മഹീന്ദ്ര ബിഗ് ബോലെറോ പിക്-അപ് ട്രക്ക് അവതരിച്ചു
ഇന്ത്യൻ പിക്-അപ് സെഗ്മെന്റിലെ അധികായനായ മഹീന്ദ്ര ആന്റ് മഹീന്ദ്ര ബിഗ് ബോലെറോ പിക്-അപ് ട്രക്കിനെ വിപണിയിൽ എത്തിച്ചു. ഒമ്പത് അടി നീളമുള്ള കാർഗോ ബോഡിയും 1,500കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയും, സൗകര്യപ്രദമായ ക്യാബിനും ഉൾപ്പെടുത്തിയാണ് ബിഗ് ബോലെറോ പിക്-അപിനെ അവതരിപ്പിച്ചിരിക്കുന്നത്.
മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോ അഡ്വെൻചർ പുറത്തിറങ്ങി-കൂടുതൽ വായിക്കൂ
ബിഎസ്-III, ബിഎസ്-IV എന്നീ വേരിയന്റിൽ എത്തിച്ചിട്ടുള്ള ഈ വലിയ പിക്-അപിന് പൂനെ എക്സ്ഷോറൂം 6.30ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

പൂനെ എക്സ്ഷോറൂം വില
ബിഗ് ബോലെറോ പിക്-അപ് ബിഎസ്-III: 6.15ലക്ഷം
ബിഗ് ബോലെറോ പിക്-അപ് ബിഎസ്-IV: 6.30ലക്ഷം

എൻജിൻ
ബിഎസ്-III വേരിയന്റിൽ 63ബിഎച്ച്പിയും 195എൻഎം ടോർക്കും നൽകുന്ന എംഡിഐ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

എൻജിൻ
ബിഎസ്-IV വേരിയന്റിൽ 70ബിഎച്ച്പിയും 195എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന അതേ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

ഗിയർബോക്സ്
5സ്പീഡ് മാനുവൽ ഗിയർബോക്സാണ് എൻജിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 13കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഫീച്ചറുകൾ
1,500കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി, 9അടി നീളമുള്ള വലുപ്പമേറിയ കാർഗോ ബോഡി, പവർ സ്റ്റിയറിംഗ്, ബിഎസ്-3 വേരിയന്റിന് മൂന്ന് വർഷത്തേക്കുള്ള വാരന്റിയും ബിഎസ്-4 വേരിയന്റിന് ഒരു വർഷത്തേക്കുള്ള വാരന്റിയും, എൻജിൻ ഇംമൊബലൈസർ എന്നീ സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വേരിയന്റുകൾ
1,500കിലോഗ്രാം ഭാരവും 1,250 കിലോഗ്രാം ഭാരവും ചുമക്കാൻ കഴിയുന്ന രണ്ട് വേരിയന്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വേരിയന്റുകൾ
ടൂവീൽ ഡ്രൈവ് ഓപ്ഷൻ ഉൾപ്പെടുത്തിയ ഫ്ലാറ്റ് ബെഡ്, സിബിസി മോഡലുകളാണിവ. ഫോർ വീൽ ഡ്രൈവ് ഓപ്ഷൻ കൂടിയുടനെ ഉൾപ്പെടുത്തുന്നതായിരിക്കും.

മഹീന്ദ്രയുടെ മിനി ബൊലേറോയ്ക്കായി കാത്തിരിക്കൂ

മഹീന്ദ്ര നൂവോസ്പോർട് എത്തി വില 7.35ലക്ഷം


Click it and Unblock the Notifications








