കെയുവി100ന് ഫ്ലിപ്കാർടിൽ റെക്കോർഡ് ബുക്കിംഗ്

Written By:

മഹീന്ദ്ര കഴിഞ്ഞവർഷമാണ് കെയുവി100 മോഡലിനെ വിപണയിലെത്തിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓൺ‌ലൈൻ ഇ-കോമേഴ്സ് സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെയുള്ള വില്പനയാരംഭിച്ചത് കഴിഞ്ഞ മാസമാണ്. ഇപ്പോൾ മഹീന്ദ്ര കെയുവി 100ന് മികച്ച പ്രതികരണമാണ് സൈറ്റ് വഴി ലഭിക്കുന്നതെന്ന് ഫ്ലിപ്കാർട് അറിയിച്ചിരിക്കുന്നു.

കാണൂ മഹീന്ദ്ര എക്സ്‌യുവി 500നെ പുത്തൻ വേഷപകർച്ചയിൽ

ഒരു മാസത്തിനുള്ളിൽ 21,000ത്തിലധികം ബുക്കിംഗാണ് കെയുവി100ന് ഫ്ലിപ്കാർട് വഴി ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ അഞ്ച് പ്രമുഖ നഗരങ്ങളിൽ നിന്നാണ് 45 ശതമാനത്തിലധികം ബുക്കിംഗ് ലഭിച്ചു. ഓൺ ലൈൻ വഴിയും വാഹന വില്പനയ്ക്ക് ഉയർന്ന സാധ്യതയുണ്ടെന്ന് ഫ്ലിപ്കാർട് തെളിയിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സ്ലൈഡുകളിലേക്ക് കടക്കൂ.

കെയുവി100ന് ഫ്ലിപ്കാർടിൽ റെക്കോർഡ് ബുക്കിംഗ്

വീട്ടിൽ അല്ലെങ്കിൽ ജോലി സ്ഥലത്തിരുന്ന് കൊണ്ട് വളരെ എളുപ്പത്തിൽ വാഹനങ്ങളുടെ ബുക്കിംഗ് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനവരിയിലാണ് ഫ്ലിപ്കാർട് ഓട്ടോമൊബൈൽ സെക്ഷൻ ആരംഭിച്ചത്.

കെയുവി100ന് ഫ്ലിപ്കാർടിൽ റെക്കോർഡ് ബുക്കിംഗ്

രാജ്യത്തുടനീളമുള്ള ഉപയോക്താക്കളിൽ നിന്നും ഓൺ ലൈൻ ബുക്കിംഗിന് മികച്ച പ്രതികരണം ലഭിച്ചതിൽ അതീവ സന്തുഷ്ടരാണെന്ന് ഫ്ലിപ്കാർടിലെ ഇലക്ട്രോണിക്സ് ആന്റ് ഓട്ടോ വിഭാഗം വൈസ് പ്രസിണ്ടന്റ് ആദർഷ്.കെ.മോനോൻ വ്യക്തമാക്കി.

കെയുവി100ന് ഫ്ലിപ്കാർടിൽ റെക്കോർഡ് ബുക്കിംഗ്

ഫ്ലിപ്കാർട്ടുമായുള്ള കൂട്ടായ്മയിൽ കൂടുതൽ ഉഭപോക്താക്കളിൽ എത്താൻ കഴിഞ്ഞതിലും മഹീന്ദ്രയുടെ വില്പന ശൃംഗല വിപൂലീകരിക്കാൻ കഴിഞ്ഞതിലും സന്തോഷവാനാണെന്ന് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ സീനിയർ വൈസ് പ്രസിണ്ടന്റ് വീജെ റാം നാക്ര അറിയിച്ചു.

കെയുവി100ന് ഫ്ലിപ്കാർടിൽ റെക്കോർഡ് ബുക്കിംഗ്

കെയുവി 100 പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ലഭ്യമാണ്. 82ബിഎച്ച്പി കരുത്തും 115എൻഎം ടോർക്കും ഉള്ള 1.2ലിറ്റർ പെട്രോൾ എൻജിനും, 77ബിഎച്ച്പി കരുത്തും 190എൻഎം ടോർക്കുമുള്ള 1.2ലിറ്റർ ഡീസൽ എൻജിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കെയുവി100ന് ഫ്ലിപ്കാർടിൽ റെക്കോർഡ് ബുക്കിംഗ്

5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് രണ്ട് എൻജിനിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

കെയുവി100ന് ഫ്ലിപ്കാർടിൽ റെക്കോർഡ് ബുക്കിംഗ്

പെട്രോൾ മോഡലിന് 4.45 ലക്ഷം മുതൽ 5.99ലക്ഷം വരെയാണ് ദില്ലി എക്സ്ഷോറൂം വില.

കെയുവി100ന് ഫ്ലിപ്കാർടിൽ റെക്കോർഡ് ബുക്കിംഗ്

5.25 ലക്ഷം മുതൽ 6.48 ലക്ഷം വരെയാണ് ഡീസൽ മോഡലിന്റെ ദില്ലി എക്സ്ഷോറൂം വില.

കൂടുതൽ വായിക്കൂ

കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra & Flipkart Record 21,000 KUV1OO Bookings In A Month

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark