പുതിയ മഹീന്ദ്ര എസ്‌യുവി ക്യാന്റോ അതോ ക്രെസ്റ്റോ?
മഹീന്ദ്ര ഇതിനകം ഇറക്കിയ വാഹനങ്ങളുടെ പട്ടികയിൽ ഇതാ അടുത്തൊരു പുതിയ എൻട്രി കൂടി 'ക്വാണ്ടോ ഫേസ്‌ലിഫ്റ്റ് '. ഫെബ്രുവരി 3ന് നോയിഡയിൽ വച്ച് നടക്കുന്ന ഓട്ടോഎക്സപോയിലായിരിക്കും ഈ കോംപാക്ട് എസ്‌യുവിയുടെ അരങ്ങേറ്റം.
'ക്യാന്റോ' അല്ലെങ്കിൽ 'ക്രെസ്റ്റോ' എന്ന പേരിലായിരിക്കും ഇതറിയപ്പെടുക. എൽഇഡി ഡിആർഎലുകളോടു കൂടിയ ഗ്രില്ല്, പുതിയ ബംബർ, എയർ സ്കൂപ്പ് ഉൾപ്പെടുത്തിയ ബോണറ്റ്, പുതിയ ബോഡി പാനൽ എന്നീ പുതുമകളോടെയായിരിക്കും ഈ വാഹനത്തെ വിപണിയിലെത്തുക. കൂടുതലറിയാൻ സ്ലൈഡുകൾ കാണുക.

എംഹാക് 80 ത്രീ സിലിണ്ടർ ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 83കുതിരശക്തിയും 230എൻഎം ടോർക്കും ഇതുല്പാദിപ്പിക്കുന്നു.

5 സ്പീഡ് ട്രാൻസ്മിഷൻ ബോക്സാണ് നൽകിയിരിക്കുന്നത്. ഒരു 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സുകളും ഉൾപ്പെടുത്തിയേക്കാം.

ഫോർ വീൽ ഡ്രൈവ് ഓപ്ഷനോട് കൂടിയ 2.2ലിറ്റർ എൻജിനാണ് എക്സപോർട്ട് മോഡലുകളിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത് മാറ്റമില്ലാതെ തുടരുന്നതായിരിക്കും.

ഇത് ഇന്ത്യയിലെ ആദ്യ കോംപാക്ട് എസ്‌യുവി ആയിരുന്നെങ്കിലും റിനോ ഡസ്റ്റർ, ഫോഡ് എകോസ്പോർട്ട് എന്നിവയ്ക്ക് ലഭിച്ച രീതിയിലുള്ള ഒരു നല്ല പ്രതികരണമായിരുന്നില്ല ഉപഭോക്താക്കളുടെ ഭാഗത്തു നിന്ന് ക്വണ്ടോയ്ക്ക് ലഭിച്ചത്.

അതിനാൽ മഹീന്ദ്ര ഇത്തവണ എംഹാക് 80 എന്ന പുതിയ എൻജിൻ പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. കെയുവി, സ്കോർപ്പിയോ വാഹനങ്ങളിൽ ഇത് മികച്ച പെർഫോമൻസാണ് കാഴ്ചവെച്ചിട്ടുള്ളത്.

എല്ലാ വേരിയന്റിലും 5 സീറ്റർ, 7 സീറ്റർ ഓപ്ഷനുകൾ ഉൾപ്പെടുത്തുന്നതായിരിക്കും.

ഇന്ത്യയിലെ മൂന്ന് മുൻനിര നിർമാതാക്കളിൽ ടാറ്റാ മോട്ടോഴ്സിനെ പിൻതള്ളിയാണ് മഹീന്ദ്ര മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുന്നത്. ഡസ്റ്റർ, എകോസ്പോർട്ട് എന്നിവയ്ക്ക് ഒരു എതിരാളി എന്ന നിലയ്ക്ക് കോപറ്റേറ്റീവ് പ്രൈസിലായിരിക്കും വിപണിയിലെത്തുക.


Click it and Unblock the Notifications








