായിരിക്കും.
ഓട്ടോ എക്സ്പോയിലെ ഈ വാഹനങ്ങളുടെ പ്രദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി കാത്തിരിക്കൂ.


Click it and Unblock the Notifications



















