കാത്തിരിപ്പിന് ഒടുവിൽ മഹീന്ദ്ര കെയുവി100 എത്തി

By Praseetha

നിങ്ങളുടെ നീണ്ടക്കാലത്തെ കാത്തിരിപ്പിനുശേഷം ഒടുവിൽ കെയുവി100 ഇന്ത്യൻ വിപണിയിൽ എത്തിച്ചേർന്നിരിക്കുകയാണ്. 4.45 ലക്ഷമാണ് ഇതിന്റെ ദില്ലി എക്സ് ഷോറൂം വില. ക്വാൻഡോ, ടിയുവി300 മോഡലുകൾക്ക് ശേഷം സബ്-4 മീറ്റർ കാറ്റഗറിയിൽപ്പെടുന്ന മഹീന്ദ്രയുടെ മൂന്നാമത്തെ വാഹനമാണ് കെയുവി100. ഇക്കൊല്ലമിറങ്ങുന്ന മഹീന്ദ്രയുടെ ഒമ്പതാമത്തെ വാഹനംകൂടിയാണിത്.

യുവതലമുറയെ മുന്നിൽ കണ്ടുകൊണ്ടാണ് മഹീന്ദ്ര ഈ വാഹനമിറക്കിയത്. മാരുതി സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയർ, ഹുണ്ടായ് ഗ്രാന്റ് ഐ10 എന്നിവയായിരിക്കും വിപണിയിലെ മുഖ്യ എതിരാളികൾ.കൂൾ യൂട്ടിലിറ്റി വെഹിക്കിൾ എന്നാണ് കെയുവി കൊണ്ട് അർത്ഥമാക്കുന്നത്,100 അതിന്റെ സീരീസിനേയും കുറിക്കുന്നു.മഹീന്ദ്രയുടെ കെയുവി100 ഫ്ളിപ്കാർട്ടിൽ ലഭ്യമാണ് മാത്രമല്ല ജനവരി 18 മുതൽ ബുക്കിംഗ് ആരംഭിക്കുന്നതുമാണ്.

കെയുവി100നെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ വരും സ്ളൈഡുകളിൽ കാണാം

ദില്ലി എക്സ് ഷോറൂം വില-പെട്രോൾ

ദില്ലി എക്സ് ഷോറൂം വില-പെട്രോൾ

  • കെ2 - 4.45ലക്ഷം
  • കെ2+ - 4.67ലക്ഷം
  • കെ4 - 4.80ലക്ഷം
  • കെ4+ -5.02ലക്ഷം
  • കെ6- 5.39ലക്ഷം
  • കെ6+ -5.61ലക്ഷം
  • കെ8-5.94ലക്ഷം
  • ദില്ലി എക്സ് ഷോറൂം വില- ഡീസൽ

    ദില്ലി എക്സ് ഷോറൂം വില- ഡീസൽ

    • കെ2 - 5.25ലക്ഷം
    • കെ2+ - 5.47ലക്ഷം
    • കെ4 - 5.60ലക്ഷം
    • കെ4+ -5.82ലക്ഷം
    • കെ6- 6.24ലക്ഷം
    • കെ6+ -6.46ലക്ഷം
    • കെ8- 6.79ലക്ഷം
    •  എൻജിൻ

      എൻജിൻ

      മഹീന്ദ്രയുടെ പുതിയ എം-ഫാൾകൺ എൻജിനാണ് കെയുവി100ൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിന്റെ ത്രീ സിലിണ്ടർ ഫോർമാറ്റിലുള്ള 1.2ലിറ്റര്‍പെട്രോൾ എൻജിൻ 82കുതിരശക്തിയും 114എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു.

      എൻജിൻ

      എൻജിൻ

      ഇതേ സിലിണ്ടർ കോൺഫിഗറേഷനിലുള്ള 1.2ലിറ്റർ ഡീസൽ എൻജിൻ 77കുതിരശക്തിയും 190എൻഎം ടോർക്കും നൽകുന്നു.

      മൈലേജ്

      മൈലേജ്

      രണ്ട് എൻജിനിലും 5സ്പീഡ് മാനുവൽ ഗിയർബോക്സ് ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ബിഎസ്-IVഎമിഷൻ സ്റ്റാൻന്റേഡ് ഇതിൽ മെയിന്റേൻ ചെയ്തിട്ടുണ്ട്.

      മൈലേജ്

      മൈലേജ്

      പെട്രോൾ എൻജിൻ ലിറ്ററിന് 18.15കിലോമീറ്റർ മൈലേജ് നൽകുമ്പോൾ ഡീസൽ എൻജിൻ ലിറ്ററിന് 25.32കിലോമീറ്റർ മൈലേജ് നൽകുന്നത്.

      ഫീച്ചറുകൾ

      ഫീച്ചറുകൾ

      ഫ്രണ്ട് ആന്റ് റെയർ ആം റെസ്റ്റ്, ഇലുമിനേറ്റഡ് ഇഗ്നിഷ്യൻ, പവർ വിൻഡോസ്,സീറ്റ് ഹൈറ്റ് അഡ്ജെസ്റ്റ്മെന്റ്,മൾട്ടി ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ,കൂൾഡ് ഗ്ളോവ് ബോക്സ്, ടുഡ്രൈവ് മോഡ്(എക്കോ ആന്റ് പവർ), മൈക്രോ ഹൈബ്രിഡ് ടെക്നോളജി എന്നിവ കെയുവി100ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

      ഫീച്ചറുകൾ

      ഫീച്ചറുകൾ

      മറ്റ് ഫീച്ചറുകളിൽ ബ്ളൂടൂത്ത് അടക്കമുള്ള 6സ്പീക്കർ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓക്സ് ആന്റ് യുഎസ്ബി കണക്ടിവിറ്റി,ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകൾ,സ്പീഡ് സെൻസിംഗ് ഡോർലോക്ക്, 243 ലിറ്റർ ബൂട്ട് സ്പേസ് (പിൻവശത്തെ സീറ്റ് മടക്കിവെച്ചുകഴിഞ്ഞാൽ 473 ലിറ്റർ വരെ എക്സ്പാന്റ് ചെയ്യാവുന്നതാണ്),ഓട്ടോമാറ്റിക് ഹസാർഡ് ലൈറ്റുകൾ, സൺഗ്ളാസ് ഹോൾഡർ എന്നിവ ഉൾപ്പെടുന്നു.

      സ്ഫേറ്റി

      സ്ഫേറ്റി

      സുരക്ഷാസംവിധാനങ്ങളായി സ്റ്റാന്‍ന്റേഡ് ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യുഷൻ,എൻജിൻ ഇമ്മോബലൈസർ,പാസഞ്ചർ,ഡ്രൈവർ എയർബാഗുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

      കളർ

      കളർ

      ഫെയരി ഓറഞ്ച്, ഡാസ്ളിംഗ് സിൽവർ, പേൾ വൈറ്റ്, മിഡ്നൈറ്റ് ബ്ളാക്, ഫ്ളാംബെയന്റ് റെഡ്, അക്വാമറൈൻ, ഡിസൈനർ ഗ്രേ എന്നീ കളറുകളിൽ കെയുവി100 ലഭ്യമാണ്.

Article Published On: Monday, January 18, 2016, 12:00 [IST]
English summary
Mahindra Launches KUV100 In India For Rs. 4.45 Lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X