ഡിസ്‌കവറി സ്പോർടിന്റെ പെട്രോൾ പതിപ്പ് ഇന്ത്യയിൽ
ബ്രിട്ടീഷ് നിർമാതാവ് ലാന്റ് റോവർ ആഡംബര കാറായ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ പെട്രോള്‍ പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. ദില്ലി എക്സ്ഷോറൂം 56.50 ലക്ഷം രൂപയാണ് കാറിന്റെ വില. 2015ലായിരുന്നു ഈ എസ്‌യുവിയുടെ ഡീസൽ പതിപ്പിനെ അവതരിപ്പിച്ചത്.
100ടൺ ഭാരമുള്ള ട്രെയിനിനെ പുഷ്പംപോലെ വലിച്ച് കാർ
ഡിസ്കവറി സ്പോർടിന്റെ എച്ച്എസ്ഇ വേരിയന്റിലാണ് പുതിയ 2.0ലിറ്റർ പെട്രോൾ എൻജിൻ ഉൾപ്പെടുത്തുക. ജാഗ്വാര്‍ എക്‌സ് ഇ സെഡാനില്‍ നിന്നും കടമെടുത്തതാണ് ഈ പെട്രോള്‍ എൻജിൻ.

ഡിസ്കവറി സ്‌പോര്‍ട്ടിന്റെ പെട്രോള്‍ പതിപ്പിനെ അവതരിപ്പിക്കുന്നതിൽ ഏറെ സന്തുഷ്ടരാണെന്നാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിണ്ടന്റ് രോഹിത് സൂരി അറിയിച്ചത്.

240 ബിഎച്ച്പിയും 340 എന്‍എം ടോര്‍ക്കുമുള്ള നാല് സിലിണ്ടര്‍ യൂണിറ്റാണ് ഈ പുതിയ 2.0ലിറ്റർ പെട്രോൾ എൻജിൻ.

മുൻപ് 2.2ലിറ്റർ ടിഡി4, എസ്ഡി4 ഡീസൽ എൻജിനുകളായി ഡിസ്കവറി സ്പോർടിന് കരുത്ത് പകർന്നിരുന്നത്.

ഒമ്പത് സ്പീഡ് ഗിയര്‍ ബോക്‌സ് ഘടിപ്പിച്ചിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

പുതിയ ടര്‍ബോ പെട്രോള്‍ എൻജിൻ ഡീസല്‍ പതിപ്പിനേക്കാള്‍ വേഗതയാണ് ഈ കരുത്തന് നല്‍കുന്നത്.

വെറും 8.2 സെക്കന്റ് ആണ് പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാനെടുക്കുന്ന സമയം.

ടെറൈൻ റെസ്പോൻസ്, റിയർ വ്യൂ ക്യാമറ, പാർക്ക് അസിസ്റ്റ്, വിശാലമായ സൺറൂഫ്, മികച്ച പ്രകാശ സംവിധാനം, തുകല്‍ അപ്‌ഹോള്‍സറ്ററി എന്നിവയാണ് ഈ ആഡംബര എസ്‌യുവിയുടെ സവിശേഷതകൾ.

ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിനെ തുടർന്നാണ് ലാന്റ് റോവർ പുതിയ പെട്രോൾ പതിപ്പിനെ പുറത്തിറക്കുന്നത്.

ബിഗ് ബിയുടെ ഗ്യാരേജിലെ പുത്തൻ അതിഥി

ക്വിഡിന് രണ്ട് പുത്തൻ പതിപ്പെത്തുന്നു


Click it and Unblock the Notifications