മഹീന്ദ്ര കെയുവി100ന്റെ സൗന്ദര്യമാസ്വദിക്കൂ!

By Praseetha

മഹീന്ദ്ര കെയുവി100 ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്ന വിവരം നിങ്ങൾ ഏവർക്കുമറിയാവുന്നതാണ്. വിപണിയിൽ ഇതിനിപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഈ വാഹനത്തെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അറിയാം. അതുകൊണ്ട് തന്നെ ഒറ്റനോട്ടത്തിൽ കാര്യങ്ങൾ ഗ്രഹിക്കാൻത്തക്കവണ്ണമുള്ള ലഘു വിവരണവും കെയുവി100ന്റെ വിപുലമായ ഗ്യാലറിയും നിങ്ങൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു.

മഹീന്ദ്ര കെയുവി100

സബ്-4 മീറ്റർ കാറ്റഗറിയിൽപ്പെടുന്ന മഹീന്ദ്രയുടെ മൂന്നാമത്തെ വാഹനമാണ് കെയുവി100. 4.45 ലക്ഷമാണ് ഇതിന്റെ എക്സ്ഷോറും വില. ഈ വാഹനത്തിന്റെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

പെട്രോൾ എൻജിൻ
പവർ-82ബിഎച്ച്പി
ടോർക്ക്-114എൻഎം

ഡീസൽ എൻജിൻ
പവർ-77ബിഎച്ച്പി
ടോർക്ക്-190എൻഎം
രണ്ട് എൻജിനിലും 5സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഉള്ളത്

മൈലേജ്
പെട്രോൾ എൻജിൻ- ലിറ്ററിന് 18.15കിലോമീറ്റർ
ഡീസൽ എൻജിൻ-ലിറ്ററിന് 25.32കിലോമീറ്റർ

കളർ
ഫെയരി ഓറഞ്ച്, ഡാസ്ളിംഗ് സിൽവർ, പേൾ വൈറ്റ്, മിഡ്നൈറ്റ് ബ്ളാക്, ഫ്ളാംബെയന്റ് റെഡ്, അക്വാമറൈൻ, ഡിസൈനർ ഗ്രേ എന്നീ കളറുകളിൽ കെയുവി100 ലഭ്യമാണ്.

Article Published On: Friday, January 22, 2016, 14:02 [IST]
English summary
mahindra-kuv100 photo Gallery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X