കോടികൾ വിലമതിക്കുന്ന സൂപ്പർ കാർ ഇന്ത്യയിൽ, ഏതെന്നറിയോ?

By Praseetha

ലംബോർഗിനി ഹുറാകാന്റെ മൂന്നാമത് വേരിയന്റ് ഹുറാകാൻ സ്പൈഡർ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ദില്ലി എക്സ്ഷോറൂം 3.89കോടി രൂപയിലാണിതിന്റെ വിലയാരംഭിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ലംബോർഗിനി ഷോറൂം ദുബായിൽ

ഇന്ത്യയിൽ ഈ കൺവേർട്ടബിൾ മോഡലിൽ താല്പര്യമുള്ളവരായി നിരവധിപേരുണ്ട്. 2015 നവംബറിലെ ഹുറാകാൻ എൽപി 580-2 ആർഡബ്ല്യൂഡി വേർഷനുശേഷം ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ഹുറാകാനാണിത്. മുംബൈയിലുള്ള ലംബോർഗിനിയുടെ പുതിയ ഷോറൂമിലാണ് ഹുറാകാന്റെ ലോഞ്ച് നടത്തിയത്. ലോഞ്ചിനൊപ്പം തന്നെയായിരുന്നു ഷോറൂം ഉദ്ഘാടനവും.

കോടികൾ വിലമതിക്കുന്ന സൂപ്പർ കാർ ഇന്ത്യയിൽ, ഏതെന്നറിയോ?

ലോകത്താകമാനം വൻ വിജയം കൈവരിച്ച ലംബോർഗിനി വാഹനമാണ് ഹുറാകാൻ. അടുത്തിടെ ന്യൂയോർക്കിൽ കാഴ്ചവെച്ച അതെ ഡിസൈനിലുള്ള ഹുറാകാൻ സ്പൈഡറാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

കോടികൾ വിലമതിക്കുന്ന സൂപ്പർ കാർ ഇന്ത്യയിൽ, ഏതെന്നറിയോ?

602ബിഎച്ച്പിയും 560എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിരേറ്റഡ് 5.2ലിറ്റർ വി10 എൻജിനാണ് ഹുറാകാൻ സ്പൈഡറിന് കരുത്തേകുന്നത്.

കോടികൾ വിലമതിക്കുന്ന സൂപ്പർ കാർ ഇന്ത്യയിൽ, ഏതെന്നറിയോ?

നാലുവീലുകളിലേക്കും പവർ എത്തിക്കുന്നതിനായി ഇല്കട്രിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും കൂടാതെ 7സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

കോടികൾ വിലമതിക്കുന്ന സൂപ്പർ കാർ ഇന്ത്യയിൽ, ഏതെന്നറിയോ?

3.4സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കുന്ന കാറിന്റെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 324 കിലോമീറ്ററാണ്.

കോടികൾ വിലമതിക്കുന്ന സൂപ്പർ കാർ ഇന്ത്യയിൽ, ഏതെന്നറിയോ?

മടക്കി വെയ്ക്കാവുന്ന തരത്തിലുള്ള റൂഫാണ് ഈ കാറിന്റെ മുഖ്യാകർഷണം. കാർ 50കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് കൊണ്ടിരിക്കെ തന്നെ വെറും 17സെക്കന്റിൽ റൂഫ് നിവർത്താനും മടക്കാനും കഴിയും.

കോടികൾ വിലമതിക്കുന്ന സൂപ്പർ കാർ ഇന്ത്യയിൽ, ഏതെന്നറിയോ?

ഹുറാകാന്റെ കൂപ്പെ വേർഷന് സമാനമായ സ്ട്രാഡ, സ്പോർട്, കോർസ എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കോടികൾ വിലമതിക്കുന്ന സൂപ്പർ കാർ ഇന്ത്യയിൽ, ഏതെന്നറിയോ?

കൂടാതെ കമ്പനി കസ്റ്റമൈസേഷൻ ഓപ്ഷനുകളും നൽകിയിട്ടുണ്ട്. ഡാഷ് ബോർഡിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഹണി കോംബ് പാറ്റേണിലുള്ള എയർ-കോൺ വെന്റുകൾ, മൾട്ടി-ഫങ്ഷണൽ ഫ്ലാറ്റ് ബോട്ടം സ്റ്റിയരിംഗ് വീൽ, സ്പോർടി സീറ്റുകൾ എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കോടികൾ വിലമതിക്കുന്ന സൂപ്പർ കാർ ഇന്ത്യയിൽ, ഏതെന്നറിയോ?

ഡബ്ല്യൂ ഷേപ്പിലുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, ബംബറിലെ വലുപ്പമേറിയ എയർഇൻടേക്കുകൾ, അലോയ് വീലുകൾ, മസിലൻ ഘടന എന്നിവയാണ് പുറംഭാഗത്തെ മുഖ്യാകർഷണങ്ങൾ.

കൂടുതൽ വായിക്കൂ

ഇന്ത്യയിലെത്തിയ സ്വർണ ഹുറാകാൻ സ്വന്തമാക്കിയ ആദ്യ വനിത

കൂടുതൽ വായിക്കൂ

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

More from DriveSpark

Article Published On: Thursday, May 5, 2016, 17:29 [IST]
English summary
Lamborghini Huracan Loses Its Top; Launched In India For Rs. 3.89 Crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X