മഹീന്ദ്ര ജീറ്റോ മിനി-ട്രക്ക് ഇനി സിഎൻജിയിലും!!!
മഹീന്ദ്ര ജീറ്റോ മിനി-ട്രക്കിന്റെ സിഎൻജി പതിപ്പിനെ വിപണിയിൽ എത്തിച്ചു.
മഹീന്ദ്ര ആന്റ് മഹീന്ദ്ര വാണിജ്യ വാഹനമായ ജീറ്റോ മിനി-ട്രക്കിന്റെ സിഎൻജി പതിപ്പിനെ വിപണിയിലെത്തിച്ചു. ജീറ്റോ എക്സ്716-ന് മുകളിലായിട്ടാണ് സിഎൻജി പതിപ്പിനെ എത്തിച്ചിരിക്കുന്നത്.

16ബിഎച്ച്പിയും 38 എൻഎം ടോർക്കും നൽകുന്ന പുതിയ എൻജിനാണ് ജീറ്റോ സിഎൻജിക്ക് കരുത്തേകുന്നത്. 2,500എംഎം വീൽബേസാണ് ഈ വാഹനത്തിനുള്ളത്.

ദില്ലി എക്സ്ഷോറൂം 3.39ലക്ഷത്തിനാണ് ജീറ്റോ സിഎൻജി ഇപ്പോൾ വിപണി പിടിച്ചിരിക്കുന്നത്.

ജീറ്റോ സിഎൻജി പതിപ്പിനെ വിപണിയിലെത്തിച്ചതോടെ വാണിജ്യ വാഹനമേഖലയിൽ ഒരുപടി മുൻപേ നിൽക്കുന്നതായി മഹീന്ദ്ര ആന്റ് മഹീന്ദ്ര പ്രസിണ്ടന്റ് പർവിൻ ഷാ വ്യക്തമാക്കി.

വ്യാണിജ്യാവശ്യങ്ങൾ ഏറ്റവും മികച്ച തോതിൽ സാധിച്ചുകൊടുക്കുന്ന ഉയർന്ന ഭാരവാഹക ശേഷിയും, മികച്ച മൈലേജും, നീളമേറിയ ഡെക്കും, ആകർഷകമായ വിലയും ജീറ്റോ സിഎൻജിയെ ഒരു ഉത്തമ വാഹനമാക്കി മാറ്റുന്നുവെന്നു കൂടി പർവിൻ കൂട്ടിച്ചേർത്തു.

2015ലായിരുന്നു ജീറ്റോ മിനി-ട്രക്ക് ആദ്യമായി അവതരിച്ചത്. എസ്, എൽ, എക്സ് എന്നീ വേരിയന്റുകളിൽ ജീറ്റോയുടെ ഡീസൽ പതിപ്പുമാത്രമായിരുന്നു ഇറങ്ങിയിരുന്നത്.

ഒരു കാറിലുള്ള സവിശേഷതകൾ പോലെ മികച്ച ക്യാബിൻ സ്പേസ്, ഹെഡ് റൂം, ലെഗ് റൂം എന്നിവയും ഈ പിക്-അപ് ട്രക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടാതെ സിഎൻജിയുടെ ഡ്രൈവിംഗ് അനുഭവം മികച്ചതാക്കാൻ കാറിലുള്ള അതെ നിലവാരത്തിലുള്ള ഗിയർ-ഷിഫ്റ്റും ലഭ്യമാക്കിയിട്ടുണ്ട്.

ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18 ന്
വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി


Click it and Unblock the Notifications








