ഇത് നീതിപീഠത്തിന്റെ കടുത്ത ഉത്തരവ്; മദ്യപാനികൾക്കോ കനത്ത തിരിച്ചടി!!
രാജ്യത്തെ ഹൈവേകളിലുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടാൻ കോടതി ഉത്തരവ്.
മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ദേശീയ പാതകളിലും സംസ്ഥാന പാതകളിലുമുള്ള മദ്യഷാപ്പുകൾ അടച്ചുപൂട്ടുന്നതിന് രാജ്യത്തെ പരമോന്നത നീതിപീഠം ഉത്തരവിറക്കി.

നിലവിലുള്ള മദ്യവില്പന ശാലകൾ 2017 മാർച്ച് 31അടച്ചുപൂട്ടണമെന്ന ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

മാത്രമല്ല പുതിയ മദ്യശാലകൾ ഹൈവേയിൽ നിന്ന് 500 മീറ്റർ അകലെയുമായിരിക്കണമെന്ന നിബന്ധനയും കർശനമാക്കിയിട്ടുണ്ട്.

2017 മുതൽ ഹൈവേകളിൽ സ്ഥിതിചെയ്യുന്ന മദ്യശാലകളുടെ ലൈസൻസും പുതുക്കി നൽകില്ലെന്നും കോടതി ഉത്തരവിട്ടുണ്ട്.

റോഡിൽ നിന്നും മദ്യ ബാനറുകളും പരസ്യങ്ങളും നീക്കം ചെയ്യാനും കോടതി നിർദേശം നൽകി.

ഇത്തരത്തിലുള്ള ബാനറുകളും പരസ്യങ്ങളും ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുന്നതിനാലാണ് പരസ്യങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവ് നൽകിയിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്ന് 1,400 അപകടകങ്ങളും നാനൂറോളം മരണങ്ങളുമാണ് സംഭവിച്ചിട്ടുള്ളത്.

രാജ്യത്തിന്റെ മദ്യലഹരി പകുതിയിലേറെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മദ്യശാലകൾ അടച്ചുപൂട്ടാനുള്ള കോടതി ഉത്തരവ്

ഇഗ്നിസ് എത്തുന്നു ഡീസൽ-പെട്രോൾ എഎംടി വേരിയന്റുകളിൽ
കുറഞ്ഞ നിരക്കിൽ ഒരുകൂട്ടം പുത്തൻകാറുകളുമായി ഹ്യുണ്ടായ്


Click it and Unblock the Notifications








