മഹീന്ദ്ര ഇംപീരിയോയുടെ രംഗപ്രവേശനം
മഹീന്ദ്രയുടെ പുതിയ സ്മോൾ കോമേഴ്ഷ്യൽ വെഹിക്കിൾ (SCV) ഇംപീരിയോ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നു. 6.25 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. സിങ്കിൾ, ഡബിൾ ക്യാബിൻ ഓപ്ഷനുകൾ ഇതിനുണ്ട്. ബുക്കിംഗുകൾ ഒരാഴ്ച മുൻപെ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് പറയപ്പെടുന്നത്.
നിലവിൽ വിപണിയിലുള്ള ജീനിയോയ്ക്ക് ഒരു പകരക്കാരനായിരിക്കും പുതിയ പിക്ക്‌അപ്പ് വാഹനമായ ഇംപീരിയോ. കൂടുതൽ വിവരങ്ങൾ താഴെ സ്ളൈഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു

ചെന്നൈയിലുള്ള മഹീന്ദ്ര റിസർച്ച് സെന്ററിൽ വെച്ചാണ് ഇംപീരിയോ ഡിസൈൻ വികാസം പ്രാപിച്ചത്. എന്നാൽ നിർമ്മാണം നടന്നത് പൂനയിലുള്ള ചക്കൺ ഫാക്ടറിയിൽ വെച്ചാണ്.

മുബൈ എക്സ് ഷോറൂം വില
സിങ്കിൾ ക്യാബിൻ
- എസ്‍സി(ബിഎസ് III): 6.25 ലക്ഷം
- എസ്‍സി(ബിഎസ് IV): 6.40 ലക്ഷം
- എസ്‍സി വിഎക്സ് (ബിഎസ് III): 6.60 ലക്ഷം
- എസ്‍സി വിഎക്സ് (ബിഎസ് IV): 6.75 ലക്ഷം
- ഡിഎസ്(ബിഎസ് III): 6.60 ലക്ഷം
- ഡിഎസ്(ബിഎസ് IV): 6.75 ലക്ഷം
- ഡിഎസ് വിഎക്സ് (ബിഎസ് III): 7.12ലക്ഷം
- ഡിഎസ് വിഎക്സ് (ബിഎസ് IV): 7.27ലക്ഷം

മുബൈ എക്സ് ഷോറൂം വില
ഡബിൾ ക്യാബിൻ

എൻജിൻ
75കുതിരശക്തിയും 220എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന 2.5ലിറ്റർ ഫോർ സിലിണ്ടര്‍ ഡീസൽ എൻജിനാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഗിയർബോക്സ്
5സ്പീഡ് മാനുവൽ ഗിയർബോക്സാണ് ടർബോചാർജ്ഡ് ഡീസൽ എൻജിനുള്ളത്.

മൈലേജ്
ലിറ്ററിന് 13.55 കിലോമീറ്റർ മൈലേജാണ് ഇതിനുള്ളത്.

പെലോഡ് കപാസിറ്റി
1,240കിലോ ഗ്രാം ഭാരം ചുമക്കാനുള്ള കഴിവിതിനുണ്ട്. വാഹനത്തിന്റെ മൊത്തം ഭാരം 2,930 കിലോ ഗ്രാമാണ്.

ഫീച്ചറുകൾ
ന്യൂജെനറേഷൻ ഹെഡ് ലൈറ്റുകൾ, അഗ്രസ്സീവ് ബംബർ, 16 ഇഞ്ച് ടയറുകൾ, എസി, അഡ്ജസ്റ്റബിൾ പവർ സ്റ്റിയറിംഗ്, എൻജിൻ ഇംമൊബലൈസർ എന്നിവയാണ് ഇംപീരിയോ പിക്ക്‌അപ്പിന്റെ മറ്റ് ഫീച്ചറുകൾ.


Click it and Unblock the Notifications