മഹീന്ദ്രയുടെ പുതിയ എസ്‌യുവി നുവോസ്പോർട് എന്ന പേരിൽ
ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാവായ മഹീന്ദ്ര പുതിയ ക്വാണ്ടോ ഫേസിലിഫ്റ്റിന് നൽകാനിരുന്ന പേര് 'നുവോസ്പോർട് ' ആണെന്ന് സ്ഥിരീകരിച്ചു. ഏപ്രിൽ ആദ്യവാരത്തിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങൾ കമ്പനി ഇതിനകം തന്നെ പുറത്ത് വിട്ടിരുന്നു.
മഹീന്ദ്ര കെയുവി 100 ന്റെ ഒരു ഗുണദോഷ സംഗ്രഹം
പുതുതലമുറ സ്‌കോർപിയോയുടെ പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ വാഹനത്തിന് മസിലൻ ആകാരഭംഗിയും അഗ്രസീവ് ലുക്കുമാണ് നൽകിയിരിക്കുന്നത്. ഊർജ്ജസ്വലരായ ഔട്ടിംഗിന് താല്പര്യമുള്ള ആളുകളെ ലക്ഷ്യമാക്കി കൊണ്ടാണ് ഈ വാഹനമിറക്കുന്നത്.

ചെന്നെയിലെ മഹീന്ദ്ര റിസർച്ച് വാലിയിൽ വെച്ചാണ് ഈ ഫേസ്‌ലിഫ്റ്റിനെ വികസിപ്പിച്ചെടുത്തത്.

1.2 ലിറ്റർ എംഹോക്ക് 100 പെട്രോൾ എൻജിനാണ് ന്യുവോസ്പോർടിന് കരുത്തേകുന്നത്.

ഡീസൽ വേരിയന്റിൽ നിലവിലുള്ള 1.5ലിറ്റർ എൻജിനാണ് നൽകിയിരിക്കുന്നത്. കൂടാതെ 5 സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിരിക്കുന്നു.

പുതിയ ഗ്രില്ല്, വലിയ എയർ ഡ്രാം ഉൾപ്പെടുത്തിയിട്ടുള്ള പുതുക്കിയ ബംബർ, പുതുക്കിയ ഹെഡ് ലാമ്പുകൾ, ഐബ്രോ ഡിആർഎലുകൾ, ബോണറ്റ് സ്കൂപ്പ്, ടേൺ ഇൻഡിക്കേറ്റർ, പുത്തൻ ടെയിൽ ലാമ്പ് എന്നീ സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

7 സീറ്റർ വാഹനമായിട്ടാണ് കമ്പനിയിതിനെ അവതരിപ്പിച്ചിട്ടുള്ളത്. ക്രൂസ് കൺട്രോൾ, ഡബിൾ-ഡിഎൻ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ടോപ്പ് എന്റ് വേരിയന്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഏപ്രിൽ ആദ്യത്തോടെ വിപണിയിൽ എത്തുന്ന പുതിയ മഹീന്ദ്ര ന്യുവോസ്പോർടിന്റെ വില 5.5 മുതൽ 8.5 ലക്ഷം വരെയാകാനാണ് സാധ്യത.

സെവൻ സീറ്റർ കാറുകളായ മാരുതി സുസുക്കി എർടിഗ, ഷവർലെ സ്പിൻ എന്നിവയായിരിക്കും മുഖ്യ എതിരാളികൾ.

മഹീന്ദ്ര സ്‌കോർപിയോ-എക്സ്‌യുവി 500 പുതുക്കിയ വിലയിൽ


Click it and Unblock the Notifications








