ആകർഷണീയമായ ഡിസൈനിൽ ലാഡ എസ്കോഡ്
റഷ്യൻ കാർ നിർമാതാവായ ലാഡ പുതിയ കോംപാക്ട് എസ്‌യുവിയെ അവതരിപ്പിച്ചു. 2016 മോസ്കോ മോട്ടോർ ഷോയിലായിരുന്നു എസ്കോഡ് എന്ന പേരിലുള്ള ഈ കൺസ്പെറ്റിന്റെ ആദ്യ പ്രദർശനം. വിപണി പ്രവേശം ഉടൻ തന്നെ ഉണ്ടാകുമെന്നുള്ള സൂചന നൽകികൊണ്ടാണ് എസ്കോഡിനെ അവതരണവും നടത്തിയത്.
മഹീന്ദ്ര നൂവോസ്പോർടിന് 57,000രൂപയുടെ കിടിലൻ ഓഫർ
റിനോ-നിസാൻ അലിയൻസിന്റെ പങ്കാളിത്തത്തിലാണ് ലാഡ ഈ കൺസ്പെറ്റിന് രൂപം നൽകിയിരിക്കുന്നത്. മെഴ്സിഡസ്, വോൾവോ കാറുകളുടെ ഡിസൈനറായ ബ്രിട്ടൺ സ്റ്റീവ് മാട്ടിന്റെ മേൽനോട്ടത്തിലാണ് കാർ ഡിസൈൻ രൂപപ്പെടുത്തിയത്.

നിസാൻ ജൂക്ക്, ഡേസിയ ഡസ്റ്റർ എന്നീ വാഹനങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള അതെ പ്ലാറ്റ്ഫോമിലാണ് എസ്കോഡിന്റേയും നിർമാണം നടത്തിയിട്ടുള്ളത്.

എൻജിൻ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും കമ്പനി ഇതുവരെയായി പുറത്തവിട്ടില്ലെങ്കിലും ടർബോചാർജ്ഡ് എൻജിനായിരിക്കും ഉപയോഗിക്കാനുള്ള സാധ്യത. കൂടാതെ ഫോർ വീൽ ഡ്രൈവും ഉൾപ്പെടുത്തുന്നതായിരിക്കും.

എസ്‌യുവിക്ക് ഇണങ്ങുന്ന തരത്തിൽ ആകർഷകമായ ഡിസൈനാണ് എസ്കോഡിന് നൽകിയിരിക്കുന്നത്. സ്പോർടി ലുക്ക് പകരാൻ കാറിന് ഡ്യുവൽ ടോൺ നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്.

ഹണികോംബ് ഗ്രിൽ, പ്രോജക്ടർ ഹെഡ്‌ലാമ്പ്, എക്സ് ഷേപ്പിലുള്ള ഡേ ടൈം റണ്ണിംഗ് ലാമ്പ്, പുതിയ ടെയിൽ ലാമ്പ് എന്നിവയാണ് പുറംമോടി വർധിപ്പിക്കുന്ന സവിശേഷതകൾ.

ഡ്യുവൽ ടോൺ ഇന്റീരിയർ, മൾട്ടി ഫംങ്ഷൻ സ്റ്റിയറിംഗ് വീൽ, ഹെക്സാഗണൽ സെൻട്രൽ കൺസോൾ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയാണ് അകത്തളത്തിലെ പ്രത്യേകതകൾ. സ്മാർട്ട് ഫോൺ ആപ്പും കൂടി കാറിൽ ഉൾപ്പെടുത്തുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

ലാഡയുടെ എക്സ്-റെ ക്രോസോവറിന് മുകളിലായിട്ടായിരിക്കും പുതിയ കോംപാക്ട് എസ്‍യുവിയുടെ സ്ഥാനം.

ഓഫ് റോഡ് പ്രേമികൾക്കായി മഹീന്ദ്രയുടെ താർ ഡെബ്രേക്ക് എഡിഷൻ


Click it and Unblock the Notifications








