കേരളത്തിലെ ഡീസൽ വാഹന നിരോധനത്തിന് ഹൈകോടതി സ്റ്റേ

By Praseetha

പത്തു വര്‍ഷത്തിനു മേല്‍ പഴക്കമുള്ള 2000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള എല്ലാ ഡീസല്‍ വാഹനങ്ങളും പിൻവലിക്കണമെന്നുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി പൂർണമായും സ്റ്റേ ചെയ്തു. സംസ്ഥാനത്തെ തിരുവന്തപുരം, കൊച്ചി, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ പ്രധാന ആറ് നഗരങ്ങളിലായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

ക്വിഡിന് തീപ്പിടിച്ചു; റിനോ കൈമലർത്തി

23ന് നടത്താനിരുന്ന വാഹന പണിമുടക്കും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിൻവലിച്ചു. 2000 സിസിയിൽ കൂടുതലുള്ള പുതിയ ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ തടയണമെന്നുള്ള ട്രൈബ്യുണൽ ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു.

കേരളത്തിലെ ഡീസൽ വാഹന നിരോധനത്തിന് ഹൈകോടതി സ്റ്റേ

കേരളത്തിലെ പൊതുഗതാഗത, തദ്ദേശ സ്ഥാപന വാഹനങ്ങളൊഴിച്ച് 2000 സിസിക്കു മുകളിലുള്ള എല്ലാ പുതിയ ഡീസൽ വാഹനങ്ങളുടെയും രജിസ്ട്രേഷൻ നടത്തരുതന്നെന്നും, തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിൽ ജൂൺ 23 മുതൽ 10 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ ഓടിക്കുന്നത് നിർത്തലാക്കണമെന്നുമായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്.

കേരളത്തിലെ ഡീസൽ വാഹന നിരോധനത്തിന് ഹൈകോടതി സ്റ്റേ

ഈ ഉത്തരവ് നടപ്പിലാക്കുന്നത് സംസ്ഥാനത്തെ ദോഷമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

കേരളത്തിലെ ഡീസൽ വാഹന നിരോധനത്തിന് ഹൈകോടതി സ്റ്റേ

ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളത്തിലെ ഡീസൽ വാഹന നിരോധനത്തിന് ഹൈകോടതി സ്റ്റേ

നിരോധനത്തിനെതിരെ കെ.എസ്.ആർ.ടി.സിയും ഹർജി നൽകിയിരുന്നു. പ്രധാന നഗരങ്ങളിൽ പത്ത് വർഷത്തിലധികം പഴക്കമുള്ള ബസുകൾ നിരോധിച്ചതിനെതിരെ ചോദ്യം ചെയ്തായിരുന്നു ഹർജി.

കേരളത്തിലെ ഡീസൽ വാഹന നിരോധനത്തിന് ഹൈകോടതി സ്റ്റേ

കെ.എസ്.ആർ.ടി.സിയുടെ ഹർജിയിലാണ് കോടതി സ്റ്റേ ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

കേരളത്തിലെ ഡീസൽ വാഹന നിരോധനത്തിന് ഹൈകോടതി സ്റ്റേ

ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ദില്ലിയിൽ നിരോധനത്തിന് രണ്ട് വർഷത്തെ സവകാശം നൽകിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

കേരളത്തിലെ ഡീസൽ വാഹന നിരോധനത്തിന് ഹൈകോടതി സ്റ്റേ

കുറഞ്ഞസമയത്തിനുള്ളിൽ പഴയ ഡീസൽ വാഹനങ്ങൾ നിരോധിക്കണമെന്നുള്ള ഉത്തരവ് നടപ്പിലാക്കാനുള്ള ബുദ്ധിമുട്ട് പരിഗണിക്കണമെന്നുള്ള വാദം നടന്നുക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ ഡീസൽ വാഹന നിരോധനത്തിന് ഹൈകോടതി സ്റ്റേ

വാദം പൂർത്തീകരിച്ച് വിധി പ്രഖ്യാപിക്കുന്നതുവരെയാണ് കോടതി സ്റ്റേ നൽകിയിരിക്കുന്നത്.

കൂടുതൽ വായിക്കൂ

വാഹനങ്ങൾ സുരക്ഷിതമല്ലെങ്കിൽ നിർമാതാക്കൾക്ക് 100 കോടി പിഴ

കൂടുതൽ വായിക്കൂ

കൃത്രിമത്വം; 1.9 ലക്ഷം ഫോക്സ്‌വാഗൺ കാറുകൾ തിരിച്ച് വിളിക്കുന്നു

More from DriveSpark

Article Published On: Saturday, June 11, 2016, 11:41 [IST]
English summary
Kerala High Court Stays NGT Diesel Ban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X