ഇ-വെരിറ്റോ; ഇലക്ട്രിക് കാറുമായി മഹീന്ദ്ര ഒരുപടി മുന്നിൽ
ഡീസൽ കാറുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ മഹീന്ദ്രയൊന്ന് കളംമാറ്റി ചവിട്ടാൻ തീരുമാനിച്ചിരിക്കുന്നു. ഹരിത ട്രൈബ്യൂണലിന്റെ ഈ വിധി ഏറ്റവുമധികം ബാധിച്ചതും മഹീന്ദ്രയെ തന്നെയാണ്. ഈ പരിതസ്ഥിതിയിൽ നിന്ന് എങ്ങനെമാറുമെന്ന് മറ്റ് കമ്പനികൾ ആലോചിച്ചിരിക്കുമ്പോഴാണ് ഒരു മുഴം മുൻപെ എറിയാനുള്ള മഹീന്ദ്രയുടെ ഈ തീരുമാനം. ഹാലോ, ഇ-വെരിറ്റോ എന്നീ രണ്ട് പുതിയ ഇലക്ട്രിക് മോഡലുകളെ വിപണിയിലെത്തിക്കാനുള്ള ഉദ്ദേശത്തിലാണ് മഹീന്ദ്ര.
കേരളത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം
മുൻപ് ഇലക്ട്രിക് കാറുകൾക്ക് ഇന്ത്യയിൽ വിദേശത്തുള്ളതു പോലുള്ള പ്രചാരം ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കാലംമാറി പലരും ഇലക്ട്രിക് കാറുകളെ വാങ്ങാൻ തുടങ്ങിയിരിക്കുന്നു. കൂടാതെ ഗവൺമെന്റിന്റെ വക സബ്സിഡിയും ലഭിക്കുന്നുണ്ട്. ഇതിൽ ഇ-വെരിറ്റോ ഇതിനകം തന്നെ വിപിണിയിൽ സ്ഥാനമുറപ്പിച്ചു.

ടാക്സി സെഗ്മെന്റിൽ ഏറ്റവുമധികം വിറ്റഴിച്ച മോഡലായിരുന്നു വെരിറ്റോ. ഡീസല്‍ നിരോധനം ഒരു തിരിച്ചടിയായതോടെയാണ് ഇലക്ട്രിക് വേരിയന്റിനെ ഇറക്കാന്‍ കമ്പനി തീരുമാനിച്ചത്.

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു ഇ-വെരിറ്റോയുടെ ആദ്യ പ്രദർശനം നടത്തിയിരുന്നത്.

ഡി2, ഡി4, ഡി6 എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഇ-വെരിറ്റോയെ എത്തിച്ചിരിക്കുന്നത്. ഡി2 വേരിയന്റിന് 9.50 ലക്ഷം, ഡി4 ന് 9.75ലക്ഷം, ഡി6ന് 10ലക്ഷം എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

റേവയിലുപയോഗിച്ചിരിക്കുന്ന അതെ ഇൻഡക്ഷൻ മോട്ടോറാണ് ഇ-വെരിറ്റോയ്ക്കും കരുത്തേകുന്നത്. അതെ സിങ്കിൾ സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

40 ബിഎച്ച്പിയും 91എൻഎം ടോർക്കുമുള്ള മൂന്നു ഫേസ് 72 വോള്‍ട്ട് ഇലക്ട്രിക് എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഒരു തവണത്തെ ചാർജിൽ110 കിലോമീറ്റര്‍ വരെ സുഗമമായി യാത്ര ചെയ്യാം. മണിക്കൂറിൽ 86 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗത.

ഡി2 മോഡൽ ഫുൾ ചാർജ് ചെയ്യാൻ ഏഴു-എട്ട് മണിക്കൂര്‍ വേണ്ടി വരും. എന്നാൽ വെറും ഒന്നര മണിക്കൂർ കൊണ്ട് ഡി6 ചാർജ്ജ് ചെയ്യാൻ കഴിയും.

ടോപ്പ് എന്റ് വേരിയന്റായ ഡി6ൽ ചാര്‍ജിങ്ങിനായി ക്വിക്ക് മോഡും നൽകിയിട്ടുണ്ട്. ഇതുവഴി എണ്‍പത് ശതമാനം ചാര്‍ജ് ഒരു മണിക്കൂര്‍ 45 മിനിറ്റുകൊണ്ട് ചെയ്യാന്‍ കഴിയും.

വശങ്ങളിലെ ഗ്രാഫിക്സുകൾ ഒഴിച്ചാല്‍ കാഴ്ചയില്‍ പഴയ വെരിറ്റോയില്‍ നിന്ന് വ്യത്യാസമൊന്നുമില്ല. ഇന്റീരിയറിൽ അല്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അഞ്ച് പേര്‍ക്ക് സുഗമമായി യാത്ര ചെയ്യാം.

ഡീസൽ കാറുകൾക്ക് നിരോധനം ഏര്‍പ്പെടുത്തിയ ദില്ലി, കേരളം എന്നിവിടങ്ങളിലാണ് ഇ-വെരിറ്റോയെ ആദ്യം അവതരിപ്പിക്കുന്നത്.

മഹീന്ദ്രയുടെ മൂന്നാമത്തെ ഇലക്ട്രിക് കാറായ ഹാലോ അടുത്ത വര്‍ഷത്തോടെ വിപണിയിലെത്തും. സ്പോര്‍ട്സ് കാറായ ഹാലോയ്ക്ക് പത്തു ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില.

രണ്ട് ഡോറുകളും രണ്ട് സീറ്റുകളുമാണ് ഈ സ്പോർട്സ് കാറിലുണ്ടാവുക. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയാണ് കമ്പനി അവകാശപ്പെടുന്നത്.

കാര്‍ പ്രേമികള്‍ മഹീന്ദ്രയുടെ ഇലക്ട്രിക് വേരിയന്‍റുകളെ കുറിച്ചുള്ള അന്വേഷണവും തുടങ്ങിക്കഴിഞ്ഞു. വര്‍ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണം, കാലാവസ്‌ഥാ വ്യതിയാനം, ഇന്ധന ദൗര്‍ലഭ്യം എന്നിവയ്‌ക്കുള്ള പ്രതിവിധിയാകും ഇ-വെരിറ്റോ.

മാരുതി 800നൊരു പുനർജ്ജന്മം, ചൈനയിൽ

അതിശയിപ്പിക്കുന്ന വിലയ്ക്ക് ഡാറ്റ്സൻ റെഡി-ഗോ വിപണിയിൽ


Click it and Unblock the Notifications








