കാണൂ മിത്സുബിഷിയുടെ പജേരോ സ്പോർട്ട്
മിത്സുബിഷിയുടെ പുതിയ ലിമിറ്റഡ് എഡിഷൻ പജേരോ സ്പോർട്ട് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഈ ലിമിറ്റഡ് എഡിഷൻ മെക്കാനിക്കൽ, ഡിസൈൻ പരിവർത്തനങ്ങളോടെയാണ് വിപണിയിലെത്തുന്നത്. പ്രത്യേകിച്ച് ഓട്ടോമാറ്റിക് വേരിയന്റാണ് കൂടുതൽ പരിവർത്തനങ്ങൾക്ക് വിധേയമായിരിക്കുന്നത്.
ഈ പജേരോ സ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള ടൈറ്റാനിയം ഗ്രേ അലോയ് വീലുകളാണ് മറ്റോരു ആകർഷണം. കൂടാതെ പിൻവശത്തെ ലിമിറ്റഡ് എഡിഷൻ ബാഡ്ജിനൊപ്പം ത്രീഡി ഡികാൽസും ഉൾപ്പെടുത്തിയിരിക്കുന്നു.

ഹെഡ് ലൈറ്റിന് ചുറ്റുമായി ക്രോമം ഫ്രെയിമുകൾ, ടെയിൽ ലാമ്പുകൾ, ഡോർ ഹാന്റിലുകൾ, സൺ വൈസർ എന്നീ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ഈ ലിമിറ്റഡ് എഡിഷൻ മോഡലുകൾ രണ്ട് ഷെയിഡുകളിൽ ലഭ്യമാണ്.
മുൻ മോഡലുകൾ 4x2 ലേഔട്ടിലാണ് നൽകിയതെങ്കിൽ ഈ ഓട്ടോമാറ്റിക് വേരിയന്റിൽ ഫോർ വീൽ ഡ്രൈവ് ഓപ്ഷനാണ് നൽകിയിരിക്കുന്നത്.
ഇതിന്റെ 2.5ലിറ്റർ ഡീസൽ എൻജിന് 178 ബിഎച്ച്പി കരുത്തുണ്ട്. മാനുവൽ ഗിയർ ബോക്സിൽ 400എൻഎം ടോർക്കും ഓട്ടോമാറ്റിക്കിൽ 350എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു.


Click it and Unblock the Notifications



















